ആരോടും പറഞ്ഞില്ല, ആരേയും വിളിച്ചില്ല; ജയയെ രഹസ്യമായി വിവാഹം കഴിച്ച ബച്ചന്‍; കാരണം അച്ഛന്റെ വാശി

ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികയാണ് ജയ ബച്ചന്‍. ഇന്ന് ജയ ബച്ചന്റെ ജന്മദിനമാണ്. ബോളിവുഡിലെ ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ഐക്കോണിക് ജോഡിയാണ് ജയ ബച്ചനും അമിതാഭ് ബച്ചനും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായി മാറിയവയാണ്. അമ്പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ് ബച്ചന്റേയും ജയയുടേയും ദാമ്പത്യ ജീവിതം.

1970 കളിലാണ് ബച്ചന്റേയും ജയയുടേയും പ്രണയം ആരംഭിക്കുന്നത്. ബച്ചനെ കണ്ട മാത്രയില്‍ തന്നെ തന്നില്‍ പ്രണയമുണ്ടായെന്നാണ് നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ജയ ബച്ചന്‍ പറഞ്ഞത്. ''ഗുഡ്ഡിയുടെ സെറ്റില്‍ വച്ചാണ് അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത്. അദ്ദേഹം ഹരിവന്‍ഷ്‌റായ് ബച്ചന്റെ മകള്‍ ആണെന്നത് എന്നെ അത്ഭുതപ്പെടുത്തി. വളരെ വേഗത്തില്‍ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി'' എന്നാണ് ജയ പറഞ്ഞത്.

Amitabh Bachchan

അതേസമയം അമിതാഭ് ബച്ചന് ജയയോട് പ്രണയം തോന്നുന്നത് ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോഴാണ്. എക് നസര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. അന്ന് ജയ സൂപ്പര്‍ താരമായിരുന്നു. അമിതാഭ് ബച്ചനാകട്ടെ തന്റെ കരിയറില്‍ ഒരിടം കണ്ടെത്താനായി കഷ്ടപ്പെടുന്ന കാലവും. ജയയുടേയും ബച്ചന്റേയും പ്രണയത്തെ സൂപ്പര്‍ താരവും ജയയുടെ അടുത്ത സുഹൃത്തുമായ രാജേഷ് ഖന്ന ശക്തമായി എതിര്‍ത്തിരുന്നു.

ഒരിക്കല്‍ ജയയെ കാണാന്‍ ബാവര്‍ച്ചി എന്ന സിനിമയുടെ സെറ്റിലെത്തിയ ബച്ചനെ രാജേഷ് ഖന്ന കാണാന്‍ കൂട്ടാക്കാതിരിക്കുക വരെയുണ്ടായിട്ടുണ്ട്. ബച്ചന്റെ കരിയറും ജീവിതവും മാറ്റി മറിച്ച സിനിമയാണ് സഞ്ജീര്‍. ഈ സിനിമയുടെ വിജയത്തിന് പിന്നാലെ ജയയ്‌ക്കൊപ്പം ലണ്ടനില്‍ അവധി ആഘോഷിക്കാന്‍ ബച്ചന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹം കഴിക്കാതെ ഇരുവരും ഒരുമിച്ച് യാത്ര പോകുന്നതിനെ ബച്ചന്റെ അച്ഛന്‍ എതിര്‍ത്തു.

''എന്റെ അച്ഛന്‍ ദേഷ്യപ്പെട്ടു. നീ ഈ പെണ്ണിന്റെ കൂടെ പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കല്യാണം കഴിച്ചിട്ടു പോകണം. അല്ലെങ്കില്‍ അനുവദിക്കില്ല'' എന്നാണ് അച്ഛന്‍ പറഞ്ഞതെന്നാണ് ബച്ചന്‍ പറയുന്നത്. പിറ്റേദിവസം തന്നെ ആരേയും അറിയിക്കാതെ താനും ജയയും വിവാഹിതരായെന്നാണ് ബച്ചന്‍ പറയുന്നത്.

''ഞാന്‍ അനുസരണ ശീലമുള്ള മകനായിരുന്നു. അടുത്ത ദിവസം തന്നെ ഞങ്ങള്‍ വിവാഹിതരായി. പെട്ടെന്നുള്ള ഒരുക്കമായിരുന്നു. കുറച്ച് അടുത്ത സുഹൃത്തുക്കളും വീട്ടുകാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. യാതൊരു ബഹളവുമില്ലാതെ. ആ രാത്രി തന്നെ ഞങ്ങള്‍ വിദേശത്തേക്ക് പോവുകയും ചെയ്തു'' എന്നാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ബച്ചന്‍ പറഞ്ഞത്.

ബച്ചന്റേയും ജയയുടേയും ദാമ്പത്യ ജീവിതത്തെ പിടിച്ചുലച്ച സംഭവമാണ് ബച്ചനും രേഖയും തമ്മിലുള്ള ബന്ധം. രേഖയും ബച്ചനും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന വാര്‍ത്ത ബോളിവുഡിനെ ഇളക്കി മറിച്ചു. രേഖയും ജയയും സിനിമയിലെത്തും മുമ്പേ സുഹൃത്തുക്കളാണെന്നത് ആ വിവാദത്തിന് ശക്തി പകര്‍ന്നു. തനിക്ക് ബച്ചനോടുള്ള പ്രണയം രേഖ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബച്ചന്‍ ഇന്നും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

amitabh bachchan

രേഖയും ബച്ചനുമായുള്ള അടുപ്പം ദാമ്പത്യത്തെ സാരമായി തന്നെ ബാധിച്ചു. രേഖയ്‌ക്കൊപ്പം അഭിനയിക്കില്ലെന്ന് ബച്ചന്‍ തീരുമാനിക്കുകയും ചെയ്തു. എങ്കിലും ആ സമയത്തൊന്നും ബച്ചനെ പരസ്യമായി തള്ളിപ്പറയാനോ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനോ ജയ ഒരുക്കമായില്ല. ആ പ്രതിസന്ധിയെ മറികടന്ന് അവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്തു. ഇത്തരം വിലകുറഞ്ഞ ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു ജയയുടെ നിലപാട്.

തങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം മക്കളായ അഭിഷേകിന്റേയും ശ്വേതയുടേയും ജനനമാണെന്നാണ് ജയയും അമിതാഭും പറഞ്ഞിട്ടുള്ളത്. ഷോലെ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയ ഗര്‍ഭിണിയാകുന്നത്. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ അഭിഷേക് ബച്ചന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ബോളിവുഡിലെ നിറ സാന്നിധ്യമാണ് അഭിഷേക് ബച്ചന്‍.

Read more about: amitabh bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X