For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലര്‍ച്ച രണ്ടരയ്ക്ക് കയറി വന്നു, ഞാന്‍ ഉറക്കമായിരുന്നു; ഷാരൂഖിന്റെ മോശം ശീലം പറഞ്ഞ് ജൂഹി

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍ താരത്തിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജൂഹി ചൗള. ഇരുവരും ഒരുമിച്ച് അഭിനയിച്ച ഡര്‍ വന്‍ വിജയമായി മാറിയ, ഷാരൂഖിന്റെ കരിയറില്‍ നിര്‍ണായകമായ സിനിമയാണ്. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമകളുമാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. ഇപ്പോഴിതാ ഷാരൂഖ് ഖാനെക്കുറിച്ചുള്ള രസകരമായൊരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുകയാണ് ജൂഹി ചൗള.

  പുതിയ ലുക്കിൽ നടി സംയുക്ത മേനോൻ, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു

  പാര്‍ട്ടികളില്‍ എപ്പോഴും വൈകിയെത്തുന്ന വ്യക്തിയാണ് ഷാരൂഖ് എന്നാണ് ജൂഹി പറയുന്നത്. തന്റെ വീട്ടില്‍ നടന്നൊരു പാര്‍ട്ടിയില്‍ രാത്രി പതിനൊന്ന് മണിയ്ക്ക് എത്താന്‍ പറഞ്ഞിട്ടും ഷാരൂഖ് എത്തിയത് എല്ലാം കഴിഞ്ഞ് സമയം പുലര്‍ച്ച രണ്ടര ആയപ്പോഴാണെന്നാണ് ജൂഹി തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ജൂഹി മനസ് തുറന്നത്. ഷാരൂഖിന്റെ മറ്റൊരു അടുത്ത സുഹൃത്തും സംവിധായകയും കൊറിയോഗ്രാഫറുമായ ഫറാ ഖാനും പരിപാടിയിലുണ്ടായിരുന്നു. ജൂഹിയുടെ വാക്കുകള്‍ വിശദമായി വായിക്കാം.

  ''വീട്ടില്‍ എപ്പോള്‍ പാര്‍ട്ടി നടത്തിയാലും ഷാരൂഖ് ഖാനേയും ക്ഷണിക്കാറുണ്ട്. ഒരു തവണ ഞാന്‍ അവനെ വിളിച്ചു, അവന്‍ വരുന്നതില്‍ എല്ലാവരും ഒരുപാട് ആവേശത്തിലായിരുന്നു. പ്രത്യേകിച്ചും എന്റെ സ്റ്റാഫ്. അവനൊപ്പം ഒരു ചിത്രം എടുക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരുന്നു അവര്‍'' ജൂഹി പറയുന്നു. കോമഡി ഷോ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ജൂഹി.

  ''ഞാന്‍ അവനോട് രാത്രി 11 മണിക്ക് വരാനായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ വരാനിത്തിരി ലേറ്റ് ആകുമെന്ന് അവന്‍ പറഞ്ഞു. അവന്‍ വന്നത് പക്ഷെ പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു. അപ്പോഴേക്കും സ്റ്റാഫൊക്കെ പോയിരുന്നു. ഞാന്‍ ഉറക്കവുമായി. ഭക്ഷണം ഒക്കെ തീര്‍ന്നു. എല്ലാവരും പോയിക്കഴിഞ്ഞാണ് അവന്‍ വരുന്നത്'' ജൂഹി പറഞ്ഞു. ഷാരൂഖ് ഖാനെക്കുറിച്ചുള്ള ജൂഹിയുടെ തുറന്നു പറച്ചിലിനെ പിന്തുണച്ചു കൊണ്ട് ഫറാ ഖാനും എത്തുകയായിരുന്നു.

  ''രാവിലെ ഒമ്പത് മണിക്ക് സമയം പറഞ്ഞാല്‍ ഷാരൂഖ് എത്താന്‍ ഉച്ചയ്ക്ക് രണ്ട് മണിയാകുമെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ അത് സാരമില്ല. എന്നാല്‍ അവന്‍ പതിനൊന്ന് മണിക്ക് തന്നെ വരുമ്പോഴാണ് എല്ലാം തകരുന്നത്. എല്ലാം അതോടെ തകരും എല്ലാം മാറ്റേണ്ടി വരും'' എന്നായിരുന്നു ഫറാ ഖാന്‍ പറഞ്ഞത്. ഷാരൂഖ് ഖാനെ നായകനാക്കി മേം ഹൂം നാ, ഓം ശാന്തി ഓം എന്നീ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകയാണ് ഫറാ ഖാന്‍. ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. എനിക്ക് തോന്നുന്നത് നീ വൈകി വരുന്നത് തുടരണം എന്നാണ്. പക്ഷെ അതില്‍ സ്ഥിരത പുലര്‍ത്തണം എന്നായിരുന്നു ഷാരൂഖ് ഖാന് ഫറ ഖാന്‍ നല്‍കിയ ഉപദേശം.

  അതേസമയം സീറോയുടെ പരാജയത്തോടെ സിനിമാഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. ഇപ്പോള്‍ താരം തിരിച്ചുവരവിന്റെ ഒരുക്കത്തിലാണ്. പഠാന്‍ എന്ന ആക്ഷന്‍ ത്രില്ലറിലൂടെയാണ് ഷാരൂഖ് ഖാന്റെ തിരിച്ചുവരവ്. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആറ്റ്‌ലിയുടെ തമിഴ് അരങ്ങേറ്റ ചിത്രവും രാജ്കുമാര്‍ ഹിറാനിയുടെ സോഷ്യല്‍ സറ്റയറും അണിയറയിലുണ്ട്.

  Also Read: സൽമാൻ ഖാന്റെ ആ രണ്ട് ചിത്രങ്ങളും കങ്കണ നിരസിച്ചു, അക്ഷയ് കുമാറിനൊപ്പവും അഭിനയിച്ചില്ല, കാരണം ഇതാണ്...

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ആറ്റ്‌ലി ചിത്രത്തിലൂടെ നയന്‍താര ഹിന്ദിയില്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാജ്കുമാര്‍ ഹിറാനിയുടെ ചിത്രത്തില്‍ താപ്‌സി പന്നുവാണ് നായിക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിങ് ഖാന്റെ ശക്തമായൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ താരം ഒടിടി അരങ്ങേറ്റത്തിന് തയ്യാറെടുക്കയാണെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

  Read more about: juhi chawla shahrukh khan
  English summary
  Juhi Chawla Exposes A Bad Habit Of Shahrukh Khan And Farah Khan Agrees
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X