സ്വന്തം കല്യാണത്തിന് പോയത് അതിഥിയെ പോലെ, ഒന്നരക്കൊല്ലം വീട്ടുകാര്‍ മിണ്ടിയില്ല; ജിമ്മി ഷേര്‍ഗില്‍ പറയുന്നു

ബോളിവുഡിലെ മിന്നും താരമാണ് ജിമ്മി ഷേര്‍ഗില്‍. മൊഹബത്തേനിലൂടെയായിരുന്നു ജിമ്മി താരമായി മാറുന്നത്. ഒരുപാട് ആരാധികമാരെ നേടിയെടുത്ത ചോക്ലേറ്റ് ബോയ് ആയിരുന്നു അന്ന് ജിമ്മി. എന്നാല്‍ പിന്നീട് ട്രാക്ക് മാറ്റിയ ജിമ്മി നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി. തന്റെ അഭിനയ മികവുകൊണ്ട് ജിമ്മി കയ്യടി നേടിയ നിരവധി സിനിമകളുണ്ട്. ഒരൊറ്റ സീനിലൂടെ സിനിമ മൊത്തം ഹൈജാക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രതിഭയാണ് ജിമ്മി ഷേര്‍ഗില്‍.

ഇപ്പോഴിതാ മൊഹബത്തേന് ശേഷം തനിക്ക് ലഭിച്ച താരപരിവേഷത്തെക്കുറിച്ചും തിരക്കിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ജിമ്മി ഷേര്‍ഗില്‍. സ്വന്തം വിവാഹത്തിന് പോകും മര്യാദയ്ക്ക് പങ്കെടുക്കാന്‍ തനിക്ക് സാധിച്ചിരുന്നില്ല എന്നാണ് ജിമ്മി പറയുന്നത്. സൈറസ് ബറോച്ചയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിമ്മി മനസ് തുറന്നത്. മൊഹബത്തേന് ശേഷം രണ്ട് വര്‍ഷത്തോളം തനിക്ക് ലഭിച്ചതെല്ലാം റൊമാന്റിക് വേഷങ്ങളായിരുന്നുവെന്നാണ് ജിമ്മി പറയുന്നത്.

Jimmy Shergill

''എനിക്ക് കിട്ടിയതെല്ലാം അത്തരം വേഷങ്ങളായിരുന്നു. റൊമാന്റിക്, ഡാന്‍സും പാട്ടുമൊക്കെയുള്ളത്. ഇതിനിടെയാണ് എന്റെ കല്യാണം. സ്വന്തം കല്യാണത്തിന് പോലും ഞാന്‍ അതിഥിയായിരുന്നു. നോര്‍ത്തില്‍ കല്യാണം എന്നാല്‍ 10-15 ദിവസത്തെ പരിപാടിയാണ്. ഇത്രയും ദിവസം പങ്കെടുക്കാന്‍ എനിക്ക് പറ്റിയിരുന്നില്ല. തിരക്കു കാരണം രണ്ട് ദിവസമാണ് ആകെ പങ്കെടുത്തത്. അങ്ങനെ സ്വന്തം കല്യാണത്തിന് ഞാന്‍ അതിഥിയായി. യേ സിന്ദഗി കാ സഫര്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു. മുഹബത്തേന് ശേഷം രണ്ട് വര്‍ഷം അങ്ങനെ തന്നെയായിരുന്നു'' ജിമ്മി ഷേര്‍ഗില്‍ പറയുന്നു.

ബോളിവുഡില്‍ മാത്രമല്ല പഞ്ചാബി സിനിമയിലേയും മിന്നും താരമാണ് ജിമ്മി ഷേര്‍ഗില്‍. പഞ്ചാബി സിനിമയുടെ സൂപ്പര്‍ സ്റ്റാറാണ് ജിമ്മി. എന്നാല്‍ ഒരിക്കല്‍ തന്റെ കുടുംബം താനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതിന്റെ വക്കിലെത്തിയിരുന്നുവെന്നാണ് ജിമ്മി പറയുന്നത്. പതിനെട്ടാം വയസില്‍ ടര്‍ബന്‍ ധരിക്കുന്നത് നിര്‍ത്തിയതാണ് കാരണമെന്നാണ് ജിമ്മി പറയുന്നത്.

Jimmy Shergill

''പതിനെട്ടാം വയസ് വരെ ഞാന്‍ ടര്‍ബന്‍ ധരിച്ചിരുന്നു. ഹോസ്റ്റലിലായിരുന്നപ്പോള്‍ കഴുകുന്നതും ധരിക്കുന്നതുമൊക്കെ ബുദ്ധിമുട്ടായി മാറി. ഒരുദിവസം അച്ഛന്‍ ഹോസ്റ്റലില്‍ കാണാന്‍ വന്നപ്പോള്‍ മുടി വെട്ടുന്നതിനെക്കുറിച്ച് പറയുകയായിരുന്നു ഞാന്‍. മാതാപിതാക്കള്‍ മാത്രമല്ല കുടുംബം മുഴുവന്‍ ഒരു കൊല്ലത്തേക്ക് എന്നോട് മിണ്ടിയിരുന്നില്ല. എനിക്ക് മുമ്പേ മുടി മുറിച്ച ഒരു മാമന്‍ മാത്രമാണ് എന്നെ പിന്തുണച്ചത്'' എന്നും ജിമ്മി പറയുന്നു.

1996 ല്‍ പുറത്തിറങ്ങിയ മാച്ചിസ് ആയിരുന്നു ജിമ്മിയുടെ ആദ്യ ഹിന്ദി സിനിമ. പിന്നീട് മൊഹബത്തേന്‍, മേരാ യാര്‍ കി ഷാദി ഹേ, മുന്ന ഭായ് എംബിബിഎസ്, ഹം തും, സില്‍സിലെ, എ വെഡ്‌നെസ് ഡേ, മൈ നെയിം ഈസ് ഖാന്‍, തനു വെഡ്‌സ് മനു, സഹേബ് ബീവി ഓര്‍ ഗ്യാങ്‌സ്റ്റര്‍, മുക്കാബാസ്, തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കകാലത്തെ ചോക്ലേറ്റ് ബോയില്‍ നിന്നും കാമ്പുള്ള നടനായി അദ്ദേഹം വളര്‍ന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X