മുന്‍ കാമുകന് ജന്മദിനാശംസ നേര്‍ന്ന് ജാന്‍വി കപൂര്‍; ചര്‍ച്ചയായി നടിയുടെ വാക്കുകള്‍

ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവിയുടേയും നിര്‍മ്മാതാവ് ബോണി കപൂറിന്റേയും മകളാണ് ജാന്‍വി കപൂര്‍. അമ്മയുടെ പാതയിലൂടെ ജാന്‍വിയും സിനിമയിലേക്ക് എത്തുകയായിരുന്നു. പക്ഷെ മകളുടെ അരങ്ങേറ്റ സിനിമ കാണാന്‍ ശ്രീദേവിയ്ക്ക് സാധിച്ചില്ല. ജാന്‍വിയുടെ ആദ്യ സിനിമയായ ധഡക്ക് റിലീസ് ആകുന്നതിന് മുമ്പ് തന്നെ ശ്രീദേവി മരിക്കുകയായിരുന്നു.

അമ്മയുടെ മരണത്തിന്റെ ആഘാതത്തില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ജാന്‍വി ശക്തമായി തന്നെ തിരികെ വരികയായിരുന്നു. വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ താന്‍ ഭാവിയിലെ സൂപ്പര്‍ താരമാകുമെന്ന് ജാന്‍വി തെളിയിച്ചിട്ടുണ്ട്. താരപുത്രിയായത് കൊണ്ട് തന്നെ ചെറുപ്പം മുതല്‍ തന്നെ ജാന്‍വി ക്യാമറ കണ്ണുകളാല്‍ പിന്തുടരപ്പെട്ടിരുന്നു. ജാന്‍വിയും സഹോദരി ഖുഷിയും അമ്മയോടൊപ്പം പല വേദികളിലുമെത്തിയിരുന്നു.

ജാന്‍വിയുടെ പ്രണയവും

2018 ല്‍ പുറത്തിറങ്ങിയ ധഡക്ക് ആയിരുന്നു ജാന്‍വിയുടെ ആദ്യ സിനിമ. അരങ്ങേറ്റ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ജാന്‍വിയുടെ പ്രണയവും ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. തന്റെ കുട്ടിക്കാലം മുതലുളള സുഹൃത്തും ബിസിനസ് ജയന്റ് അഭിജിത് രാജന്റെ മകനുമായ അക്ഷത് രാജനുമായി ജാന്‍വി പ്രണയത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജാന്‍വിയുടെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെ തന്നെ ഈ ഗോസിപ്പുകള്‍ കെട്ടടങ്ങുകയായിരുന്നു. ആദ്യ സിനിമയിലെ നായകനായ ഇഷാന്‍ ഖട്ടറുമായി ജാന്‍വി പ്രണയത്തിലാണെന്നും ഒരിടയ്ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പിറന്നാള്‍ ആശംസ

ഇപ്പോഴിതാ തന്റെ മുന്‍ കാമുകന്‍ അക്ഷത് രാജന് ജാന്‍വി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പിറന്നാള്‍ ആശംസ. അക്ഷതിനൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പമാണ് താരം പിറന്നാള്‍ ആശംസയും നേര്‍ന്നിരിക്കുന്നത്. ഈ ലോകത്തിലെ ഞാന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല മനുഷ്യന് ജന്മദിനാശംസകള്‍ എന്നാണ് ജാന്‍വി കുറിച്ചിരിക്കുന്നത്. അതിമനോഹരമായ ചിത്രത്തില്‍ അക്ഷതിനെ ചേര്‍ത്തു പിടിച്ചിരിക്കുകയാണ് ജാന്‍വി. താരത്തിന്റെ ലുക്കിനും ആരാധകര്‍ കൈയ്യടിക്കുന്നുണ്ട്. അക്ഷതിനൊപ്പമുള്ള രസകരമായ വേറേയും ചിത്രങ്ങള്‍ ജാന്‍വി പങ്കുവച്ചിട്ടുണ്ട്.

ജാന്‍വി നല്‍കിയ മറുപടി

2018 മാര്‍ച്ച് ആറിന് ജാന്‍വിയുടെ ജന്മദിനത്തിലായിരുന്നു ജാന്‍വിയും അക്ഷതും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജാന്‍വിയോടൊപ്പം ഇരിക്കുന്ന മനോഹരമായൊരു ചിത്രമായിരുന്നു അക്ഷത് പങ്കുവച്ചത്. ഇതിന് ജാന്‍വി നല്‍കിയ മറുപടി ഐഎല്‍വൈ എന്നായിരുന്നു. ഇത് ഐ ലവ് യു എന്നതിന്റെ ചുരുക്കമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. പിന്നാലെ താരസുന്ദരി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പ് കോളങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.

എന്നാല്‍ പിന്നീട് തന്റെ പ്രണയ ഗോസിപ്പുകളെക്കുറിച്ച് ജാന്‍വി പറഞ്ഞത് ഇങ്ങനെയായിരുന്നു, ''ഗോസിപ്പുണ്ടാക്കുന്നവര്‍ ഞാന്‍ എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തായ അക്ഷതുമായി പ്രണത്തിലാണെന്നാണ് പറഞ്ഞത്. അവന്‍ എനിക്കൊപ്പം കറങ്ങാന്‍ പോലും പേടിച്ചു. മാധ്യമങ്ങള്‍ വളയുമോ എന്നായിരുന്നു പേടി. അന്നൊരു ദിവസം അച്ഛന്റെ ജന്മദിനത്തിന് അവന്‍ വന്നപ്പോള്‍ താഴെ നിറയെ ഫോട്ടോഗ്രാഫര്‍മാരായിരുന്നു. അവരെ കണ്ടതും അവള്‍ ഒളിച്ച് പോവുകയായിരുന്നു''.

ഏറെ പ്രതീക്ഷയോടെ

അതേസമയം ജാന്‍വി പ്രണയത്തിലാണെന്ന് ഈയ്യടുത്ത് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പ്രണയിക്കുന്ന വ്യക്തിയുടെ പേരോ മറ്റോ തുറന്നു പറയാന്‍ ജാന്‍വി തയ്യാറായിരുന്നില്ല. രൂഹിയാണ് ജാന്‍വിയുടെ അവസാനം റിലീസ് ചെയ്ത ചിത്രം. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ഗുഞ്ജന്‍ സക്‌സേനയിലെ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റ് ആയിരുന്ന ഗുഞ്ജന്‍ സക്‌സേനയുടെ ജീവിതകഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ദോസ്താന 2, ഗുഡ് ലക്ക് ജെറി, മലയാള ചിത്രം ഹെലന്റെ ഹിന്ദി റീമേക്ക് തുടങ്ങി നിരവധി സിനിമകളാണ് ജാന്‍വിയുടേതായി പുറത്തിറങ്ങാനുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് ജാന്‍വി കപൂറിനെ നോക്കി കാണുന്നത്.

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X