'ആംഗ്രി യങ് മെന്‍'; ഭക്ഷണവും ഉറക്കവും ഇല്ലാത്ത ഭീകരാവസ്ഥ പങ്കുവെച്ച് എഴുത്തുകാരൻ ജാവേദ് അക്തർ
ബോളിവുഡിന്റെ സുവർണകാലഘട്ടമായിരുന്നു സലിം- ജാവേദ് സിനിമകൾ. ഈ പേര് സ്ക്രീനിൽ എഴുതി കാണിക്കുമ്പോൾ ആരാധകർക്ക് ലഭിക്കുന്ന രോമാഞ്ചം വലുതായിരുന്നു. സലിം- ജാവേദ് ഒരു സാധാരണ എഴുത്തുകാരല്ല. ബോളിവുഡിലെ ഇന്നും കൾട്ട് ക്ലാസിക്കായി നിലനിൽക്കുന്ന ചിത്രങ്ങളെല്ലാം ഇവരുടെ സംഭാവനയാണ്. അധികർ മുതൽ മിസ്റ്റർ ഇന്ത്യ വരെ ഇരുവരുടെയും ചരിത്രം നീളുന്നു.
ആംഗ്രി യങ് മെന്‍ നായകൻമാരെ സൃഷ്ടിച്ച തിരകൃത്തുക്കളാണ് സലിം- ജാവേദ്. ആ കൂട്ടുകെട്ടിനെ കറിച്ചും അവരുടെ സിനിമാ യാത്രയെ കുറിച്ചും 'ആംഗ്രി യങ് മെന്‍' എന്ന പേരില്‍ മൂന്ന് ഭാഗങ്ങളായി ആമസോൺ പ്രൈം വീഡിയോയിൽ ഒരു ഡോക്യൂമെന്റ്ട്രി സ്ട്രീം ചെയ്യുന്നുണ്ട്. ബോളിവുഡ് സിനിമയുടെ ചരിത്ര പ്രധാനമായ വിഷയങ്ങളാണ് അതിലൂടെ ചർച്ച ചെയ്യുന്നത്.

രണ്ട് തിരക്കഥാകൃത്തുക്കളും സ്വന്തം കുട്ടിക്കാലത്തേയും കുടുംബത്തേയും കുറിച്ച് സംസാരിക്കുന്നതാണ് ആംഗ്രി യംഗ് മെനിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാഗം. ഇപ്പോഴിതാ ജാവേദ് അക്തറിന്റെ ചില വാക്കുകള്‍ ചര്‍ച്ചയാവുന്നു. മുംബൈയിലേക്ക് താമസം മാറിയ കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് താൻ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. കൈയിലുണ്ടായിരുന്ന അവസാന ട്രൗസറും കീറിയശേഷം മാറാന്‍ വസ്ത്രമില്ലാതിരുന്ന കാലമോർത്ത് അദ്ദേഹം പൊട്ടിക്കരഞ്ഞു.
ഭോപ്പാലിലെ സഫിയ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ജാവേദ് മുംബെെയിലേക്ക് വണ്ടി കയറി. മുംബെെയിലെ തുടക്കകാലം ജാവേദിന് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും പാര്‍ക്കുകളിലും സ്റ്റുഡിയോ കോമ്പൗണ്ടുകളിലുമായി അന്തിയുറങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അസിസ്റ്റന്റ് ഡയറക്ടറാവുകയെന്നത്. അന്നത്തെ മഹാപ്രതിഭകളായിരുന്ന രാജ് കപൂര്‍, ഗുരു ദത്ത് തുടങ്ങിയവർക്കൊപ്പം പ്രവര്‍ത്തിക്കാൻ വേണ്ടിയാണ് ജാവേദ് അക്തര്‍ പ്രധാനമായും മുംബൈയിലേക്ക് ചേക്കേറിയത്. തന്റെ ആദ്യകാലത്തെ മുംബൈ ജീവിതത്തെ കുറിച്ച് ജാവേദ് പറയുന്നതിങ്ങനെ.
''കൈയിലുണ്ടായിരുന്ന അവസാനത്തെ ടൗസറും ഉപയോഗശൂന്യമായ ഒരു കാലമുണ്ടായിരുന്നു. മാറ്റിയിടാൻ ഒരു വസ്ത്രം പോലുമില്ലാതെ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ബസിൽ യാത്ര ചെയ്യാൻ പണമില്ലാത്തതിനാല്‍ ദാദറില്‍ നിന്ന് ബാന്ദ്രയിലേക്ക് കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നു. മൂന്ന് ദിവസത്തോളം ഭക്ഷണമില്ലാതെ അലഞ്ഞു. ഭക്ഷണവും ഉറക്കവും ഇല്ലാത്ത അനുഭവം ഭീകരമായ അവസ്ഥയാണ്. ഇന്ന് ഹോട്ടലുകളില്‍ താമസിക്കുമ്പോള്‍ എന്റെ ആ പഴയകാലത്തെക്കുറിച്ച് ഇപ്പോഴും ആലോചിക്കാറുണ്ട്.
ഇന്ന് ബ്രേക്ക്ഫാസ്റ്റിന് പോലും ഇഷ്ടമുളളതെല്ലാം എന്റെ മുന്നിലെത്തും. ഏത് തരം ഭക്ഷണം കഴിക്കാനും യാതൊരു ബുദ്ധിമുട്ടില്ല. എന്നാല്‍ ഞാന്‍ ഇത് അര്‍ഹിക്കുന്നുണ്ടോ എന്നുപോലും പലപ്പോഴും തോന്നാറുണ്ട്'' കണ്ണുനീര്‍ തുടച്ചുകൊണ്ട് അക്തര്‍ പറഞ്ഞു. അക്തറിന്റെ ഭാര്യയും നടിയുമായ ഷബാന ആസ്മിയും അദ്ദേഹത്തിന്റെ പഴയകാല കഷ്ടപ്പാടിനെക്കുറിച്ചുള്ള കഥകൾ പങ്കുവെച്ചു.

കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ആംഗ്രി യങ് മെന്‍ ഡോക്യൂമെന്ററിയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയ്ലർ റിലീസായതോടെ സിനിമാ ലോകം ഏറെ ആകാംഷയിലായിരുന്നു. ബോളിവുഡ് സിനിമയിലെ പ്രമുഖരെല്ലാം ഡോക്യുമെന്റ്ട്രിയിൽ സംസാരിക്കുന്നുണ്ട്. സലിം-ജാവേദിന്റെ കൂട്ടുകെട്ടിനെക്കുറിച്ച് ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍ തുടങ്ങിയ താരങ്ങൾ സംസാരിക്കുന്ന ദൃശ്യങ്ങളുമായാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്.
മൂന്ന് ഭാഗങ്ങളായി സ്ട്രീം ചെയ്യുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് നമ്രത റാവു ആണ്. തിരക്കഥാകൃത്തുക്കൾ ആവുമെന്ന പ്രതീക്ഷയോടെയല്ല ഈ രണ്ട് വ്യക്തികൾ സിനിമയിൽ എത്തുന്നു. എന്നാൽ ഇരുവരും എങ്ങനെ സിനിമയിലേക്ക് കടന്നുവെന്നും അതിലൂടെ വിജയം കൊയ്തുവെന്നും വ്യക്തമാക്കുന്ന ഡോക്യുമെന്ററിയാണിത്. വ്യക്തിപരമായ പോരാട്ടങ്ങളും മുംബൈയില്‍ എത്തിയപ്പോള്‍ അവര്‍ നേരിട്ട ബുദ്ധിമുട്ടുകളും ഡെക്യുമെന്ററിയിലൂടെ വിവരിക്കുന്നു.


Click it and Unblock the Notifications











