ഐശ്വര്യ റായ് വിവേക് ഒബ്‌റോയിയെ പ്രണയിച്ചിട്ടില്ല; സല്‍മാനെ വീഴ്ത്താന്‍ വിവേക് ഉണ്ടാക്കിയ കള്ളക്കഥ
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം നേടി സിനിമയിലെത്തിയ താരം. തന്റെ സൗന്ദര്യം മാത്രമല്ല ഐശ്വര്യയെ ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരമാക്കുന്നത്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിത്വവും അവര്‍ക്ക് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. ഐശ്വര്യയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ അവരുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്.
ഐശ്വര്യയുടെ പ്രണയങ്ങള്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു ഐശ്വര്യ റായും സല്‍മാന്‍ ഖാനും. ഇരുവരും വിവാഹം കഴിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായി മാറി അവരുടെ പ്രണയതകര്‍ച്ച. ഇന്നും ആ ബ്രേക്കപ്പിനെക്കുറിച്ച് ആരാധകര്‍ സംസാരിക്കുന്നുണ്ട്.

സല്‍മാന്‍ ഖാനുമായി പിരിഞ്ഞ ശേഷമാണ് ഐശ്വര്യ റായ് നടന്‍ വിവേക് ഒബ്‌റോയുമായി അടുപ്പത്തിലാകുന്നത്. വിവേകുമായുള്ള പ്രണയം ഐശ്വര്യ പരസ്യമായി അംഗീകരിച്ചില്ലെങ്കിലും എല്ലാവര്‍ക്കും അറിയുന്ന ബന്ധമായിരുന്നു ഇത്. എന്നാല്‍ ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ഐശ്വര്യ റായ്-വിവേക് ഒബ്‌റോയ് പ്രണയത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ഹനീഫ് സവേരി.
ഐശ്വര്യയും വിവേകും ഒരിക്കലും പ്രണയത്തിലായിരുന്നില്ല എന്നാണ് ഹനീഫ് പറയുന്നത്. ഒരു പോഡ്കാസ്റ്റിലായിരുന്നു ഹനീഫിന്റെ വെളിപ്പെടുത്തല്‍. ''സല്‍മാന്‍ ഖാന് ശേഷം വിവേക് ഒബ്‌റോയ് ഐശ്വര്യയുടെ ജീവിതത്തിലേക്ക് വന്നുവെന്നാണ് പറയപ്പെടുന്നത്. പക്ഷെ അത് തീര്‍ത്തും ഫേക്ക് ആണ്'' എന്നാണ് അദ്ദേഹം പറഞ്ഞത്. ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയപ്പോള്‍ സഹായിച്ച നല്ല സുഹൃത്ത് മാത്രമായിരുന്നു വിവേക് ഒബ്‌റോയ് എന്നും അദ്ദേഹം പറയുന്നു.
അതേസമയം വിവേക് ഒബ്‌റോയ് സാഹചര്യം തനിക്ക് അനുകൂലമാക്കാന്‍ വേണ്ടി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. ''ഐശ്വര്യയ്ക്ക് പരുക്ക് പറ്റിയപ്പോള്‍ വിവേക് ആണ് അവരെ സഹായിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോവുകയും വീല്‍ച്ചെയറില്‍ കൊണ്ടു നടക്കുകയും ചെയ്തു. പക്ഷെ വിവേക് അത് മുതലെടുക്കാന്‍ ശ്രമിച്ചു. വിവേക് പത്രസമ്മേളനം നടത്തി സല്‍മാന്‍ ഖാനെതിരെ അഭിമുഖം നല്‍കി. ഇത് വിവേകിന് തിരിച്ചടിയായി. ഒരു പെണ്‍കുട്ടി തന്നെ പ്രണയിക്കുന്നുവെന്ന് പറയുന്നത് തെറ്റാണ്. പറയാന്‍ പാടില്ലായിരുന്നു. പൂര്‍ണമായും നുണയാണ്. ഉണ്ടാക്കിയ കഥയാണ്'' എന്നാണ് ഹനീഫ് പറയുന്നത്.
അതേസമയം ഐശ്വര്യയും സല്‍മാനും പിരിയാനുണ്ടായ കാരണവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഐശ്വര്യ അതിന് ഒരുക്കമായിരുന്നില്ലെന്നുമാണ് ഹനീഫ് പറയുന്നത്.'' സല്‍മാന്‍ പെട്ടെന്ന് വിവാഹം കഴിക്കാനാണ് ആഗ്രഹിച്ചത്. എന്നാല്‍ കല്യാണം കഴിച്ച് സെറ്റില്‍ ആകാന്‍ ഐശ്വര്യ ഒരുക്കമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. ഒരു ദിവസം സല്‍മാന്‍ ഖാന്‍ അവരുടെ വീട്ടില്‍ പോയി വാതിലില്‍ തട്ടി ബഹളമുണ്ടി. അവരുടെ അയല്‍വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. ആ സംഭവം ഐശ്വര്യയെ ബാധിച്ചു. തനിക്ക് ചേര്‍ന്ന ബന്ധമല്ലെന്ന് അവര്‍ക്ക് തോന്നി. അങ്ങനെ അവര്‍ സ്വയം പിന്മാറി'' എന്നാണ് ഹനീഫ് പറയുന്നത്.

സല്‍മാനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ഐശ്വര്യ റായ് അന്ന് പ്രണയ ബന്ധം അവസാനിപ്പിച്ചത്. സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചതായും തന്റെ കരിയറും ജീവിതവും നിയന്ത്രിക്കാന്‍ ശ്രമിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു. ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം സ്‌ക്രീന്‍ പങ്കിടില്ലെന്നും അന്ന് ഐശ്വര്യ പറഞ്ഞു. ഇന്നും ആ വാക്ക് പാലിക്കുകയാണ് ഐശ്വര്യ റായ്.
സല്‍മാന്‍ ഖാനെതിരെ വിവേക് ഒബ്‌റോയ് പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് ഐശ്വര്യ ആ ബന്ധം അവസാനിപ്പിക്കുന്നത്. പിന്നീട് പലപ്പോഴായി ഐശ്വര്യയെക്കുറിച്ച് പരോക്ഷമായ പ്രസ്താവനകള്‍ വിവേക് ഒബ്‌റോയ് നടത്തിയിട്ടുണ്ട്. എന്നാല്‍ നാളിതുവരെ വിവേക് ഒബ്‌റോയിയെക്കുറിച്ച് ഐശ്വര്യ സംസാരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പുതിയ വെളിപ്പെടുത്തല്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.


Click it and Unblock the Notifications











