നിൻ്റെ സൂപ്പര്‍ താര പദവി പോകും; അന്ന് ഇയാൾ നിനക്ക് മുകളിലെത്തും-ജയാ ബച്ചൻ അന്നേ പറഞ്ഞു

സിനിമയിലെത്തുന്ന എല്ലാ താരങ്ങൾക്കും സൂപ്പർ സ്റ്റാറുകളാകാനാണ് ആഗ്രഹം. എന്നാൽ അതിലേക്ക് എത്തിപ്പെടുന്നവർ വളരെ വിരളമാണ് എത്തുന്നവരോ തങ്ങളുടെ സ്റ്റാർഡം നിലനിർത്താൻ പാടുപെടുകയുമാണ്. അത്തരം വളർച്ചകളും അതിൽ നിന്നുള്ള വീഴ്ചകളും സിനിമാ ലോകത്ത് എല്ലാക്കാലത്തും ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്. അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചത് ബോളിവുഡാണ്. അതിന് ഭാഗമായതോ ഒരു കാലത്ത് ബോളിവുഡ് അടക്കി ഭരിച്ചിരുന്ന രാജേഷ് ഖന്നയും.

വർഷം 1970, രാജേഷ് ഖന്നയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു അത്. ബോളിവുഡിൽ കേട്ടുകേൾവിയില്ലാത്ത വിധമായിരുന്നു താരത്തിൻ്റെ വളർച്ച. മറ്റൊരു താരത്തിനും കൈപ്പിടിയിലാക്കാൻ പറ്റാത്ത അത്രയും സൗഭാഗ്യങ്ങളുടെ കാലം. തുടർച്ചയായ 15-ൽ അധികം ഹിറ്റുകൾ, നിരവധി ചിത്രങ്ങൾ കുറഞ്ഞ കാലയളവിൽ മറ്റൊരാൾക്കും എത്താൻ പറ്റാത്ത അത്രയും ശക്തമായ താരപരിവേഷത്തിന് ഉടമയായി മാറി അദ്ദേഹം.

jaya

സൂപ്പർ താര പദവിയിലേക്ക് എത്തുന്നതോടെ താരത്തിൻ്റെ സ്വഭാവത്തിലും പ്രവർത്തിയിലും ചില മാറ്റങ്ങളും വന്നു തുടങ്ങി. സെറ്റിൽ വൈകിയെത്തുക, ജൂനിയർ ആർട്ടിസ്റ്റുകളോട് മോശമായി പെരുമാറുക, ഷൂട്ടിങ്ങിനിടയിൽ നിന്നും ഇറങ്ങി പോവുക തുടങ്ങിയ രീതികളും രാജേഷ് ഖന്നയുടെ സ്ഥിരം പരിപാടിയായി മാറി. 1972-ൽ ബാവാർച്ചിയുടെ സെറ്റിൽ രാജേഷ് ഖന്നയുടെ നായികയായി എത്തിയത് ജയ ബച്ചനായിരുന്നു.

അക്കാലത്ത് ജയയെ കാണാൻ അമിതാഭ് ബച്ചൻ സെറ്റിൽ വരുന്നതും പതിവായിരുന്നു ഇതിൽ രാജേഷ് ഖന്നയ്ക്ക് അൽപ്പം നീരസമുണ്ടായിരുന്നു. പലപ്പോഴും അമിതാഭ് ബച്ചനെ കളിയാക്കുന്നതും താരത്തിൻ്റെ പതിവായിരുന്നു. ഒരിക്കൽ സഹികെട്ട് ജയ ബച്ചൻ തന്നെ പ്രതികരിച്ചു. നിൻ്റെ സൂപ്പർ താര പദവിയെല്ലാം പോകുമെന്നും ഈ ദുർബലനായ മനുഷ്യൻ ഒരു ദിവസം നിന്നെക്കാൾ വലിയ താരമാകുമെന്നും അന്ന് ജയ പറഞ്ഞു.

നാക്ക് ഫലിച്ചു എന്ന് പറയും പോലെ രാജേഷ് ഖന്നയ്ക്ക് പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. താരത്തിൻ്റെ മോശം പെരുമാറ്റം മൂലം സംവിധായകരും നിർമ്മാതാക്കളും അദ്ദേഹവുമായി അകന്നു. മുംബൈയിലെ ഒരു പരിപാടിയിൽ പ്രേക്ഷകർ അമിതാഭ് ബച്ചനെ പ്രശംസിക്കുന്നത് കണ്ട രാജേഷ് ഖന്ന വീട്ടിലെത്തി പൊട്ടിക്കരഞ്ഞ സംഭവം വരെയുണ്ടായിട്ടുണ്ടെന്ന് ഐബി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

jaya

അമൃത്സ‍റിൽ ജനിച്ച രാജേഷ് ഖന്ന ഒരു ദത്തു പുത്രനായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് താരം ജതിൻ ഖന്ന പേര് മാറ്റി രാജേഷ് ഖന്ന എന്നാക്കിയത്. 1973-ലാണ് താരം പ്രമുഖ നടി ഡിം‌പിൾ കപാഡിയയെ വിവാഹം ചെയ്തത്. 1984-ൽ ഇരുവരും വേ‍ർ പിരിഞ്ഞു. ഇവരുടെ മൂത്ത മകൾ ട്വിങ്കിൾ ഖന്ന ബോളിവുഡിലെ നടിയായിരുന്നു.

1966-ൽ സിനിമയിലേക്ക് എത്തിയ താരത്തിന് 1974 വരെ സുവർണ കാലമായിരുന്നു. തുടർന്നുണ്ടായ ചിത്രങ്ങളുടെ പരാജയം തിരിച്ചടിയാവുകയും പിന്നീട് സിനിമയിൽ നിന്നും താത്കാലകമായി വിട്ട് താരം രാഷ്ട്രീയത്തിലേക്ക് മാറുകയും ചെയ്തു. 2012-ൽ രാജേഷ് ഖന്ന വിട പറഞ്ഞെങ്കിലും ഓർമകൾ ഇപ്പോഴും തുടരുന്നു.

More from Filmibeat

Read more about: amithab bachan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X