twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷൂട്ടിനിടെ അപകടം, വലതുകാല്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍; രക്ഷപ്പെട്ടതിങ്ങനെയെന്ന് ജോണ്‍ എബ്രഹാം

    |

    ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരുടെ അനുഗ്രഹമോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത നടനാണ് ജോണ്‍ എബ്രഹാം. മോഡലിംഗിലൂടെ സിനിമയിലെത്തിയ ജോണിനെ താരമാക്കി മാറ്റുന്നത് ധൂമിലെ വില്ലന്‍ വേഷമാണ്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായുമെല്ലാം ജോണ്‍ എത്തി. ഇന്ന് ബോളിവുഡിലെ നായകന്മാരില്‍ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണ് ജോണ്‍ എബ്രഹാം. ആക്ഷനൊപ്പം മദ്രാസ് കഫേ പോലുള്ള നിരൂപക പ്രശംസ നേടിയ സിനിമകളും ജോണ്‍ ചെയ്്തിട്ടുണ്ട്.

    ആരെയും വിലയിരുത്താനായിട്ടില്ല, ശാലിനിക്കും സൂരജിനുമാണ് സാധ്യത, പുറത്താകാൻ പോകുന്നവരെ പ്രവചിച്ച് പ്രേക്ഷകർ!ആരെയും വിലയിരുത്താനായിട്ടില്ല, ശാലിനിക്കും സൂരജിനുമാണ് സാധ്യത, പുറത്താകാൻ പോകുന്നവരെ പ്രവചിച്ച് പ്രേക്ഷകർ!

    വളരെയധികം അപകടനം നിറഞ്ഞ ആക്ഷന്‍ രംഗങ്ങള്‍ ജോണ്‍ എബ്രഹാമിന്റെ സിനിമകളിലെ സവിശേഷതയാണ്. ഒരിക്കല്‍ തന്നോട് ഡോക്ടര്‍ കാല് മുറിച്ച് മാറ്റേണ്ടി വരുമെന്ന് വരെ പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് തന്റെ പുതിയ സിനിമയായ അറ്റാക്കിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ നല്‍കിയ അഭിമുഖത്തില്‍ ജോണ്‍ എബ്രാഹം മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കാല്‍ മുറിച്ചു മാറ്റാന്‍

    ഇടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണ്‍ എബ്രഹാം മനസ് തുറന്നത്. ''ചില സ്റ്റണ്ടുകള്‍ വളരെയധികം അപകടം നിറഞ്ഞതായിരിക്കും. എനിക്കോര്‍മ്മയുണ്ട്, ഫോഴ്‌സ് 2വില്‍ കാല്‍ മുട്ടിന് പരുക്കേറ്റു. മൂന്ന് സര്‍ജറികള്‍ വേണ്ടി വന്നു. എന്റെ വലതു കാലില്‍ ഗ്യാങ്ഗ്രീന്‍ ഉണ്ടായിരുന്നു, ഡോക്ടര്‍മാര്‍ എന്റെ കാല്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാന്‍ എതിര്‍ത്തു. ഇല്ല പറ്റില്ല, എനിക്കത് ചെയ്യാനാകില്ലെന്ന് പറഞ്ഞു. ഭാഗ്യത്തിന്് മുംബൈയിലെ ഒരു സര്‍ജന്‍ എന്റെ സഹായത്തിനെത്തി. അദ്ദേഹമാണ് സര്‍ജറിയിലൂടെ എന്റെ കാല്‍ മുട്ടിനെ രക്ഷിച്ചത്'' എന്നായിരുന്നു ജോണ്‍ പറഞ്ഞത്.

    ധീരത

    ഇത്തരം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോള്‍ ധീരതയെന്ന് കരുതി ചെയ്യുന്ന ചില കാര്യങ്ങള്‍ പ്രതികൂലമായി മാറുമെന്നും ജോണ്‍ എബ്രഹാം പറയുന്നു. ''ഇത് എഴ് വര്‍ഷം മുമ്പത്തെ കാര്യമാണ്. ഭാഗ്യത്തിന് അത് പരിഹരിക്കപ്പെട്ടു. ഞാന്‍ ഇന്ന് നടക്കുന്നുണ്ട്, സ്‌ക്വാട്ടിംഗ് ചെയ്യുന്നു, മുമ്പത്തേതിനേക്കാള്‍ വേഗവും ഫ്‌ളെക്‌സിബിളുമാണ് ഞാന്‍ ഇന്ന്്. ആക്ഷന്‍ ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ഇടയ്‌ക്കൊരു ഇടവേളയെടുക്കാറുണ്ട്. പക്ഷെ തിരിച്ച് വന്ന് ആക്ഷന്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പക്ഷെ കരുതല്‍ വേണം. സെറ്റിലുള്ള അഞ്ച് പേരുടെ മുന്നില്‍ നിങ്ങള്‍ക്ക് ഇവിടുന്ന് അങ്ങോട്ട് ചാടാന്‍ സാധിക്കുമെന്ന് തെളിയിച്ച് ധീരത കാണിക്കാന്‍ പോവരുത്. ഇടയ്ക്ക് പരുക്ക് പറ്റുമ്പോഴാണ് അപകടത്തെക്കുറിച്ച് ധാരണയുണ്ടാകുന്നത്'' എന്നും ജോണ്‍ പറയുന്നത്.

    അറ്റാക്ക്


    അറ്റാക്ക് ആണ് ജോണിന്റെ ഏറ്റവും പുതിയ സിനിമ. മുഴുനീള ആക്ഷന്‍ ചിത്രമാണ് അറ്റാക്ക്. ചിത്രത്തില്‍ പട്ടാളക്കാരനായിട്ടാണ് ജോണ്‍ എത്തുന്നത്. രകുല്‍ പ്രീത് സിംഗ്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് നായികമാര്‍. ലക്ഷ്യ രാജ് ആനന്ദ് ആണ് സിനിമയുടെ സംവിധാനം. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടുന്നത്. നിരവധി സിനിമകളാണ് ജോണ്‍ എബ്രഹാമിന്റേതായി പുറത്തിറങ്ങാനുള്ളത്. ഏക് വില്ലന്‍ റിട്ടേണ്‍സ് ആണ് ജോണിന്റെ പുതിയ സിനിമ. പിന്നാലെ ഷാരൂഖ് ഖാന്‍ ചിത്രം പഠാനും ജോണിന്റേതായി അണിയറയിലുണ്ട്. ദീപിക പദുക്കോണ്‍ ആണ് ചിത്രത്തിലെ നായിക. അഞ്ച് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന സിനിമയാണ് പഠാന്‍.

    മലയാളത്തിലും

    ഇതിനിടെ ജോണ്‍ എബ്രഹാം മലയാളത്തിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. അനശ്വര രാജന്‍ നായികയായി എത്തുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ് ജോണ്‍ മലയാളത്തിലെത്തുന്നത്. മലയാള ചിത്രം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിനുള്ള അവകാശവും ജോണ്‍ എബ്രഹാം ആണ് സ്വന്തമാക്കിയത്.

    Read more about: john abraham
    English summary
    John Abraham Says He Almost Lost His Right Leg During An Action Scene In Force 2
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X