വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച ജോണ്‍ എബ്രഹാം, നിരസിച്ച് റിയ സെന്‍; ആ പ്രണയത്തിന് സംഭവിച്ചത്
ബോളിവുഡിലെ മുന്‍നിര നായകനാണ് ജോണ്‍ എബ്രഹാം. കേരളത്തില്‍ വേരുകളുള്ള ജോണ്‍ എബ്രഹാം നടന്‍ എന്നതിലുപരിയായി ഇന്ന് നിര്‍മ്മാതാവുമാണ്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയോ ഗോഡ്ഫാദര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ഇല്ലാതെയാണ് ജോണ്‍ എബ്രഹാം ഇന്നത്തെ നിലയിലേക്ക് എത്തുന്നത്.
ധൂമിലൂടെയായിരുന്നു ജോണിന്റെ അരങ്ങേറ്റം. ചിത്രത്തിലെ ജോണ്‍ എബ്രഹാം അവതരിപ്പിച്ച വില്ലന്‍ വന്‍ തരംഗമായി മാറുകയായിരുന്നു. അക്കാലത്ത് ജോണിനെ അനുകരിച്ച് മുടി നിട്ടി വളര്‍ത്തിയവര്‍ ഒരുപാടാണ്. പിന്നീട് കരിയറില്‍ ജോണിന് തിരിഞ്ഞു പോലും നോക്കേണ്ടി വന്നിട്ടില്ല. തന്റെ ഫിറ്റ്നസു കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടുമെല്ലാം ജോണ്‍ എബ്രഹാം കയ്യടി നേടാറുണ്ട്.

ജോണിന്റെ ഓഫ് സ്‌ക്രീന്‍ ബന്ധങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായി മാറിയത് ബിപാഷ ബസുവുമായുള്ള പ്രണയമാണ്. ഒരുകാലത്ത് ബോളിവുഡിലെ ഹോട്ട് കപ്പിളായിരുന്നു ജോണും ബിപാഷയും. എട്ട് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ജോണും ബിപാഷയും. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ജനപ്രീയ ജോഡിയായിരുന്നു ഇരുവരും. പക്ഷെ ആരാധകരെ വേദനിപ്പിച്ചു കൊണ്ട് ജോണും ബിപാഷയും പിരിഞ്ഞു.
എന്നാല്‍ ഇതിന് മുമ്പ് ജോണിന്റെ ജീവിതത്തില്‍ മറ്റൊരു തീവ്ര പ്രണയമുണ്ടായിരുന്നു. മോഡലിംഗില്‍ സജീവമായിരുന്ന കാലത്തായിരുന്നു ഈ പ്രണയം. നടിയും മോഡലുമായ റിയ സെന്നുമായി ജോണ്‍ പ്രണയത്തിലായിരുന്നു. ഒരുമിച്ച് ഷോകള്‍ ചെയ്ത സമയത്താണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. മാത്രമല്ല, വിവാഹം കഴിക്കാനും സെറ്റില്‍ ആകാനും ഇരുവരും ചിന്തിച്ചിരുന്നു. പക്ഷെ ആ പ്രണയം അധികനാള്‍ നീണ്ട നിന്നില്ല.
സെറ്റില്‍ ആകുന്നതിന് പകരം അഭിനയ ജീവതത്തില്‍ മുന്നോട്ട് പോകാന്‍ ആയിരുന്നു റിയ താല്‍പര്യപ്പെട്ടത്. ഇതോടെ ഈ പ്രണയം അവസാനിച്ചു. തുടര്‍ന്നാണ് സ്‌റ്റൈല്‍ എന്ന സിനിമയിലൂടെ റിയ സിനിമയില്‍ അരങ്ങേറുന്നത്. അധികം വൈകാതെ ജോണും പാപിലൂടെ ബോളിവുഡിലെത്തി. പിന്നീടാണ് ജോണ്‍ ജിസമില്‍ ഒരുമിച്ച് അഭിനയിച്ച ബിപാഷ ബസുവുമായി പ്രണയത്തിലാകുന്നത്. അതേസമയം, ജോണുമായി പിരിഞ്ഞ ബിപാഷ പിന്നീട് കരണ്‍ സിംഗ് ഗ്രോവറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ജോണും വിവാഹിതനായി.
അതേസമയം ജോണ്‍ എബ്രഹാമിന്റെ വിവാഹം അതീവ രഹസ്യമായിട്ടായിരുന്നു നടന്നത്. താരത്തിനൊപ്പം പൊതുവേദികൡലൊന്നും ഭാര്യ എത്താറുണ്ടായിരുന്നില്ല. വിദേശത്താണ് ഭാര്യ പ്രിയ ജോലി ചെയ്യുന്നതും താമസിക്കുന്നതും. ഒരു വിവാഹ വാര്‍ഷികത്തിന് ജോണ്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ജോണ്‍ എബ്രഹാം വിവാഹിതനാണെന്ന കാര്യം പലരും അറിയുന്നത് തന്നെ.

പഠാനിലാണ് ജോണ്‍ എബ്രഹാം ഒടുവിലായി ബിഗ് സ്‌ക്രീനിലെത്തിയത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം അവതരിപ്പിച്ച വില്ലന്‍ വേഷം വലിയ കയ്യടി നേടിയിരുന്നു. ദ ഡിപ്ലോമാറ്റ് ആണ് ജോണിന്റെ പുതിയ സിനിമ. പിന്നാലെ തെഹ്രാന്‍, താരീഖ്, വേദാ എന്നീ സിനിമകളും അണിയറയിലുണ്ട്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ജോണ്‍ ശ്രദ്ധ നേടിയിട്ടുണ്ട്. വിക്കി ഡോണര്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ജോണ്‍ നിര്‍മ്മിച്ചിട്ടുണ്ട്. മൈക്കിലൂടെ നിര്‍മ്മാതാവായി മലയാളത്തിലുമെത്തിയിരുന്നു.


Click it and Unblock the Notifications











