For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജാന്‍വിയും കാമുകനും പിരിഞ്ഞു! ജാന്‍വിയെ വിട്ട് കജോളിന്റെ മകള്‍ക്കൊപ്പം പാര്‍ട്ടി നടത്തി കാമുകന്‍

  |

  ബോളിവുഡിലെ താരങ്ങളെ പോലെ തന്നെ പ്രശസ്തരാണ് താരങ്ങളുടെ മക്കളും. താരപുത്രന്മാരും പുത്രമാരും പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ നിന്നും മറ്റുമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി വൈറലായി മാറാറുണ്ട്. ബോളിവുഡിലെ താരപുത്രിമാരില്‍ ശ്രദ്ധേയയാണ് ജാന്‍വി കപൂര്‍. സൂപ്പര്‍ താരം ശ്രീദേവിയുടെ മകളാണ് ജാന്‍വി. നിര്‍മ്മാതാവായ ബോണി കപൂറാണ് ജാന്‍വിയുടെ അച്ഛന്‍.

  Also Read: അഭിമുഖത്തിനിടെ ഭാര്യയെ വിളിച്ച് പാട്ട് പാടാന്‍ പറഞ്ഞ് ബാല; പാടില്ലെന്ന് എലിസബത്തും, ഡിവോഴ്‌സിനിടയിലെ വീഡിയോ

  അമ്മയുടെ പാതയിലൂടെയാണ് ജാന്‍വി സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലൊരു ഇടം നേടിയെടുക്കാന്‍ ജാന്‍വിയ്ക്ക് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ ജാന്‍വി കപൂറിന്റെ പ്രണയ ജീവിതം വാര്‍ത്തകളില്‍ ഇടം നേടുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ബോളിവുഡിലെ താരപുത്രിമാരാണ് നൈസ ദേവ്ഗണും മിഹിക റാംപാലും. കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളാണ് നൈസ. അര്‍ജുന്‍ രാംപാലിന്റെ മകളാണ് മിഹിക. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. പാര്‍ട്ടികള്‍ രണ്ടു പേര്‍ക്കും ഏറെ ഇഷ്ടമാണ്. തങ്ങള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ മിഹികയും നൈസയും പങ്കുവെക്കാറുണ്ട്.

  Also Read: 'എനിക്ക് പ്രൈവസി വേണമെന്ന് പറയും, പ്രായവ്യത്യാസമുള്ളതിനാൽ ഭയങ്കര സ്നേഹമാണ്'; അനിയത്തിയെ കുറിച്ച് മഡോണ!

  ഇപ്പോഴിതാ മിഹികയ്ക്കും നൈസയ്ക്കുമൊപ്പമുള്ള ജാന്‍വി കപൂറിന്റെ കാമുകന്‍ ഓര്‍ഹാന്‍ അവത്രമണിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. കുറച്ച് ദിവസം മുമ്പാണ് ജാന്‍വിയും ഓര്‍ഹാനും പിരിഞ്ഞതായുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഒരു റസ്‌റ്റോറന്റില്‍ നിന്നും ദേഷ്യത്തില്‍ ഇറങ്ങിപോകുന്ന ജാന്‍വിയുടെ വീഡിയോയാണ് വൈറലായി മാറിയത്. പൊതുവെ പാപ്പരാസികള്‍ക്ക് പോസ് ചെയ്യുകയോ അവരെ അഭിവാദ്യം ചെയ്യുന്ന ശീലമുള്ളയാളാണ് ജാന്‍വി. എന്നാല്‍ അതിനൊന്നും നില്‍ക്കാതെ താരം കാറില്‍ കയറി പോവുകയായിരുന്നു.

  പിന്നാലെ റസ്റ്റോറന്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു ഓര്‍ഹാന്‍ പാപ്പരാസികളോടായി ജാന്‍വി പോയി എന്ന് ദേഷ്യത്തില്‍ പറയുന്നതും വീഡിയോയിലുണ്ട്. ഇതിന് പിന്നാലെയാണ് നൈസയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ലണ്ടനില്‍ നിന്നുമുളളതാണ് ചിത്രങ്ങള്‍. സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു പൊളിക്കുന്ന ഒര്‍ഹാനും മിഹികയും നൈസയുമാണ് ചിത്രങ്ങളിലുള്ളത്. കറുപ്പണിഞ്ഞാണ് താരങ്ങളെല്ലാം എത്തിയത്. ചിത്രങ്ങളില്‍ ജാന്‍വി കപൂറില്ല.

  ഇതോടെ ജാന്‍വിയും ഓര്‍ഹാനും പിരിഞ്ഞുവെന്നും ഓര്‍ഹാന്‍ നൈസയുമായി അടുപ്പത്തിലായിരിക്കുകയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. എന്തായാലും തന്റെ പ്രണയത്തെക്കുറിച്ച് ഇതുവരേയും ജാന്‍വി കപൂര്‍ പരസ്യമായി സംസാരിച്ചിട്ടില്ല.

  അമ്മയുടെ പാതയിലൂടെ സിനിമയിലെത്തിയ താരമാണ് ജാന്‍വി കപൂര്‍. ഇതിനോടകം തന്നെ ശ്രദ്ധ നേടാന്‍ ജാന്‍വിയ്ക്ക് സാധിച്ചു. ഗുഡ് ലക്ക് ജെറിയാണ് ജാന്‍വിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ പുതിയ സിനിമ മിലിയാണ്. മലയാളത്തില്‍ അന്ന ബെന്‍ നായികയായി എത്തിയ ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി. ഹിന്ദി പതിപ്പിന്റെ സംവിധാനവും മാത്തുക്കുട്ടി സേവ്യറാണ്.

  പിന്നാലെ നിരവധി സിനിമകള്‍ ജാന്‍വിയുടേതായി അണിയറയിലുണ്ട്. രാജ് കുമാര്‍ റാവുവും ജാന്‍വിയും വീണ്ടും ഒരുമിക്കുന്ന മിസ്്റ്റര്‍ ആന്റ് മിസിസ് മാഹിയാണ് ജാന്‍വിയുടെ അണിയറയിലുള്ള സിനിമ. ബോളിവുഡിലെ ഭാവിയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായാണ് ജാന്‍വിയെ വിലയിരുത്തുന്നത്.

  അതേസമയം നൈസയും അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താരപുത്രി ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്.

  English summary
  Janvhi Kapoor's Boyfriend Parties With Nysa Devgn As Seperation Rumours Spreads In Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X