രാഷ്ട്രീയം വിജയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമോ? പിആർ ടീമിനെ വച്ച് ഭരിക്കാൻ കഴിയില്ലെന്ന് റെഡിറ്റ്

കരൂരിൽ നടന്ന ടിവികെ വിജയ് പാർട്ടിയുടെ റാലിക്കിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് നാല്പതിലേറെ പേർ മരിച്ചത്, രാജ്യത്തിന് വലിയ ആഘാതമായി. പാർട്ടി നേതാവ്, തമിഴ് സിനിമയിലെ പ്രമുഖ താരവുമായ വിജയ്‌യെ കാണാൻ എത്തിയ ആളുകളുടെ തിരക്കാണ് ഈ വലിയ ദുരന്തത്തിലേക്ക് നയിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതിൽ താരവും പാർട്ടി പ്രവർത്തകരും സ്വീകരിച്ച തണുപ്പൻ നയമാണ് ദുരന്ത കാരണം എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒപ്പം, രക്ഷാപ്രവർത്തനങ്ങൾക്ക് പോലും നിൽക്കാതെ വിജയ് അപ്പോൾ തന്നെ ചെന്നൈയ്ക്ക് മടങ്ങിയതും ഏറെ വിമർശിക്കപ്പെടുന്നുണ്ട്.

ഇത്രയും നാൾ പ്രമുഖ നടനെ തമിഴ് രാഷ്ട്രീയത്തിന്റെ പുതിയ താരവും, സംസ്ഥാനത്തിന്റെ ഭാവി മുഖ്യമന്ത്രിയുമായി കണ്ടിരുന്നവർ പോലും ഇന്ന് അദ്ദേഹത്തിന് എതിരാണ്. ഒരു പ്രശ്നം വന്നപ്പോൾ ഓടിയൊളിച്ച, പി.ആർ. ടീമിന്റെ നിർദ്ദേശങ്ങൾ ഇല്ലാതെ മാധ്യമങ്ങളെ കാണാൻ പോലും കൂട്ടാക്കാത്ത നേതാവിന് സ്വാഭാവികമായും മൂല്യം നഷ്ടപ്പെട്ട അവസ്ഥയാണ്. അതിനിടെ, രാഷ്ട്രീയം വിജയ്ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണെന്ന് വിലയിരുത്തുകയാണ് റെഡിറ്റ് പ്രേക്ഷകർ.

Vijay at TVK event
Photo Credit: OneIndia

'ദൈവം വന്ന് സത്യം വിളിച്ച് പറഞ്ഞതുപോലെ, പൊട്ടിക്കരച്ചിൽ കണ്ടപ്പോഴെ പന്തികേട് തോന്നി'; നെഞ്ചുനീറി വിജയ്!

അടുത്തിടെ, ടിവികെ റാലിക്കിടെ സംഭവിച്ച ദുരന്തത്തിൽ പ്രതികരിച്ച് ഒരു വീഡിയോയുമായി വിജയ് എത്തിയിരുന്നു. തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് എതിരെ ആരോപണങ്ങൾ ഉന്നയിക്കാനും അദ്ദേഹം മറന്നില്ല. എന്നാൽ, സംഭവസ്ഥലത്തേക്ക് മുഖ്യമന്ത്രി അടക്കമുള്ളവർ പാഞ്ഞെത്തിയപ്പോൾ അവിടെ നിന്ന് ഒഴിഞ്ഞു മാറി, പി.ആർ ടീമിന്റെ മേൽനോട്ടത്തിൽ അനുശോചന പോസ്റ്റ് ഇട്ട വിജയ്‌യോട് ഒരു വലിയ വിഭാഗം പ്രേക്ഷകരും, ജനങ്ങളും വലിയ അമർഷത്തിലാണ്. പി.ആർ സഹായത്തിൽ നാട് ഭരിക്കാനാവില്ല എന്ന് പോക്കിരി താരത്തെ ഓർമിപ്പിക്കുകയാണ് റെഡിറ്റ് പ്രേക്ഷകർ ഇപ്പോൾ.

Vijay in TVK s Karur rally and his latest video
Photo Credit: OneIndia

"ഈ പിആർ കമ്പനികൾ വിജയ്‌യെ ഒരു രക്ഷകനെപ്പോലെയാക്കി സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ലജ്ജാകരമാണ്, പക്ഷേ അദ്ദേഹം ആ സമയത്ത് രാഷ്ട്രീയ പ്രചാരണം നടത്തിയില്ലായിരുന്നുവെങ്കിൽ, ഒരുപാട് ജീവൻ രക്ഷിക്കാമായിരുന്നു," പ്രശസ്ത താരത്തിന്റ അമിതമായി പിആർ ടീമിനെ ആശ്രയിക്കാനുള്ള പ്രവണതയെ ചോദ്യം ചെയ്യുന്ന ഒരു റെഡിറ്റ് പോസ്റ്റ് പറയുന്നു. എന്നാൽ വിജയ്‌യുടെ ആരാധകർ ഇന്നും അദ്ദേഹത്തിനൊപ്പം തന്നെയാണ്. "വിജയ് ഒരു നേതാവെന്ന നിലയിൽ കഴിവുള്ളവനല്ലെന്നും അദ്ദേഹത്തിന്റെ ആരാധകർക്ക് ഒന്നും അറിയില്ലെന്നും നമുക്കറിയാം, പക്ഷേ പ്രധാന പാർട്ടിയെപ്പോലെ മനുഷ്യത്വരഹിതമല്ല അവരുടെ രീതികൾ. ഇത് നിർത്തൂ," ഒരാൾ എഴുതി.

Vijay releases video message regarding the Karur stampede
byu/Difficult-Dream2625 inKollyGossips

നഷ്ടപരിഹാരം ഇത്രയേയുള്ളൂ! 600 കോടിയു‌ടെ ആസ്തി, മകനുണ്ടാക്കുന്നതും കോടികൾ, എന്നിട്ടും...; വിജയ്ക്ക് വിമർശനം

"രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതിലൂടെ വിജയ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് ചെയ്തത്," ഒരു നിരാശനായ സിനിമ പ്രേമി റെഡിറ്റിൽ കുറിച്ചു. "ഇപ്പോൾ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റിയ സമയമായിരുന്നു. അദ്ദേഹത്തിന് വലിയ താരമൂല്യമുണ്ട്. ഡിഎംകെയും എഡിഎംകെയും അത്ര ശക്തമായ സ്ഥാനങ്ങളിലല്ല. പക്ഷെ നിങ്ങൾ ആത്മാർത്ഥതയില്ലാതെ സംസാരിക്കുകയും പെരുമാറുകയും ചെയ്താൽ, ഓരോ റാലിയും ഒരു സിനിമാ രംഗം പോലെ കാണാൻ തുടങ്ങിയാൽ, നിങ്ങളെ രക്ഷിക്കാൻ യാതൊന്നിനും കഴിയില്ല," മറ്റൊരാൾ എഴുതി.

പ്രശസ്ത നടി തൃഷയുമായുള്ള ബന്ധത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിജയ്, അതിനോട് പ്രതികരിച്ചിട്ടില്ല. പക്ഷെ ഇത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് വലിയ ദോഷം ചെയ്തിരുന്നു. ഇപ്പോൾ കരൂരിൽ നടന്ന ദുരന്തം കൂടി കണക്കിലെടുത്താൽ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയുള്ള വിജയ്‌യുടെ കരിയർ ഇപ്പോൾ വലിയൊരു ചോദ്യചിഹ്നം ആയിരിക്കുകയാണെന്ന് പറയേണ്ടി വരും.

More from Filmibeat

Read more about: vijay thalapathy vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X