For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റിക്കാടിന്റെ മറവിലാണ് പാഡ് മാറ്റിയിരുന്നത്, ആണുങ്ങള്‍ മനസിലാക്കണം; തുറന്ന് പറഞ്ഞ് ജയ ബച്ചന്‍

  |

  ബോൡവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജയ ബച്ചന്‍. തന്റെ പതിനഞ്ചാം വയസിലാണ് ജയ ബോളിവുഡിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ജയ ബച്ചന്‍. ഇന്നത്തെ സുഖ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്തായിരുന്നു ജയയുടെ രംഗ പ്രവേശനവും താരപദവിയിലേക്കുള്ള വളര്‍ച്ചയുമൊക്കെ. തിരിഞ്ഞു നോക്കുമ്പോള്‍ ബോളിവുഡിലെ ഐക്കണോക് താരങ്ങളില്‍ ഒരാളാണ് ജയ ബച്ചന്‍.

  Also Read: 'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  ഇപ്പോഴിതാ തന്റെ കൊച്ചു മകളുടെ വാട്ട് ദ ഹെല്‍ നവ്യ എന്ന പരിപാടിയില്‍ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജയ ബച്ചന്‍. അന്നത്തെ കാലത്ത് നടിമാര്‍ക്ക് വേണ്ടിയിരുന്നു അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കപ്പെട്ടിരുന്നില്ലെന്നാണ് ജയ ബച്ചന്‍ പറയുന്നത്. ഔട്ട് ഡോര്‍ ഷൂട്ടായിരുന്നുവെങ്കില്‍ പോലും ടോയ്‌ലറ്റ് പോലുള്ള സൗകര്യങ്ങളില്ലായിരുന്നുവെന്നാണ് ജയ ബച്ചന്‍ പറയുന്നത്.

  വാട്ട് ദ ഹെല്‍ നവ്യയില്‍ ജയയും കൊച്ചുമകള്‍ നവ്യയും ആര്‍ത്തവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ സമയത്താണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് തങ്ങള്‍ കുറ്റിക്കാടിന് പിന്നിലായിരുന്നു വസ്ത്രം മാറിയിരുന്നതെന്ന് ജയ വെളിപ്പെടുത്തുന്നത്. ''ഞങ്ങള്‍ ഔട്ട് ഡോര്‍ ഷൂട്ടുകള്‍ക്ക് പോകുമ്പോള്‍ വാനൊന്നുമുണ്ടായിരുന്നില്ല. കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ വച്ച് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്'' എന്നാണ് ജയ ബച്ചന്‍ പറയുന്നത്.

  Also Read: നിങ്ങളാണ് ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ; സാജൻ സൂര്യക്കും ഭാര്യക്കും മകളുടെ കത്ത്, സന്തോഷം പങ്കുവച്ച് താരം


  ജയയുടെ വെളിപ്പെടുത്തലിന് പിന്നാലെ താരം ഉദ്ദേശിച്ചത് സാനിറ്ററി പാഡുകള്‍ മാറുന്ന കാര്യമാണോ അതോ വസ്ത്രം മാറുന്ന കാര്യമാണോ എന്ന് നവ്യ എടുത്ത് ചോദിക്കുന്നുണ്ട്. ''എല്ലാം. വേണ്ടത്ര ടോയ്‌ലറ്റുകള്‍ പോലുമുണ്ടായിരുന്നില്ല. അസ്വസ്ഥതപ്പെടുത്തുന്നതും അപമാനകരവുമായിരുന്നു. മൂന്നോ നാലോ പാഡുകള്‍ ഉപയോഗിച്ചിട്ടുണ്ടാകും. തിരികെ പോകുമ്പോള്‍ ഉപേക്ഷിക്കാനായി അവയെല്ലാം ഒരു ബാസ്‌ക്കറ്റില്‍ കരുതിവെക്കുമായിരുന്നു'' എന്നാണ് ജയ പറയുന്നത്.

  ''നാലഞ്ച് സാനിറ്ററി ടവ്വലുകളുമായി ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുന്നുണ്ടോ? തീര്‍ത്തും അലോസരപ്പെടുത്തുന്നതായിരുന്നു. ഇന്നത്തേത് പോലുള്ള സാനിറ്ററി ടവ്വലുകളില്ലായിരുന്നു അന്ന്. രണ്ടറ്റം കൊണ്ട് ബെല്‍റ്റുണ്ടാക്കണം. വളരെ മോശമായിരുന്നു അവസ്ഥ'' എന്നും ജയ പറയുന്നുണ്ട്. ആര്‍ത്തവ കാലത്ത് നടിമാര്‍ക്ക് അവധി നല്‍കുന്നതിനെക്കുറിച്ചും ജയ ബച്ചന്‍ സംസാരിക്കുന്നുണ്ട്.


  ''സ്ത്രീകള്‍ക്ക് ആര്‍ത്തവ കാലത്ത് അവധി നല്‍കുന്നതിന് അവര്‍ എതിരായിരുന്നു. ഒന്നോ രണ്ടോ ദിവസമെങ്കിലും അവധി നല്‍കണം. അവര്‍ ഓക്കെയായ ശേഷം അത് പരിഹരിക്കാമല്ലോ. ആണുങ്ങള്‍ ഇത് മനസിലാക്കണം. അതേസമയം സ്ത്രീകള്‍ മറ്റ് സ്ത്രീകളോട് തന്നെ പരിഗണന കാണിക്കാറില്ല. അവരും പരിഗണന കാണിക്കണം'' എന്നും ജയ ബച്ചന്‍ പറയുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

  1973 ജൂണ്‍ മൂന്നിനായിരുന്നു ജയയും അമിതാഭ് ബച്ചനും വിവാഹം കഴിക്കുന്നത്. സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായ പ്രണയ കഥയാണ് ജയയുടേയും ബച്ചന്റേയും. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. മകന്‍ അഭിഷേക് ബച്ചന്‍ അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ അഭിനേതാവായി മാറിയെങ്കിലും മകള്‍ ശ്വേത അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്തില്ല. മകള്‍ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ നന്ദ.

  2016 ല്‍ പുറത്തിറങ്ങിയ കി ആന്റ കായിലാണ് ജയ ബച്ചന്‍ ഒടുവിലായി അഭിനയിച്ചത്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന രണ്‍വീര്‍ സിംഗ്-ആലിയ ഭട്ട് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് ജയ ബച്ചന്‍.

  Read more about: jaya bachchan
  English summary
  Jaya Bachchan Reveals She Had To Change Sanitary Pads Behind Bushes During Outdoor Shoots
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X