ആരാധികമാര്‍ വളഞ്ഞിട്ട് ആക്രമിച്ചു, ടീഷര്‍ട്ടിനുള്ളില്‍ കയ്യിട്ടു, മാന്തി ചോര വരുത്തി; വെളിപ്പെടുത്തി ജോണ്‍

ബോളിവുഡിലെ ഹാന്‍ഡ്‌സം ഹങ്ക് ആണ് ജോണ്‍ എബ്രഹാം. കേരളത്തില്‍ വേരുകളുള്ള ജോണ്‍ എബ്രഹാം മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരോ ഇല്ലാതെയാണ് ജോണ്‍ എബ്രഹാം സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം ഹിറ്റുകള്‍ സമ്മാനിക്കാന്‍ ജോണിന് സാധിച്ചു. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട വിമര്‍ശനങ്ങളെയെല്ലാം തന്റെ പ്രകടനത്തിലൂടെ മറി കടക്കാന്‍ ജോണിന് സാധിച്ചു.

ജോണ്‍ എബ്രഹാം എന്ന പേര് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം വരുന്നത് ധൂം ആയിരിക്കും. നീളന്‍ മുടിയും കിടിലന്‍ ബോഡിയും ആരേയും കൂസാത്ത ആറ്റിട്യൂഡുമായി വന്ന കബീറിനെ സിനിമാ പ്രേമികള്‍ ഒരിക്കലും മറക്കില്ല. ധൂമിന് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. ഹൃത്വിക് റോഷനും ആമിര്‍ ഖാനും വരെ അഭിനയിച്ചിട്ടും ധൂമില്‍ ജോണ്‍ എബ്രഹാം ഉണ്ടാക്കിയ ഓളം ആവര്‍ത്തിക്കാന്‍ മറ്റൊരാള്‍ക്കും സാധിച്ചില്ല.

John Abraham

ജോണ്‍ എബ്രഹാം ധൂമിലൂടെ ഉണ്ടാക്കിയ തരംഗം സമനാതകളില്ലാത്തതായിരുന്നു. ജോണിനെ അനുകരിച്ച് മുടി നീട്ടി വളര്‍ത്തിയവരും ബൈക്കിന് പിന്നാലെ പോയവരുമൊക്കെ ധാരാളമാണ്. ഓണ്‍ സ്‌ക്രീനില്‍ വലിയ വിജയങ്ങള്‍ നേടുമ്പോഴും തന്റെ വ്യക്തിജീവിതത്തില്‍ വളരെയധികം സ്വകാര്യത കാത്തുസൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. താരങ്ങളുടെ പാര്‍ട്ടികളിലോ മറ്റോ ജോണിനെ കാണാനാകില്ല. വളരെ അപൂര്‍വ്വമായി മാത്രമാണ് ജോണ്‍ എബ്രഹാം പൊതുപരിപാടികളിലെത്താറുള്ളത്.

അതുകൊണ്ട് തന്നെ ജോണിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ആര്‍ക്കും അധികം അറിയില്ല. ഒരിക്കല്‍ തനിക്കുണ്ടായൊരു അനുഭവം ജോണ്‍ എബ്രഹാം പങ്കുവച്ചത് വാര്‍ത്തയായിരുന്നു. 2016 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു ജോണ്‍ മനസ് തുറന്നത്. ചില ആരാധികമാര്‍ തന്നെ വളഞ്ഞതും അതിലൊരാള്‍ തന്നെ മുറിപ്പെടുത്തിയതിനെക്കുറിച്ചുമൊക്കെയാണ് ജോണ്‍ വെളിപ്പെടുത്തിയത്.

''ഒരിക്കല്‍ ഞങ്ങള്‍ ഹോളണ്ടില്‍ പോയിരുന്നു. അഞ്ചോ ആറോ പെണ്‍കുട്ടികള്‍ എന്നെ വളഞ്ഞു. അവര്‍ എന്റെ ടീഷര്‍ട്ടിനുള്ളില്‍ കൈ ഇട്ടു. ബോഡി ഗാര്‍ഡുകള്‍ വന്നെങ്കിലും തങ്ങളെ തൊട്ടാല്‍ എന്നെ മാന്തുമെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ ആ പെണ്‍കുട്ടികള്‍ അവര്‍ക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു. അത് കഴിഞ്ഞവര്‍ കൈ എടുത്തു. അപ്പോഴാണ് എനിക്ക് പൊള്ളുന്നത് പോലെ തോന്നിയത്. ഞാന്‍ നോക്കിയപ്പോള്‍ രക്തം കണ്ടു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അവള്‍ക്ക് എന്റെ തൊലി തന്റെ നഖത്തില്‍ വേണമെന്ന് പറഞ്ഞു'' എന്നായിരുന്നു ജോണിന്റെ വെളിപ്പെടുത്തല്‍.

2003ല്‍ ജിസം എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ എബ്രഹാം അരങ്ങേറുന്നത്. പിന്നീട് വന്ന ധൂമിലൂടെ തരംഗമായി മാറുകയായിരുന്നു. കാല്‍, വാട്ടര്‍, ഗരം മസാല, കാബുള്‍ എക്‌സ്പ്രസ്, നോ സ്‌മോക്കിംഗ്, ദോസ്താന, ന്യൂയോര്‍ക്ക്, ഫോഴ്‌സ്, റേസ് 2, മദ്രാസ് കഫേ, സത്യമേവ ജയതേ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചു. പഠാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാന്‍ നായകനായ ചിത്രത്തിലെ ജോണിന്റെ വില്ലന്‍ വേഷം കയ്യടി നേടിയിരുന്നു. തെഹ്രാന്‍, താരീഖ്, വേദാ, ദ ഡിപ്ലോമാറ്റ് എന്നിവയാണ് പുറത്തിറങ്ങാനുള്ള സിനിമകള്‍.

More from Filmibeat

Read more about: john abraham
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X