ബിപാഷ അറിയാതെ കൂട്ടുകാരിയെ പ്രണയിച്ച ജോണ്‍ എബ്രഹാം; കല്യാണ വാര്‍ത്ത കേട്ട് ഞെട്ടി നടി; ആ പ്രണയകഥ!

ബോളിവുഡിലെ മുന്‍നിര നായകന്മാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെയാണ് ജോണ്‍ സിനിമയിലെത്തുന്നത്. ജിസം ആയിരുന്നു ആദ്യ സിനിമ. പിന്നീട് വന്ന ധൂമിലൂടെ രാജ്യത്ത് തരംഗം സൃഷ്ടിക്കുകയായിരുന്നു ജോണ്‍ എബ്രഹാം. ജോണി പോലെ നീണ്ട മുടി വളര്‍ത്തിയവരായിരുന്നു നാടെങ്ങും. ബൈക്കില്‍ ചെത്തി നടക്കുന്ന പയ്യന്മാരൊക്കെ മനസു കൊണ്ട് ജോണ്‍ എബ്രഹമായി മാറുകയായിരുന്നു.

ഈ സമയത്താണ് ജോണ്‍ എബ്രഹാം ബിപാഷ ബസുവുമായി പ്രണയത്തിലാകുന്നത്. ബോല്‍വുഡിലെ ഹോട്ട് കപ്പിളായിരുന്നു ഒരുകാലത് ജോണും ബിപാഷയും. മോഡലിംഗ് പശ്ചാത്തലമുള്ള, ഫിറ്റ്സില്‍ വല്ലാതെ ശ്രദ്ധിക്കുന്ന ജോണും ബിപാഷയും പലരുടേയും മനസിലെ മാതൃക പ്രണയ ജോഡികളായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജോണും ബിപാഷയും

എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ജോണും ബിപാഷയും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ ബ്രേക്കപ്പ് വാര്‍ത്തകളില്‍ ഒന്നായിരുന്നു ജോണും ബിപാഷയും തമ്മിലുള്ളത്. പിന്നീട് ഇരുവരും തമ്മില്‍ സൗഹൃദം പോലും സാധ്യമായില്ല. ജോണിനെക്കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ അങ്ങനെ ഒരാളെ എനിക്കറിയില്ല എന്ന് വരെ ബിപാഷ പറയുകയുണ്ടായി.

ബിപാഷയുമായി പ്രണയമുണ്ടായിരുന്ന കാലത്തായിരുന്നു ജോണ്‍ തന്റെ പ്രിയതമയെ കണ്ടുമുട്ടുന്നത്. ജോണും ബിപാഷയും പോയിരുന്ന ജിമ്മില്‍ വച്ചാണ് ജോണ്‍ പ്രിയ രുഞ്ചലിനെ പരിചയപ്പെടുന്നത്. ജോണിന്റേയും ബിപാഷയുടേയും സുഹൃത്തായിരുന്നു പ്രിയ. ബിപാഷയുമായി പിരിഞ്ഞതോടെ ജോണും പ്രിയയും കൂടുതല്‍ അടുക്കുകയായിരുന്നു. ഇതിനിടെ ജോണ്‍ ബിപാഷയെ വഞ്ചിക്കുകയായിരുന്നുവെന്നും ഇതാണ് ഇരുവരും പിരിയാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രിയയും ജോണും


എന്നാല്‍ പ്രിയയും ജോണും അടുപ്പത്തിലാണെന്ന് ബിപാഷ അറിയുന്നത് പ്രണയ തകര്‍ച്ചയ്ക്ക് ശേഷം മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിപാഷ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ സെറ്റിലാകാന്‍ ജോണ്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇതാണ് പിരിയാന്‍ കാരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താനുമായി പിരിഞ്ഞ ശേഷം ജോണ്‍ പ്രിയയുമായി പ്രണയതിലായെന്ന വാര്‍ത്ത ബിപാഷയ്ക്കും ഞെട്ടലുണ്ടാക്കുന്നതായിരുന്നു.

ജോണും പ്രിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും പരസ്യമായി തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ജോണ്‍ എവിടേയും സംസാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കൂടുതലൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. അങ്ങനെയിരിക്കെയാണ് രഹസ്യമായി 2014 ല്‍ ജോണും പ്രിയയും വിവാഹിതരാകുന്നത്. ലോക ബാങ്കിലെ ജീവനക്കാരിയായിരുന്നു ജോണിനെ പരിചയപ്പെടുമ്പോള്‍ പ്രിയ.

 അമേരിക്കന്‍ പൗര


അമേരിക്കന്‍ പൗരയാണ് പ്രിയ. അതുകൊണ്ട് തന്നെ ഇന്ത്യ മാധ്യമങ്ങളുടെ കണ്ണില്‍ അവര്‍ വന്നു പെടാറില്ല. ജോണിനെ പോലെ തന്നെ തന്റെ വ്യക്തിജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രിയയ്ക്ക് താല്‍പര്യമില്ല. തങ്ങളുടെ സ്വഭാവത്തിലെ ആ സാമ്യതയാണ് പ്രിയയെ പ്രണയിക്കാന്‍ കാരണമായതെന്നാണ് പിന്നീട് ജോണ്‍ തന്നെ പറഞ്ഞിട്ടുള്ളത്. ജോണ്‍ എബ്രഹാം തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ഒരിക്കലും അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നില്ല. താരത്തിനൊപ്പം വേദികളിലൊന്നും പ്രിയയും വന്നിരുന്നില്ല.

സത്യത്തില്‍ ജോണ്‍ എബ്രഹാം വിവാഹിതനായിരുന്നുവെന്ന് പോലും പലര്‍ക്കും അറിയുമായിരുന്നില്ല. ഈയ്യടുത്ത് തന്റെ പിറന്നാളിന് ജോണ്‍ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് താരം വിവാഹിതനാണെന്ന് പലരും അറിയുന്നത് പോലും. ഭാര്യയ്ക്കൊപ്പം സമയം ചെലവിടുമ്പോള്‍ താന്‍ പാപ്പരാസികളെ ഇഷ്ടപ്പെടുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. തന്നെ പോലെ തന്നെ പ്രിയയും സ്വാകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും ജോണ്‍ പറയുന്നുണ്ട്.

മൈക്ക്

ജോണിന്റെ പുതിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ജോണിന്റെ പുതിയ സിനിമ. അര്‍ജുന്‍ കപൂര്‍, ദിഷ പഠാനി, താര സുതാരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നിര്‍മ്മാതാവ് കൂടിയാണ് ഇന്ന് ജോണ്‍. മലയാള ചിത്രമായ മൈക്ക് നിര്‍മ്മിക്കുന്നത് ജോണ്‍ ആണ്. പിന്നാലെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ പഠാന്‍ ആണ്. ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ചിത്രമാണ് പഠാന്‍. ദീപിക പദുക്കോണും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X