For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പങ്കാളിയുടെ ചതിയില്‍ വീണ് അച്ഛന്‍, കുടുംബം പട്ടിണിയില്‍; ദുരിതകാലം ഓര്‍ത്ത് ജോണ്‍ എബ്രഹാം

  |

  ബോളിവുഡിലെ മുന്‍നിര താരമാണ് ജോണ്‍ എബ്രഹാം. കേരളത്തില്‍ വേരുകളുള്ള ജോണ്‍ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. നീളന്‍ മുടിയും കിടിലന്‍ സ്‌റ്റൈലുമായി ധൂമിലൂടെ ബോളിവുഡിന്റെ ഹൃദയം കിഴടക്കുകയായിരുന്നു ജോണ്‍. സിനിമ പോലെ തന്നെ വാഹനങ്ങളോടും വലിയ പ്രിയമുള്ള താരമാണ് ജോണ്‍ എബ്രഹാം. വിലകൂടിയ ആഢംബര കാറുകളും ബൈക്കുകളും ഇന്ന് ജോണിന്റെ പക്കലുണ്ട്. തന്റെ പക്കലുണ്ടായിരുന്നവയില്‍ ജോണിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു മാരുതി സുസുകി ജിപ്‌സി.

  ഗര്‍ഭിണിയായാല്‍ ആരും ബുദ്ധിമുട്ടാണെന്ന് പറയില്ല; തനിക്ക് മൂന്ന് മാസം വളരെ കഠിനമായിരുന്നെന്ന് സോനം

  പിന്നീട് ഈ ജിപ്‌സി മൃഗങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയ്ക്ക് കൈമാറുകയായിരുന്നു ജോണ്‍. ആ ജിപ്‌സിയുമായി തനിക്ക്് വളരെയധികം വൈകാരികമായ ബന്ധമുണ്ടെന്നാണ് ജോണ്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് ജിപ്‌സിയ്ക്ക് പിന്നിലെ കഥ ജോണ്‍ എബ്രഹാം വെളിപ്പെടുത്തിയത്. കുട്ടിക്കാലം മുതല്‍ തന്നെ താന്‍ മോഹിച്ചിരുന്നതായിരുന്നുവെന്നും അതിന് പിന്നില്‍ തന്റെ അച്ഛനായിരുന്നുവെന്നുമാണ് ജോണ്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ്. എന്റെ അച്ഛനെ ബിസിനസില്‍ പങ്കാളി ചതിച്ചു. അദ്ദേഹം ഒരു പുതിയ ജിപ്സിയ്ക്കായി ഓര്‍ഡര്‍ നല്‍കിയിരിക്കുകയായിരുന്നു. പണമില്ലാതെയായതോടെ ആ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു. നിറ കണ്ണുകളോടെ മോനെ നാളെ ഈ ടേബിളില്‍ നമുക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാകുമോ എന്നെനിക്ക് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നുണ്ട്. ഒരുനാള്‍ ഒരു ജിപ്സി വാങ്ങണമെന്നത് എന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. അതിനാല്‍ എനിക്കിത് വളരെ വൈകാരികമായ ഒന്നാണ്. ഒരിക്കലും നേടാനാകാതെ പോയ കാമുകിയെ പോലെയാണ്'' എന്നായിരുന്നു താരം പറഞ്ഞത്.

  അതേസമയം തനിക്ക് ആ ജിപ്സിയോട് സ്നേഹം തോന്നാന്‍ മറ്റൊരു കാരണവുമുണ്ടെന്നാണ് ജോണ്‍ പറയുന്നത്. തനിക്ക്് ജിപ്സി കിട്ടിയത് ആര്‍മി ക്വാട്ടയിലൂടെയാണെന്നും ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും ലഭിച്ച ജിപ്സി എന്നതില്‍ താന്‍ ഏറെ അഭിമാനിച്ചിരുന്നുവെന്നും ജോണ്‍ എബ്രഹാം പറയുന്നു. തന്റെ ബന്ധുവിന്റെ പക്കല്‍ നിന്നും വാങ്ങിയ സിയേരയായിരുന്നു ജോണ്‍ ആദ്യമായി വാങ്ങിയ കാര്‍. പിന്നീട് താരം നിരവധി കാറുകളുടേയും ബൈക്കുകളുടേയും ഉടമയായി മാറുകയായിരുന്നു.

  സത്യേമവ ജയതേ 2 ആണ് ജോണിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അറ്റാക്ക് ആണ് ജോണ്‍ എബ്രഹാമിന്റെ പുതിയ സിനിമ. ജാക്വിലിന്‍ ഫെര്‍ണാണ്ടസും രകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാര്‍. ജോണ്‍ തന്നെ നിര്‍മ്മിച്ച സിനിമയാണ് അറ്റാക്ക്.

  മോഡലിംഗിലൂടെയായിരുന്നു ജോണ്‍ സിനിമയിലെത്തുന്നത്. ജിസം ആയിരുന്നു ആദ്യ സിനിമ. പിന്നീട് ധൂം എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ തരംഗമായി മാറുകയായിരുന്നു ജോണ്‍ എബ്രഹാം. നീളന്‍ മുടിയും ബൈക്ക് സ്റ്റണ്ടുകളുമെല്ലാം ജോണിലെ യുവാക്കളുടെ ഹരമാക്കി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗരം മസാല, ദോസ്താന, ന്യൂയോര്‍ക്ക്, ഫോഴ്സ്, റേസ് 2, ഷൂട്ടൗട്ട് അറ്റ് വഡാല, സത്യമേവ ജയതേ, മദ്രാസ് കഫെ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. സത്യേമവ ജയതെ 2 ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അറ്റാക്ക് ആണ് പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ബോളിവുഡ് ഇതുവരെ കാണാത്ത തരത്തിലുള്ള ആക്ഷന്‍ ചിത്രമായിരിക്കും അറ്റാക്ക്.

  Recommended Video

  Gayathri Suresh about Vinayakan's statement | FilmiBeat Malayalam

  പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍, ഏക് വില്ലന്‍ റിട്ടേണ്‍സ് എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ നിര്‍മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിക്കി ഡോണര്‍, മദ്രാസ് കഫെ, തുടങ്ങിയ സിനികള്‍ നിര്‍മ്മിച്ചത് ജോണ്‍ ആണ്. മലയാളത്തിലും ജോണ്‍ സിനിമയൊരുക്കുന്നുണ്ട്. മൈക്ക് എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ മലയാളത്തില്‍ നിര്‍മ്മാതാവായി മാറുന്നത്. മലയാള സിനിമയായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശവും ജോണ്‍ എബ്രഹാം സ്വന്തമാക്കിയിരുന്നു.

  Read more about: john abraham
  English summary
  John Abraham Reveals His Father Was Cheated And His Family Had No Food On The Table
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X