തെറ്റായ ആളുകള്‍ക്കായി സമയവും ഊര്‍ജവും കളഞ്ഞു, ഞാനിന്ന് ഒറ്റയ്ക്ക്; പ്രണയത്തെക്കുറിച്ച് ജാന്‍വി

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍ നായിക ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി. അമ്മയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. മകളെ അരങ്ങേറ്റത്തിന് തയ്യാറാക്കിയതെല്ലാം ശ്രീദേവിയായിരുന്നു. എന്നാല്‍ ജാന്‍വിയുടെ അരങ്ങേറ്റം കാണും മുമ്പേ ശ്രീദേവിയെ മരണം കവര്‍ന്നെടുക്കുകയായിരുന്നു. അമ്മയുടെ ആഗ്രഹം പോലെ തന്നെ അരങ്ങേറ്റം ജാന്‍വി ഗംഭീരമാക്കി.

തുടരെ തുടരെ നായികാ പ്രാധാന്യമുള്ള സിനിമകള്‍ ചെയ്തു കൊണ്ടാണ് ജാന്‍വി സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ജാന്‍വി. തന്റെ ഗ്ലാമറസ് ലുക്കിലൂടെ പലപ്പോഴും വൈറലായി മാറാറുണ്ട് ജാന്‍വി. താരസുന്ദരിയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്. യുവനടിമാരില്‍ മുന്നിലാണ് ഇന്ന് ജാന്‍വിയുടെ സ്ഥാനം.

ജാന്‍വിയുടെ പ്രണയങ്ങളും

സിനിമ പോലെ തന്നെ ജാന്‍വിയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. ജാന്‍വിയുടെ പ്രണയങ്ങളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ജാന്‍വി മനസ് തുറന്നിരിക്കുകയാണ്. ജീവിതത്തില്‍ താന്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ജാന്‍വി പറഞ്ഞത്. പുതിയ സിനിമയായ ഗുഡ് ലക്ക് ജെറിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയായിരുന്നു ജാന്‍വി.

''ഗുണപ്പെടേണ്ടതിലേക്ക് മാത്രമാണ് ഞാന്‍ ആകര്‍ഷിക്കപ്പെടാറുള്ളത്. ഞാന്‍ മടുത്തു. നിങ്ങള്‍ക്ക് ഗുണപ്പെടണമെങ്കില്‍ പുറത്ത് പോ, ഇവിടേക്ക് വരരുത്'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്. നേരത്തെ കോഫി വിത്ത് കരണില്‍ വന്നപ്പോഴും ജാന്‍വി മനസ് തുറന്നിരുന്നു. താന്‍ ഇപ്പോള്‍ സിംഗിളാണെന്നും ആരേയും ഡേറ്റ് ചെയ്യുന്നില്ലെന്നുമായിരുന്നു ജാന്‍വി പറഞ്ഞു. അതേസമയം നടന്‍ രാഹുല്‍ ഖന്നയുടെ ചിത്രങ്ങള്‍ താന്‍ പിന്തുടരാറുണ്ടെന്ന് ജാന്‍വി പറഞ്ഞിരുന്നു.

തെറ്റായ ആളുകളിലാണ്

ജീവിതത്തില്‍ താന്‍ തെറ്റായ ആളുകളിലാണ് സമയവും ഊര്‍ജവും ചെലവിട്ടതെന്നും ജാന്‍വി പറയുന്നത്. ''തെറ്റായ ആളുകളിലായിരുന്നു ഞാന്‍ എന്റെ സമയവും ഊര്‍ജവും ചെലവിട്ടത്. ഇപ്പോള്‍ ഞാന്‍ ആരാണ് എന്നതിനേക്കാള്‍ എന്റെ മുന്‍ അനുഭവങ്ങളാണ് ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരിക്കുന്നതിന്റെ കാരണം'' എന്നായിരുന്നു ജാന്‍വി പറഞ്ഞത്. താന്‍ സ്വയം രക്ഷിച്ച് നിര്‍ത്തുകയാണെന്നും ഇപ്പോള്‍ താന്‍ തന്റെ സ്വകാര്യ ഇടത്ത് സന്തുഷ്ടയാണെന്നും ജാന്‍വി പറയുന്നു.

നേരത്തെ നടന്‍ കാര്‍ത്തിക് ആര്യനുമായി ജാന്‍വി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ സിനിമയായ ദഡക്കിലെ നായകന്‍ ഇഷാന്‍ ഖട്ടറുമായി ജാന്‍വി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമ്മയുടെ മരണത്തിന്റെ വേദനയില്‍ നിന്നും മുക്തയാകാന്‍ ജാന്‍വിയ്ക്ക് ഇഷാന്‍ വലിയ സഹായമായിരുന്നു. പിരിഞ്ഞുവെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. താനും ഇഷാനും ഇപ്പോഴും പരസ്പരം മെസേജുകള്‍ അയക്കാറുണ്ടെന്ന് ജാന്‍വി പറഞ്ഞിരുന്നു.

ഗുഡ് ലക്ക് ജെറി

ദഡക്കിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം. ചിത്രം വലിയ വിജയമായില്ലെങ്കിലും ജാന്‍വിയുടെ പ്രകടനം ശ്രദ്ധ നേടുകയായിരുന്നു. പിന്നീട് ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ നയന്‍താര അഭിനയിച്ച കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ഗുഡ് ലക്ക് ജെറി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്ത സിനിമയും ജാന്‍വിയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പുറത്തിറങ്ങാനുള്ളത്

നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. മലയാളത്തില്‍ അന്ന ബെന്‍ ടൈറ്റില്‍ വേഷത്തിലെത്തിയ ഹെലന്റെ ഹിന്ദി റീമേക്ക്, ബവാല്‍, മിസ്റ്റര്‍ ആന്റ് മിസിസ് മാഹി എന്നിവയാണ് അണിയറയിലുള്ള സിനിമകള്‍. മിസ്റ്റര്‍ ആന്റ് മിസിസ് മാഹിയില്‍ ക്രിക്കറ്റ് താരമായിട്ടാണ് ജാന്‍വി അഭിനയിക്കുന്നത്. നേരത്തെ റൂഹിയില്‍ ഒരുമിച്ച് ജാന്‍വി-രാജ്കുമാര്‍ റാവു ജോഡി വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ആന്റ് മിസിസ് മാഹി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X