For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിഷേകിനെ ഇതൊന്നും പഠിപ്പിക്കരുത്! ബച്ചന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ജോണ്‍ എബ്രഹാം

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് ജോണ്‍ എബ്രഹാം. ജോണിന്റെ പുതിയ സിനിമയായ സത്യമേവ ജയതേ 2 റിലീസ് ചെയ്തിരിക്കുകയാണ്. അതേസമയം ജോണ്‍ എബ്രാഹാം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ജോണിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീിഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന സൂപ്പര്‍ഹിറ്റ് ഷോയായ കോന്‍ ബനേഗ കറോര്‍പതിയില്‍ അതിഥിയായി ജോണും നായിക ദിവ്യ ഖോസ്ല കുമാറുമാണ് അടുത്ത ദിവസം എത്തുന്നത്. ഇതില്‍ നിന്നുമുള്ള ദൃശ്യങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്.

  സാരിയിൽ സുന്ദരിയായി കീർത്തി സുരേഷ്, ചിത്രങ്ങൾ വൈറലാവുന്നു

  രസകരമായ വീഡിയോയില്‍ ജോണും അമിതാഭ് ബച്ചനും ചേര്‍ന്നു പന്ത് തട്ടുന്നതും ജോണ്‍ തന്റെ സിക്‌സ് പാക്ക് കാണിക്കുന്നുമുണ്ട്. ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയിലായിരുന്നു ജോണിന്റെ ബോഡി ഷോ. താന്‍ കേട്ടത് പെണ്‍കുട്ടികളുടെ മാത്രം ആര്‍പ്പുവിളികളാണെന്നായിരുന്നു ഇതിന് പിന്നാലെ അമിതാഭ് ബച്ചന്‍ ജോണിനോടായി പറയുന്നത്. ജോണ്‍ തന്റെ വിരലില്‍ പന്തു കറക്കുന്നതും ഇതിന് ശ്രമിക്കുന്ന ബച്ചന്‍ പരാജയപ്പെടുന്നതും വീഡിയോയിലുണ്ട്.

  John Abraham

  പിന്നാലെ അമിതാഭ് ബച്ചനുമായുള്ള ഒരു കൂടിക്കാഴ്ചയുടെ ഓര്‍മ്മകളും ജോണ്‍ പങ്കുവെക്കുന്നുണ്ട്. ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും വളരെ അടുത്ത സുഹൃത്തുക്കളാണ്. ജോണിനെ താരമാക്കി മാറ്റിയ ധൂമില്‍ ബച്ചന്‍ ജൂനിയറായിരുന്നു നായകന്‍. സൂപ്പര്‍ ബൈക്കില്‍ വന്ന് ബാങ്ക് കൊള്ളയടിക്കുന്ന സംഘത്തിന്റെ തലവനായി എത്തി ജോണ്‍ എബ്രഹാം രാജ്യത്തിന്റെ തന്നെ ആരാധനാപാത്രമായിരുന്നു. ബോഡിയും നീളന്‍ മുടിയുമൊക്കെ ട്രെന്റായി മാറ്റിയ താരമായിരുന്നു ജോണ്‍. ധൂമിന്റെ റിലീസിന് ശേഷമുള്ളൊരു കഥയാണ് വീഡിയോയില്‍ ജോണ്‍ പറയുന്നത്.

  ''ധൂമിന് ശേഷം ഞാന്‍ നിങ്ങളുടെ വീട്ടിലേക്ക് ഒരു ബൈക്കില്‍ വന്നിരുന്നു. എന്നോട് നീ അഭിഷേകിന് ഇതൊന്നും ചെയ്യാന്‍ പ്രോത്സാഹിപ്പിക്കരുതെന്ന് നിങ്ങള്‍ പറഞ്ഞു. പിന്നാലെ അഭിഷേക് മുകളില്‍ നിന്നും ഇറങ്ങി വന്നു. അപ്പോള്‍ അങ്ങ് പറഞ്ഞ് വാഹ്, എന്തൊരു ബൈക്ക് ആണിത് എന്നായിരുന്നു'' എന്നായിരുന്നു ജോണിന്റെ വാക്കുകള്‍. ബച്ചന്‍ ഇത് കേട്ട് പൊട്ടിച്ചിരിക്കുകയാണ് പിന്നീട്. ദിവ്യയും ഈ കഥ കേട്ട് പൊട്ടിച്ചിരിക്കുന്നത്.

  പിന്നാലെ പൊട്ടിക്കരയുന്ന ജോണ്‍ എബ്രഹാമിനെയാണ് വീഡിയോയില്‍ കാണുന്നത്. ദിവ്യയും ബച്ചനുമെല്ലാം വികാരഭരിതരായി ഇരിക്കുന്നതും കാണാം. എന്താണ് ജോണ്‍ കരയാനുള്ള കാരണം എന്നത് വ്യക്തമായിട്ടില്ല. എപ്പിസോഡ് സംപ്രേക്ഷണം ചെയ്താല്‍ മാത്രമേ ഈ കാരണം അറിയാന്‍ സാധിക്കുകയുള്ളൂ. അതേസമയം സത്യേമവ ജയതേ 2 റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ആക്ഷന്‍ രംഗങ്ങളുമൊക്കെ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ദേശ സ്‌നേഹം പറയുന്ന സിനിമയ്‌ക്കെതിരെ ശക്തമായ ട്രോള്‍ ആക്രമണവുമുണ്ടായിരുന്നു. മിലാപ് സവേരിയാണ് സിനിമയുടെ സംവിധാനം. ഹര്‍ഷ് ഛായ, അനൂപ് സോണി, ഗൗതമി കപൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  അമ്മ തോന്നിയത് പോലെ നടക്കുന്നുവെന്ന് അനിരുദ്ധ്; മകന്റെ കരണം പുകച്ച് സിദ്ധു, സുമിത്രയെ എനിക്കറിയാം!

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പഠാന്‍ ആണ് ജോണിന്റെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമ. ഷാരൂഖ് ഖാനും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഷാരൂഖ് നായകനാകുമ്പോള്‍ വില്ലനായാണ് ജോണ്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാന്‍ ആക്ഷന്‍ ചിത്രമാണ്. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ജോണിന്റെ അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമ. അറ്റാക്ക് ആണ് ജോണിന്റെ മറ്റൊരു പുതിയ സിനിമ. അതേസമയം ചെഹരേയിലാണ് ബച്ചനെ അവസാനമായി ബിഗ് സ്‌ക്രീനില്‍ കണ്ടത്.

  Read more about: john abraham amitabh bachchan
  English summary
  John Abraham Cries Infront Amitabh Bachchan In KBC Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X