സംസാരിക്കാനോ നടക്കാനോ വയ്യ; വിറയലും ക്ഷീണവും; ആശുപത്രി വാസത്തെപ്പറ്റി ജാന്‍വി കപൂര്‍

ബോളിവുഡിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാതയിലൂടെയാണ് ജാന്‍വി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ആരാധകരുടെ പ്രിയങ്കരിയാണ് ജാന്‍വി. താരത്തിന്റെ ഫാഷന്‍ സെന്‍സിനും ആരാധകരുണ്ട്. അടിപൊളി ലുക്കുകളിലെത്തി സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കാറുണ്ട് ജാന്‍വി. തന്റെ പുതിയ സിനിമയായ ഉലജിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ജാന്‍വി ഇപ്പോള്‍.

ഇതിനിടെയാണ് ജാന്‍വി കപൂര്‍ ആശുപത്രിയില്‍ എന്ന വാര്‍ത്ത പുറത്ത് വരുന്നത്. ഇപ്പോള്‍ താരം ആശുപത്രി വാസം അവസാനിപ്പിക്കുകയും വീണ്ടും പ്രൊമോഷന്‍ തിരക്കുകളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. ഫുഡ് പോയ്‌സണിംഗിനെ തുടര്‍ന്നായിരുന്നു ജാന്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതേക്കുറിച്ച് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി സംസാരിക്കുന്നുണ്ട്.

Janhvi Kapoor

ജൂലൈ 16 ന് ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക് വരുന്നതിനിടെയാണ് ജാന്‍വിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. കൂടുതല്‍ വഷളായതോടെ ജൂലൈ 18 ന് ജാന്‍വി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ''ഒരു ദിവസത്തേക്ക് ചെന്നൈയില്‍ പോയിരുന്നു. എന്തൊക്കയോ കഴിച്ചു. തുടക്കത്തില്‍ വയറിന് സുഖമില്ലെന്നാണ് കരുതിയത്. പക്ഷെ ബ്ലഡ് ടെസ്റ്റുകള്‍ ശരിയല്ലായിരുന്നു. ശരീരവേദനയും വിറയലും ക്ഷീണവുമൊക്കെ അനുഭവപ്പെട്ടിരുന്നു'' ജാന്‍വി പറയുന്നു.

ജീവിതത്തില്‍ ഇതാദ്യമായിട്ടാണ് തനിക്ക് ആശുപത്രിയില്‍ കിടക്കേണ്ടി വരുന്നതെന്നാണ് ജാന്‍വി പറയുന്നത്. തന്റെ പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ കുറേ ടെസ്റ്റുകള്‍ നടത്തിയെന്നും ജാന്‍വി പറയുന്നു. അതേസമയം തന്റെ ആശങ്കയത്രയും തന്റെ ലുക്കിനെക്കുറിച്ചായിരുന്നുവെന്നാണ് ജാന്‍വി പറയുന്നത്. പുതിയ സിനിമയുടെ ഷൂട്ടിംഗ് ഉടനെ തുടങ്ങാനിരിക്കുകയായിരുന്നു ജാന്‍വി.

സംസാരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ താന്‍ തളര്‍ന്നു പോയെന്നാണ് താരം പറയുന്നത്. ഈ സംഭവത്തോടെ തന്റെ ശരീരത്തിന് വിശ്രമം വേണമെന്ന കാര്യം മനസിലായെന്നും താരം പറയുന്നു. ശരീരത്തെ കേള്‍ക്കുകയും ബഹുമാനിക്കുകയും ചെയ്യണം. കരിയറും മറ്റും മാറി മറിയും. പക്ഷെ ആശോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് തനിക്കുണ്ടായതെന്ന് ജാന്‍വി പറയുന്നു.

Janhvi Kapoor

ആശുപത്രിയില്‍ നിന്നും ഇറങ്ങിയ ജാന്‍വി 23-ാം തിയ്യതി മുതല്‍ ജോലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ക്ഷീണമുണ്ടെങ്കിലും തന്റെ കമ്മിറ്റ്‌മെന്റ് പൂര്‍ത്തിയാക്കുകയാണ് പ്രധാനമെന്നാണ് താരം പറയുന്നത്. ഉലജ് ആണ് ജാന്‍വിയുടെ പുതിയ സിനിമ. ഓഗസ്റ്റ് രണ്ടിനാണ് സിനിമയുടെ റിലീസ്. സുധാന്‍ഷു സരിയയാണ് സിനിമയുടെ സംവിധാനം. മലയാളി താരം റോഷന്‍ മാത്യു, ഗുല്‍ഷന്‍ ദേവയ്യ, ആദില്‍ ഹുസൈന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഉലജ്.

അതേസമയം തെലുങ്ക് എന്‍ട്രിയ്ക്ക് തയ്യാറെടുക്കുകയാണ് ജാന്‍വി കപൂര്‍. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവാരയിലൂടെയാണ് ജാന്‍വിയുടെ തെലുങ്ക് എന്‍ട്രി. പിന്നാലെ സണ്ണി സന്‍സ്‌കാരി കി തുളസി കുമാരി എന്ന ചിത്രത്തിലും ജാന്‍വി അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X