'സൽമാൻ ഖാൻ ഇന്ന് കാണുന്ന സൽമാൻ ആയിരുന്നില്ല അന്ന്'; നടന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെ കുറിച്ച് ജൂഹി ചൗള
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളായിരുന്നു ജൂഹി ചൗള. മിസ് ഇന്ത്യ പട്ടം അഭിനയ ലോകത്തേക്ക് എത്തിയ ജൂഹി ചൗള അതിവേഗം ബോളിവുഡിലെ സൂപ്പർ താരമായി മാറുകയായിരുന്നു. തൊണ്ണൂറുകളിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു നടി. ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് ജൂഹി. ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ലെങ്കിലും താരം വാർത്തകളിൽ നിറയാറുണ്ട്.
അടുത്തിടെ നടൻ സൽമാൻ ഖാൻ ജൂഹിയെ കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൊക്കെ വൈറലായി മാറിയിരുന്നു. ജൂഹിയെ ഇഷ്ടമായിരുന്നു എന്നും വിവാഹാഭ്യർത്ഥനയുമായി ജൂഹിയുടെ വീട്ടിൽ ചെന്നെങ്കിലും ജൂഹിയുടെ അച്ഛൻ അത് നിരസിക്കുകയായിരുന്നുവെന്നും സൽമാൻ ഖാൻ ഒരു അഭിമുഖത്തിൽ പറയുന്ന വീഡിയോയാണ് വൈറലായി മാറിയത്.

ഇന്ത്യൻ സിനിമയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലേഴ്സിൽ ഒരാളാണ് നടൻ സൽമാൻ ഖാൻ. വയസ് അമ്പത്തിയഞ്ച് പിന്നിട്ടെങ്കിലും സൽമാനിപ്പോഴും അവിവാഹിതനായി തുടരുകയാണ്. എന്നാൽ നിരവധി പ്രണയ ബന്ധങ്ങൾ താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നും വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ സൽമാൻ വിവാഹം കഴിച്ചു കാണാൻ ആഗ്രഹിച്ചിരുന്ന ആരാധകർ നിരവധിയാണ്.
അപ്പോഴാണ് ജൂഹി ചൗളയുടെ അച്ഛൻ തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിനെക്കുറിച്ച് സൽമാൻ ഖാൻ സംസാരിക്കുന്ന വീഡിയോ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ആ വൈറൽ വീഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് സൽമാൻ ഖാൻ. സൽമാൻ ഖാൻ നായകനായ ഒരു സിനിമ താൻ നിരസിക്കാൻ ഉണ്ടായ കാരണത്തെ കുറിച്ചും ജൂഹി ചൗള തുറന്നു പറയുന്നുണ്ട്. ന്യൂസ് 18 ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ആയിരുന്നു ഇത്.
അഭിമുഖത്തിൽ സൽമാന്റെ വിവാഹാലോചനയെക്കുറിച്ചുള്ള ചോദ്യത്തിന് ചിരി ആയിരുന്നു ജൂഹിയുടെ മറുപടി. ആ സമയത്ത് തനിക്ക് സൽമാനെയും ആമിർ ഖാനെയും കുറിച്ച് കാര്യമായ അറിവ് ഉണ്ടായിരുന്നില്ലെന്ന് ജൂഹി പറഞ്ഞു.
'ഞാൻ എന്റെ കരിയർ ആരംഭിച്ച സമയത്ത് സൽമാൻ ഖാൻ ഇന്ന് കാണുന്ന സൽമാൻ ഖാൻ ആയിരുന്നില്ല. അദ്ദേഹം നായകനായി എനിക്ക് വന്ന സിനിമ പോലും ഞാൻ വേണ്ടെന്ന് വെച്ചിരുന്നു. വാസ്‌തവത്തിൽ, എനിക്ക് അന്ന് ആരെയും കൃത്യമായി അറിയില്ലായിരുന്നു. അദ്ദേഹത്തെ മാത്രമല്ല, ആമിറിനെയോ മറ്റാരെയെങ്കിലും അറിയില്ലായിരുന്നു,' ജൂഹി പറഞ്ഞതു.
അതേസമയം, 1995 ൽ ജൂഹി ബിസിനസുകാരനായ ജയ് മേത്തയെ വിവാഹം കഴിച്ച ജൂഹി ചൗള, കഴിഞ്ഞ 27 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. അർജുൻ, ജാൻവി എന്നീ രണ്ട് കുട്ടികൾ ഇവർക്കുണ്ട്.

ബോളിവുഡിൽ ഏതാണ്ട് ഒരേ സമയത്താണ് സൽമാൻ ഖാനും ജൂഹി ചൗളയും തങ്ങളുടെ കരിയർ ആരംഭിച്ചത്. ജൂഹിയുടെ അരങ്ങേറ്റം 1988-ൽ പുറത്തിറങ്ങിയ ഖയാമത്ത് സേ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെ ആയിരുന്നു. അപ്പോൾ തന്നെയാണ് സൽമാനും സിനിമയിൽ എത്തുന്നത്. എന്നാൽ ഒരു സിനിമയിൽ പോലും ഇവർ ഒരുമിച്ച് അഭിനയിച്ചിരുന്നില്ല. അതിന് സൽമാൻ ഇന്നും പരാതി പറയാറുണ്ടെന്നും ജൂഹി പറയുന്നുണ്ട്.
അതേസമയം, ജൂഹി ഇപ്പോൾ സിനിമകളിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂ. ഋഷി കപൂറിനൊപ്പം 2022ൽ പുറത്തിറങ്ങിയ ശർമ്മാജി നാംകീൻ എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. സൽമാൻ പുതിയ സിനിമകളുമായി തിരക്കിലാണ്. സൽമാന്റെ കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രിൽ 21നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.


Click it and Unblock the Notifications