അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും വീണ്ടും

പോയവര്‍ഷം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും അയ്യപ്പനും കോശിയ്ക്കുമുണ്ട്. ബിജു മേനോനും പൃഥ്വിരാജുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷത്തിലെത്തിയത്. എല്ലാ മേഖലയിലും കിടിലന്‍ എന്ന അഭിപ്രായം നേടിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു.

വിജയത്തിന് പിന്നാലെ അയ്യപ്പനും കോശിയും എന്ന ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പലഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യപ്പെടാനിരിക്കെയായിരുന്നു സച്ചിയുടെ മരണം. ഇപ്പോഴിതാ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുമെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്‌റെ ഹിന്ദി റീമേക്കിനുള്ള അവകാശം നേരത്തെ തന്നെ ജോണ്‍ എബ്രഹാം സ്വന്തമാക്കിയിരുന്നു.

Ayyappanum Koshiyum

രണ്ട് പ്രധാന വേഷങ്ങളില്‍ ഒന്നില്‍ ജോണ്‍ എബ്രഹാം എത്തുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ആരായിരിക്കും രണ്ടാമന്‍ എന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് വിരമാമായിരിക്കുകയാണ്. ബോളിവുഡ് താരം അഭിഷേക് ബച്ചനായിരിക്കും ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുക.

13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. ദോസ്താന എന്ന വമ്പന്‍ ഹിറ്റില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ധൂമിലൂടെ ആവേശം തീര്‍ത്ത ജോഡിയാണ് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ആരൊക്കെയായിരിക്കും നായികമാര്‍ ആവുക എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോള്‍ ആരാധകര്‍.

Recommended Video

അയ്യപ്പനും കോശിയുമായി മോഹന്‍ലാലും മമ്മൂട്ടിയും | FilmiBeat Malayalam

അതേസമയം ബോളിവുഡിന് പുറമെ തെലുങ്കിലും തമിഴിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കില്‍ പവന്‍ കല്യാണും റാണ ദഗ്ഗുബട്ടിയും സായ് പല്ലവിയുമാണ് പ്രധാന വേഷത്തിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സാഗര്‍ കെ ചന്ദ്രയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

Read more about: john abraham abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X