അമ്മയുടെ മരണം ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം; അന്ന് നടന്നതൊക്കെ...; മനസ് തുറന്ന് ജാന്‍വി

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍ വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. അരങ്ങേറ്റ ചിത്രം മുതല്‍ക്കെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. സോഷ്യല്‍ മീഡിയയിലൂടേയും ധാരാളം ആരാധകരെ നേടിയെടുക്കാനായി. അഭിനയത്തിന് പുറമെ നൃത്തത്തിലും ജാന്‍വി മിടുക്ക് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചേച്ചിയുടെ പാതയിലൂടെ അനിയത്തി ഖുഷി കപൂറും സിനിമയിലേക്ക് എത്തുകയാണ്.

മകള്‍ സിനിമാ നടിയാവുക എന്നത് ശ്രീദേവി ഒരിക്കലും ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നില്ല. എന്നാല്‍ മകളുടെ ഇഷ്ടം അതാണെന്ന് ബോധ്യപ്പെട്ടതോടെ എല്ലാവിധ പിന്തുണയുമായി ശ്രീദേവി കൂടെ നിന്നു. വേണ്ട തയ്യാറെടുപ്പുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി. എന്നാല്‍ കാത്തിരുന്ന മകളുടെ അരങ്ങേറ്റം കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. മരണം ശ്രീദേവിയ്ക്ക് ആ അവസരം നിഷേധിക്കുകയായിരുന്നു.

Janhvi Kapoor

അമ്മയുടെ മരണം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധമായിരുന്നുവെന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. 2018 ലാണ് ശ്രീദേവി മരണപ്പെടുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ പുതിയ സിനിമയായ ബവാലിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം എന്തായിരുന്നു എന്ന ചോദ്യത്തിനാണ് ജാന്‍വി മറുപടി നല്‍കിയത്.

''തീര്‍ച്ചയായും എന്റെ അമ്മയെ നഷ്ടമായത് തന്നെ. ഞാന്‍ ദഡക്കിന് വേണ്ടി ഷൂട്ട് ചെയ്യുകയായിരുന്നു. അമ്മയുടെ നഷ്ടം നേരിടുക എന്നത് വളരെ കഷ്ടത നിറഞ്ഞതായിരുന്നു. അതോടൊപ്പം ജോലി ചെയ്യാനുള്ള കരുത്തും കണ്ടെത്തണം. ആ സമയത്ത് ഞങ്ങളുടെ ജീവിതത്തില്‍ നടന്നു കൊണ്ടിരുന്ന സംഭവങ്ങളൊക്കെ കൈകാര്യം ചെയ്യുക പ്രയാസമായിരുന്നു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ യുദ്ധം'' എന്നാണ് ജാന്‍വി പറയുന്നത്.

ജാന്‍വിയുടെ ആദ്യ ചിത്രമായ ദഡക്കിന്റെ റിലീസ് കുറച്ച് മാസങ്ങള്‍ മുമ്പാണ് ശ്രീദേവി മരണപ്പെടുന്നത്. മുമ്പൊരിക്കല്‍ ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലും അമ്മയുടെ മരണത്തെക്കുറിച്ച് ജാന്‍വി മനസ് തുറന്നിരുന്നു. ''അമ്മയെ നഷ്ടപ്പെട്ടപ്പോള്‍, തീര്‍ച്ചയായും അതൊരു വലിയ ദുരന്തം തന്നെയായിരുന്നു, പക്ഷെ എന്റെ ജീവിതത്തില്‍ എനിക്കുള്ള പ്രിവിലേജും മറ്റുമൊക്കെ ന്യായീകരിക്കാന്‍ സാധിക്കുന്നത്ര വലിയൊരു ദുരന്തം ജീവിതത്തില്‍ സംഭവിച്ചത് പോലെയായി. എനിക്ക് സംഭവിച്ച ഈ മോശം സംഭവം ഞാന്‍ അര്‍ഹിക്കുന്നത് പോലെ. ഒരു തരത്തില്‍ അതൊരു ആശ്വസമായി'' എന്നാണ് ജാന്‍വി പറയുന്നത്.

Janhvi Kapoor

അമ്മ ശ്രീദേവിയുടെ ഓര്‍മ്മ ദിവസം ജാന്‍വി ഹൃദയ സ്പര്‍ശിയായൊരു കുറിപ്പും പങ്കുവച്ചിരുന്നു. ''മമ്മ, ഇന്നും ഞാന്‍ എല്ലായിടത്തും നിങ്ങളെ തിരയാറുണ്ട്. ഞാന്‍ ഇന്നും ഓരോ കാര്യങ്ങളും ചെയ്യുന്നത് നിങ്ങള്‍ക്ക് അഭിമാനമാകും എന്നു കരുതിയാണ്. ഞാന്‍ എവിടെ പോയാലും, എന്ത് ചെയ്താലും അതെല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളിലൂടെയാണ്'' എന്നാണ് ജാന്‍വി കപൂര്‍ അമ്മയുടെ ഓര്‍മ്മ ദിവസം കുറിച്ചത്.

ഒരിടവേളയ്ക്ക് ശേഷം ശക്തമായി ബോളിവുഡിലേക്ക് തിരികെ വരുന്നതിനിടെയാണ് ശ്രീദേവിയ്ക്ക് മരണം സംഭവിക്കുന്നത്. സിനിമാ ലോകം തന്നെ ഞെട്ടിപ്പോയതായിരുന്നു ആ മരണ വാര്‍ത്ത. അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയ ജാന്‍വി ദഡക്കിന് ശേഷം ഗുഞ്ചന്‍ സക്‌സേന, രൂഹി, ഗുഡ് ലക്ക് ജെറി, മിലി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. വരുണ്‍ ധവാന്‍ നായകനായ ബവാല്‍ ആണ് ജാന്‍വിയുടെ പുതിയ സിനിമ. പിന്നാലെ മിസ്റ്റര്‍ ആന്റ് മിസിസ് മാഹി, ഉലജ് എന്നീ സിനിമകളും അണിയറയിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X