വിവാഹ ആഘോഷങ്ങൾക്ക് പിന്നാലെ ജാൻവി കപൂർ ആശുപത്രിയിലായി; ഭക്ഷ്യ വിഷബാധയെന്ന് ബോണി കപൂർ

ബോളിവുഡിലെ താര പുത്രിയാണ് ജാൻവി കപൂർ. ചെറിയ കാലയളവിനുള്ളിൽ മികച്ച സിനിമകളുടെ ഭാ​ഗമായി കഴിഞ്ഞു ജാൻവി. ഈയിടെ ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങിൽ ജാൻവി നിറ സാന്നിധ്യമായിരുന്നു. സ്വർണത്തിൽ പൊതിഞ്ഞ ജാൻവിയുടെ ഔട്ട്ഫിറ്റ് സോഷ്യൽമീഡിയയിലൂടെ ഏറെ ചർച്ചാ വിഷയമായിരുന്നു. ഇപ്പോൾ ജാൻവി കപൂറിനെ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ് ബോണി കപൂറാണ് ഈ വിഷയം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ നാളെ ജൂലൈ 19ന് താരം ഡിസ്ചാർജ് ആവുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഭക്ഷ്യ വിഷബാധയെ തുടർന്നാണ് ജാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് പിതാവ് ബോണി കപൂർ പറഞ്ഞു. വിവാഹ ചടങ്ങിനിടെ സംഭവിച്ചതാണോ എന്നറിയില്ല. മുംബൈയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. നാളെ തന്നെ ഡിസ്ചാർജാവും. ആനന്ദ് അംബാനി വിവാഹത്തിൽ എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായിരുന്നു ജാൻവി കപൂർ. സ്വർണം കൊണ്ട് പൊതിഞ്ഞ ലഹങ്ക ധരിച്ചാണ് ജാൻവി എത്തിയത്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റു ചെയ്തത്.

Jhanvi Kapoor

'തങ്കം' എന്ന ക്യാപ്ഷനോടെയാണ് ആ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 'നിങ്ങൾ ശുദ്ധമായ തങ്കമാണ്.' 'വീണ്ടും ​മറ്റൊരു മികച്ച ലുക്ക്, അതീവ സുന്ദരിയായിരിക്കുന്നു.' 'ഒരു ദേവതയെ പോലുണ്ട്,' ഇതുപോലെ എല്ലാവരും ജാൻവിയുടെ സൗന്ദര്യത്തെ പല രീതിയിൽ വർണ്ണിക്കുന്നുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റിനും താഴെ വരുന്ന കമന്റുകൾ ജാൻവിയുടെ സൗന്ദര്യത്തെ പുകഴ്ത്തി കൊണ്ടാണ് വരാറ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലാവാറുമുണ്ട്.

2018ൽ ദഡക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ജാൻവി കപൂർ അഭിനയത്തിലേക്ക് എത്തുന്നത്. അതിനു ശേഷം ​ഗുഞ്ചൻ സക്സേന, റൂഹി, ​ഗുഡ് ലക്ക് ജെറി, മിലി, ബവാൽ തുടങ്ങി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടി. ഇനി വരാനിരിക്കുന്നത് ഉൽജ എന്ന ചിത്രമാണ്. ജാൻവിയുടെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് സുധൻഷു സരിയ സംവിധാനം ചെയ്ത ഉൽജ. ചിത്രം ഒരു സ്പൈ ത്രില്ലർ രീതിയിലാണ് കഥ പറയുന്നത്. ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ ജാൻവി എത്തുന്നത്.

Jhanvi Kapoor

ജൂനിയർ എൻ ടി ആർ നായകനാവുന്ന ബ്രഹ്മാണ്ഢ ചിത്രം ദേവരയിലൂടെ ടോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ജാൻവി കപൂർ. ചിത്രത്തിൽ സുപ്രധാന വേഷത്തിൽ സെയ്ഫ് അലി ഖാനും എത്തുന്നുണ്ട്. ചിത്രം ഈ വർഷം സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തും. സൗത്ത് ഇന്ത്യൻ സിനിമകളിൽ ജാൻവി കപൂർ അഭിനയിക്കാത്തതിൽ വലിയ പരിഭവങ്ങൾ ആരാധകർക്ക് ഉണ്ടായിരുന്നു. ജാൻവിയുടെ അമ്മ ശ്രീദേവി സൗത്ത് ഇന്ത്യൻ സിനിമകളിൽ തിളങ്ങിയതിനു ശേഷമാണ് ബോളിവുഡിലേക്ക് ചേക്കേറിയത്.

ജാൻവിയുടെ സഹേദരി ഖുഷി കപൂറും നിലവിൽ സിനിമയിലുണ്ട്. സോയ അക്തർ സംവിധാനം ചെയ്ത ദ അർച്ചീസ് എന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ ഖുഷിയും ഉണ്ട്. നെറ്റ്ഫ്ലിക്സിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ബോളിവുഡിലെ താര പുത്രൻമാരും താര പുത്രികളും അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് നിരവധി വിമർശനങ്ങളും ചിത്രത്തിനു നേരെ ഉണ്ടായിട്ടുണ്ട്.

More from Filmibeat

Read more about: jhanvi kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X