ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോൾ അതും പലരും ആഘോഷിച്ചു: ശ്രീദേവിയുടെ മകൾ ജാൻവി പറയുന്നു

ഹിന്ദി സിനിമ വ്യവസായത്തിൽ ഇന്ന് ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിമാരിൽ ഒരാളാണ് ജാൻവി കപൂർ. സൂപ്പർ താരമായിരുന്ന അന്തരിച്ച നടി ശ്രീദേവിയുടെയും, നിർമ്മാതാവ് ബോണി കപൂറിന്റെയും മകളായ ജാൻവി പക്ഷെ, എന്നും ട്രോളുകളുടെ ഇരയാണ്. ചെറുപ്രായത്തിലേ ഒരുപാട് പ്ലാസ്റ്റിക് സർജറികൾ ചെയ്തതും, നിരാശപ്പെടുത്തുന്ന അഭിനയവും, ഇൻസ്റ്റഗ്രാമിലും സിനിമയിലുമുള്ള അതിരു കടന്ന ശരീര പ്രദർശനവും, ജാൻവിയെ എന്നും സോഷ്യൽ മീഡിയ ആക്രമിക്കാൻ കാരണമായിട്ടുണ്ട്. കുറച്ചായി, സഹതാരങ്ങളോടുള്ള താരപുത്രിയുടെ അപമര്യാദ കലർന്ന പെരുമാറ്റവും, ഇതിന് കാരണമാവുന്നുണ്ട്.

എന്നാൽ, സോഷ്യൽ മീഡിയ തന്റെ അമ്മ ശ്രീദേവിയുടെ മരണ സമയം മുതൽക്ക് തന്നെ തന്നെ വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാൻവി കപൂർ. പ്രേക്ഷകർ നടിയോട് സഹതാപം കാണിച്ചുവെന്ന് പലരും കരുതുന്നുണ്ടെങ്കിലും ജാൻവി ഇതിനോട് വിയോജിക്കുന്നു. വോഗിനോട് സംസാരിക്കുമ്പോൾ നടി പറഞ്ഞു: "ഈ സഹാനുഭൂതി എവിടെയാണ്? എനിക്ക് ഈ സഹാനുഭൂതിയുടെ ഒരു ഭാഗം കാണണം."

Sridevi and Janhvi

രാഷ്ട്രീയം വിജയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? പിആർ ടീമിനെ വച്ച് ഭരിക്കാൻ കഴിയില്ലെന്ന് റെഡിറ്റ്

അമ്മയുടെ മരണശേഷം താനും സഹോദരിയും നടിയുമായ ഖുഷി കപൂറും ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് ജാൻവി വിശദീകരിച്ചു. "എന്റെ സഹോദരിയും ഞാനും ഒരിക്കലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ വിള്ളലുകൾ അവരെ (സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നവരെ) കാണാൻ അനുവദിച്ചിട്ടില്ല, ഇക്കാരണത്താൽ, നമ്മൾ യഥാർത്ഥത്തിൽ മനുഷ്യരല്ലെന്ന് ആളുകൾക്ക് തോന്നി തുടങ്ങി. നമ്മുടെ മേൽ ചെളി വാരിയെറിയാൻ കഴിയുമെന്ന് തോന്നുന്നു. അതും സഹാനുഭൂതിയും സഹാനുഭൂതിയും പൂർണ്ണമായും ഒഴിവാക്കി," അവർ പറഞ്ഞു. "ഞങ്ങൾക്ക് അമ്മയെ നഷ്ടപ്പെട്ടപ്പോൾ അതും പലരും ആഘോഷിച്ചു," ജാൻവി പറഞ്ഞു.

Janhvi and Sridevi
Photo Credit: Filmibeat

ആ അനുഭവം തന്നെ "മനഃശാസ്ത്രപരമായി" വിഷമിപ്പിച്ചുവെന്ന് നടി പങ്കുവെച്ചു . ദുഃഖം തന്നെയും സഹോദരി ഖുഷിയെയും "വഴിതെറ്റിച്ചിരിക്കാം" എന്ന് അവർ സമ്മതിച്ചു. പക്ഷേ അവർ ശ്രദ്ധ കേന്ദ്രീകരിച്ചത് കരിയറിലും, മുന്നോട്ടുള്ള തങ്ങളുടെ ജീവിതങ്ങളിലുമാണ്. "ഞങ്ങൾ എന്താണ് അനുഭവിച്ചതെന്ന് ആർക്കും മനസ്സിലാകുമെന്ന് ഞാൻ കരുതുന്നില്ല. നഷ്ടം ഒരു കാര്യമാണ്, പക്ഷേ അതിനുശേഷം ഉണ്ടായ നാശനഷ്ടങ്ങൾ മനുഷ്യരെ കുറിച്ചും, അവരുടെ സ്വഭാവത്തെ കുറിച്ചും, എനിക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടാക്കി," ജാൻവി പറഞ്ഞു.

ആ സമയത്ത് പൊതുജനശ്രദ്ധ കൈകാര്യം ചെയ്യുന്നത് എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് ജാൻവി കപൂർ വീണ്ടും ഓർമ്മിച്ചു. പാപ്പരാസികൾ നിരന്തരം തന്നെ പിന്തുടരുമായിരുന്നുവെന്നും, തന്റെ ഓരോ പ്രതികരണവും അവനാവശ്യമായി ചെയ്യപ്പെട്ടുവെന്നും, പരം സുന്ദരി താരം പറയുന്നു. "മാധ്യമങ്ങൾ എന്നെ വേട്ടയാടും. എന്റെ സിനിമയുടെ പ്രചാരണത്തിനായി ഞാൻ പുഞ്ചിരിച്ചാൽ, ഞാൻ വളരെ സന്തോഷത്തിൽ നടന്നുവെന്ന് കാണിച്ച് വിമർശിക്കപ്പെട്ടു. ഞാൻ മിണ്ടാതെ ഇരുന്നാൽ, ഞാൻ വളരെ തണുപ്പൻ പ്രകൃതക്കാരിയാണെന്ന് കണക്കാക്കപ്പെട്ടു," യുവ നടി വെളിപ്പെടുത്തി.

"സത്യത്തിൽ ഇതൊക്കെ ഒരു മീം ആയി മാറുമെന്ന് അന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. നിങ്ങളുടെ അമ്മയെ നഷ്ടപ്പെടുന്നത് സങ്കൽപ്പിക്കുക. പക്ഷെ അത് രാജ്യത്തിന്റെ പകുതിയോളം ആളുകളുടെ വിനോദമായി മാറുകയാണ്," ജാൻവി കപൂർ പറഞ്ഞു. എന്നാൽ ഇന്ന്, ഏറെ വർഷങ്ങൾക്ക് ശേഷം, ആളുകളെ ബോധിപ്പിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് തിരിച്ചറിവ് തനിക്കും, സഹോദരി ഖുഷിയ്ക്കും വന്നുവെന്നും താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X