twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മോളെ നീ ഒരുപാട് വേദനിക്കും, വേണ്ട'; അഭിനയ മോഹം പറഞ്ഞപ്പോൾ അമ്മ മുന്നറിയിപ്പ് നൽകിയെന്ന് ജാൻവി

    |

    ബോളിവുഡിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നടി ജാൻവി കപൂർ. ബോളിവുഡിലെ സൂപ്പര്‍ താരമായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളായ അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തിയത്. അരങ്ങേറ്റ ചിത്രത്തിൽ ജനവിയ്ക്ക് വേണ്ട നിർദേശങ്ങളെല്ലാം നൽകി കൂടെ നിന്നിരുന്നത് അമ്മയായിരുന്നു. എന്നാൽ ചിത്രം റിലീസിന് എത്തുന്നതിനു അഞ്ചു മാസം മുന്നേ മരണം ശ്രീദേവിയെ തേടി എത്തുകയായിരുന്നു.

    2018ൽ പുറത്തിറങ്ങിയ 'ധടക്' ആയിരുന്നു ജാൻവിയുടെ ആദ്യ ചിത്രം. അമ്മയുടെ ആഗ്രഹം പോലെ തന്നെ ജാൻവി തന്റെ ബോളിവുഡ് അരങ്ങേറ്റം മനോഹരമാക്കി. ഒരുപാട് പ്രേക്ഷക പ്രശംസ നേടി അമ്മയെ പോലെ ഒരു കൂട്ടം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ് ജാൻവി. ജാൻവിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്.

    ദിവസങ്ങൾക്ക് മുൻപാണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗുഡ് ലക്ക് ജെറി' റിലീസ് ചെയ്‌തത്‌

    ദിവസങ്ങൾക്ക് മുൻപാണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രമായ 'ഗുഡ് ലക്ക് ജെറി' റിലീസ് ചെയ്‌തത്‌. സിദ്ധാർഥ് സെൻ ഗുപ്ത സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അതിനിടെ ഒരു അഭിമുഖത്തിൽ തന്റെ അമ്മ ശ്രീദേവി ബോളിവുഡിലേക്ക് വരുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് ജാൻവി.

    രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയരേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ

    അമ്മ ശ്രീദേവിക്ക് താൻ ബോളിവുഡിലേക്ക് വരുന്നതിൽ ആശങ്കയുണ്ടായിരുന്നു എന്നാണ് ജാൻവി പറയുന്നത്. താൻ വളരെ നിഷ്‌കളങ്കയും മൃദുലഹൃദയയും ആണെന്നും, തന്നെ പോലെ ഒരാൾക്ക് ഈ സിനിമ വ്യവസായത്തിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നുമാണ് ശ്രീദേവി കരുതിയിരുന്നതെന്നും ജാൻവി പറഞ്ഞു. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജാൻവി ഇക്കാര്യം പറഞ്ഞത്.

    തന്റെ മകൾ എന്തിനാണ് ഈ ഇൻഡസ്ട്രിയിലെ ബുദ്ധിമുട്ടുകളും വിഷമങ്ങളും സഹിക്കുന്നത് എന്നാണ് അമ്മ കരുതിയിരുന്നതെന്ന് ജാൻവി പറയുന്നു

    അഭിനയിക്കണം എന്ന് അമ്മയോട് ആദ്യം പറഞ്ഞപ്പോൾ, താൻ ഇത്രയും നാൾ കഷ്ടപ്പെട്ടത് നിങ്ങൾക്ക് സുഖമായി ജീവിക്കാൻ വേണ്ടിയാണെന്നും നിങ്ങൾ ഇനി "അതിലേക്ക് കടക്കരുത്" എന്നുമായിരുന്നു അമ്മയുടെ ഉടനെയുള്ള പ്രതികരണമെന്ന് ജാൻവി പറഞ്ഞു.

    21-കാരിയായ തന്റെ മകൾ എന്തിനാണ് ഈ ഇൻഡസ്ട്രിയിലെ ബുദ്ധിമുട്ടുകളും വിഷമങ്ങളും സഹിക്കുന്നത് എന്നാണ് അമ്മ കരുതിയിരുന്നതെന്ന് ജാൻവി പറയുന്നു. ഒരുപാട് വിഷമിക്കേണ്ടി വരുമെന്നും അത്രയും പ്രായങ്ങളിലൂടെ മകൾ കടന്നുപോകണ്ടെന്നും അമ്മ കരുതിയെന്ന് ജാൻവി പറയുന്നു.

    'വിജയ് എനിക്ക് സഹോദരനെ പോലെ'; നടനെക്കുറിച്ച് ആമിർ ഖാന്റെ വാക്കുകൾ'വിജയ് എനിക്ക് സഹോദരനെ പോലെ'; നടനെക്കുറിച്ച് ആമിർ ഖാന്റെ വാക്കുകൾ

    താൻ ഒരു നടിയില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ദുഖിക്കുമായിരുന്നു

    എന്നാൽ അഭിനയിക്കണം എന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞപ്പോൾ ശ്രീദേവിക്ക് മനസ്സിലായെന്നും ബോളിവുഡിൽ ഇടംനേടുന്നതിന് ഒരുപാട് പോരാടേണ്ടി വരുമെന്ന് അമ്മ മുന്നറിയിപ്പ് നൽകിയെന്നും താരം പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അമ്മയുടെ കരിയറുമായി താരതമ്യമുണ്ടാകുമെന്നും അതുമായി മത്സരിക്കുക ബുദ്ധിമുട്ടാണെന്ന് അറിയുമായിരുന്നെന്നും എന്നാൽ താൻ ഒരു നടിയില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ ദുഖിക്കുമായിരുന്നു എന്ന് തനിക്ക് അറിയാമായിരുന്നുവെന്നും ജാൻവി പറഞ്ഞു.

    സെറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടോയെന്ന് റിതേഷ്; ഐശ്വര്യയെ മോഷ്ടിച്ചതെന്ന് അഭിഷേകിന്റെ തഗ് മറുപടിസെറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാറുണ്ടോയെന്ന് റിതേഷ്; ഐശ്വര്യയെ മോഷ്ടിച്ചതെന്ന് അഭിഷേകിന്റെ തഗ് മറുപടി

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ജാൻവിയുടെ ഇളയ സഹോദരി ഖുഷി കപൂറും സോയ അക്തറിന്റെ 'ദി ആർക്കീവ്സി'ലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്

    2018-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം, നെറ്റ്ഫ്ലിക്സ് ആന്തോളജിയായ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്സേന: ദി കാർഗിൽ ഗേൾ, റൂഹി, ഒടുവിൽ ഗുഡ് ലക്ക് ജെറി എന്നീ പ്രോജക്ടുകളിലാണ് ജാൻവി അഭിനയിച്ചത്. ജാൻവിയുടെ ഇളയ സഹോദരി ഖുഷി കപൂറും സോയ അക്തറിന്റെ 'ദി ആർക്കീവ്സി'ലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാന്റെയും അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയുടെയും അരങ്ങേറ്റം ചിത്രം കൂടിയാണിത്. നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ്.

    നയൻ‌താര നായികയായി അഭിനയിച്ച തമിഴ് ചിത്രം 'കൊലമാവ്‌ കോകില'യുടെ ഹിന്ദി റീമേക്കാണ് ജാൻവിയുടെ ഏറ്റവും പുതിയ ചിത്രം 'ഗുഡ് ലക്ക് ജെറി'. ഇതിനു പുറമെ, വരുൺ ധവാനൊപ്പം 'ബാവൽ' എന്ന ചിത്രവും. മലയാള ചിത്രം 'ഹെലന്റെ' ഹിന്ദി റീമേക്കായ 'മിലി'യും ജാൻവിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. ബോണി കപൂറാണ് ചിത്രം നിർമിക്കുന്നത്. ഹെലൻ സംവിധായകൻ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

    Read more about: sridevi
    English summary
    Janhvi Kapoor reveals Her Late Mom Sreedevi warned her against joining Bollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X