For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിയുടെ പിന്നാലെ കൂടി പൂവാലന്‍, അച്ഛന്‍ ഞങ്ങളെ ഒറ്റയ്ക്കാക്കി ഇറ്റലിയ്ക്ക് പോയി: ജാന്‍വി

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയായിരുന്നു ശ്രീദേവി. തെന്നിന്ത്യന്‍ സിനിമകൡലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ബോളിവുഡിലെത്തിയ താരം. അഭിനയിച്ച എല്ലാ ഭാഷകളിലും ഒരുപോലെ താരമായിരുന്നു ശ്രീദേവി. ഇന്നത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിളികള്‍ക്ക് മുമ്പ് തന്നെ അത്തരത്തിലൊരു താരപരിവേഷത്തിലേക്ക് എത്തിയ താരമാണ് ശ്രീദേവി. സിനിമയിലെ പ്രകടനങ്ങള്‍ക്ക് കയ്യടി നേടുന്നത് പോലെ തന്നെ ശ്രീദേവിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  Also Read: 'ശരീരത്തിലാകെ 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തു, സിനിമയില്ലാത്തിൽ വിഷമം തോന്നി'; പ്രിയ

  ശ്രീദേവിയുടേയും ബോണി കപൂറിന്റേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തകളായിരുന്നു. ഇരുവരുടേയും പ്രണയത്തെക്കുറിച്ച് മക്കളായ ജാന്‍വിയും ഖുഷിയുമൊക്കെ പലപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റേയും അമ്മയുടേയും രസകരമായൊരു കഥ പങ്കുവച്ചിരിക്കുകയാണ് ജാന്‍വി കപൂര്‍. വോഗിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി മനസ് തുറന്നത്.

  വോഗിന്റെ അഭിമുഖത്തിന്റെ ഭാഗമായി ചെന്നൈയിലെ തങ്ങളുടെ ഹോളിഡേ വീട് കാണിച്ചു തരുന്നതിനിടെയായിരുന്നു ജാന്‍വി ആ കഥ പങ്കുവച്ചത്. ചെന്നൈയിലെ വീട്ടിലേക്കുള്ള ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി അമ്മ ഇറ്റലിയില്‍ പോയ കഥയാണ് താരം പറഞ്ഞത്. ഇറ്റലിയില്‍ വച്ചൊരാള്‍ അമ്മയോട് അടുക്കാന്‍ ശ്രമിക്കുകയും പഞ്ചാരയടിക്കുകയുമായിരുന്നു. ജാന്‍വിയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: അപ്പനെയാണ് ഏറ്റവും വെറുത്തത്; കല്യാണത്തിന് പോലും വിളിച്ചില്ല, പിതാവിനെ ഒഴിവാക്കിയതിനെ കുറിച്ച് അനൂപ്

  'അമ്മ ഈ വീട്ടിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ ഇറ്റലിയില്‍ പോയിരുന്നു. അവിടെ വച്ചൊരു ഇറ്റലിക്കാരന്‍ അമ്മയെ പഞ്ചാരയടിച്ചു. അമ്മ ഒരു സുഹൃത്തിനൊപ്പമായിരുന്നു പോയിരുന്നത്. അയാള്‍ എന്ത് ധൈര്യമുണ്ടായിട്ടാണ് എന്നോട് സംസാരിച്ചതെന്ന് അമ്മ ദേഷ്യപ്പെട്ടു. ആ സംഭവം അമ്മയുടെ സുഹൃത്ത് തമാശയെന്ന നിലയില്‍ അച്ഛനോട് പറയുകയായിരുന്നു. അത് കേട്ടതും അച്ഛന് വിഭ്രാന്തിയായി. അദ്ദേഹം എന്നേയും ഖുഷിയേയും മുംബൈയില്‍ ഒറ്റയ്ക്കിട്ട് അമ്മയുടെ അടുത്തേക്ക് പോയി'' എന്നാണ് ജാന്‍വി പറയുന്നത്.

  ''അച്ഛനും അമ്മയും അതൊരു മിനി ഹണിമൂണ്‍ ആക്കി മാറ്റുകയായിരുന്നു. ഞാന്‍ ഭയങ്കര റൊമാന്റിക്കാണ്. അതിന്റെ വലിയൊരു പങ്കും എന്റെ അച്ഛനും അമ്മയും തമ്മിലുള്ള പ്രണയം കണ്ടതുകൊണ്ട് വന്നതാണ്'' എന്നും ജാന്‍വി പറയുന്നുണ്ട്. ശ്രീദേവിയുടേയും ബോണിയുടേയും മൂത്ത മകളാണ് ജാന്‍വി. അമ്മയുടെ പാതയിലൂടെ ജാന്‍വി സിനിമയിലെത്തുകയായിരുന്നു. ദഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യത്തെ സിനിമ. പക്ഷെ മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. അതിന് മുമ്പ് താരം മരണപ്പെടുകയായിരുന്നു. ദുബായിലെ ഹോട്ടലില്‍ വച്ച് ബാത്ത് ടബ്ബില്‍ വീണായിരുന്നു ശ്രീദേവിയുടെ മരണം.

  ബോണി കപൂര്‍ നിര്‍മ്മിച്ച മിലിയിലാണ് ജാന്‍വി ഒടുവിലായി അഭിനയിച്ചത്. മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി. ബവാല്‍ ആണ് ജാന്‍വിയുടെ പുതിയ സിനിമ. വരുണ്‍ ധവാന്‍ ആണ് ചിത്രത്തിലെ നായകന്‍. നിതേഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം. പിന്നാലെ ശരണ്‍ ശര്‍മ ഒരുക്കുന്ന മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയും അണിയറയിലുണ്ട്. രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡിലെ വരും കാലം സൂപ്പര്‍ നായികയായിട്ടാണ് ജാന്‍വിയെ വിലയിരുത്തുന്നത്.

  ജാന്‍വിയുടെ പാതയിലൂടെ സഹോദരി ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ്. സോയ അക്തര്‍ ഒരുക്കുന്ന ആര്‍ച്ചീസിലൂടെയാണ് ഖുഷിയുടെ അരങ്ങേറ്റം. ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും ആര്‍ച്ചീസിലൂടെ അരങ്ങേറുന്നുണ്ട്.

  English summary
  Janhvi Kapoor Says Boney Kapoor Went To Italy As A Guy Tried To Flirt With Sridevi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X