ജൂഹി ചൗളയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവനടന്‍; നിരസിച്ചിട്ടും പാട്ടിലൂടെ സ്‌നേഹം അറിയിച്ചു

ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു ജൂഹി ചൗള. മലയാളത്തിലും അഭിനയിച്ചിട്ടുള്ള ജൂഹിയ്ക്ക് ഇന്നും ഒരുപാട് ആരാധകരുണ്ട്. 1980 കളുടെ അവസാനം മുതല്‍ 2000 ങ്ങളുടെ തുടക്കം വരെ ബോളിവുഡിലെ ഒന്നാം നിര നായികയായിരുന്നു ജൂഹി. ഷാരൂഖ് ഖാനും ആമിര്‍ ഖാനും മുതല്‍ ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ജൂഹി കോടിക്കണക്കിന് ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. താരങ്ങള്‍ പോലും ജൂഹിയുടെ ആരാധകരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് ആമിര്‍ ഖാന്റെ ബന്ധുകൂടിയായ നടന്‍ ഇമ്രാന്‍ ഖാന്‍.

ആമിറിന്റേയും ജൂഹിയുടേയും കരിയറിലെ നിര്‍ണായക വിജയമായിരുന്നു ഖയാമത്ത് സേ ഖയാമത്ത് തക്ക്. ഇന്നും ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ സിനിമകളിലൊന്നാണത്. 1988 ലായിരുന്നു ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ആമിറിന്റെ കൂടെ ഇമ്രാനും പോകുമായിരുന്നു. അഞ്ച് വയസോളമായിരുന്നു അന്ന് ഇമ്രാന്റെ പ്രായം. അന്നു മുതല്‍ തനിക്ക് ജൂഹിയെ ഒരുപാട് ഇഷ്ടമാണെന്നാണ് ഇമ്രാന്‍ പറയുന്നത്.

ക്രഷ് തോന്നി

പിന്നീട് ഇമ്രാനും ആമിറിനെ പോലെ നടനായി മാറുകയായിരുന്നു. ഒരിക്കല്‍ തന്റെ സിനിമയായ ഐ ഹേറ്റ് ലവ് സ്‌റ്റോറീസിന്റെ പ്രൊമോഷനിടെ തനിക്ക് ജൂഹിയോടുള്ള ആരാധകനയും ഇഷ്ടവുമൊക്കെ ഇമ്രാന്‍ തന്നെ വ്യക്തമാക്കിയിരുന്നു. തനിക്ക് ജൂഹി ചൗളയോട് ഭയങ്കര ക്രഷ് തോന്നിയിരുന്നുവെന്നും ഖയാമത്ത് സേ ഖയാമത്ത് തക്കിലൂടെ ഒരുപാട് ഇഷ്ടമായെന്നും സത്യത്തില്‍ താന്‍ കുട്ടിയായിരിക്കെ ജൂഹിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. പിന്നീട് തന്റെ സിനിമയിലൂടെ ജൂഹിയോടുള്ള സ്‌നേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട് ഇമ്രാന്‍.

ആന്റി ജി

ഇമ്രാനും കരീനയും പ്രധാന വേഷത്തിലെത്തിയ ഏക് മേ ഓര്‍ ഏക് തു എന്ന ചിത്രത്തിലെ ആന്റി ജി എന്ന ഗാനം ഇമ്രാന്റെ ജൂഹിയ്ക്കുള്ള സ്‌നേഹാദരമായിരുന്നു. പിന്നീട് ഇതേക്കുറിച്ച് ജൂഹി തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. ഇമ്രാന് താന്‍ ഇപ്പോഴും അവന്റെ ആന്റിയാണെന്നാണ് ജൂഹി പറയുന്നത്. ആമിറിന്റെ അങ്കിള്‍ എന്നും തന്നെ ആന്റിയെന്നുമാണ് ഇമ്രാന്‍ ഇന്നും വിളിക്കുന്നത്. ഖയാമത്ത് ഖയാമത്ത് തക്കിന്റെ ചിത്രീകരണ സമയത്തായിരുന്നു ഇമ്രാനെ കാണുന്നത്. അവന്‍ തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത് കണ്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്ന് ഞാന്‍ നിന്റെ ആന്റിയാണെന്ന് പറയുകയും ചെയ്തുവെന്നും അതാണ് ഇപ്പോഴും അങ്ങനെ വിളിക്കുന്നതെന്നുമായിരുന്നു ജൂഹി പറഞ്ഞത്.

അഭിനയം ഉപേക്ഷിച്ചു

ആമിറിന്റെ കൈ പിടിച്ച് സിനിമയിലെത്തിയ ഇമ്രാന്‍ തുടക്കത്തില്‍ വിജയങ്ങള്‍ കൈവരിച്ചുവെങ്കിലും 2015 ന് ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണ്. കട്ടി ബട്ടിയാണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തു നില്‍ക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇമ്രാന്‍ അഭിനയം ഉപേക്ഷിച്ചതായി കഴിഞ്ഞ വര്‍ഷം ഇമ്രാന്റെ പിതാവ് രഞ്‌ജേവ് മാലിക് അറിയിക്കുകയായിരുന്നു. ഇമ്രാന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇമ്രാന്‍ എന്നും ഇഷ്ടപ്പെട്ടിരുന്നത് സംവിധാനം ആണെന്നും അതിനാല്‍ അഭിനയം നിര്‍ത്തി സംവിധാനത്തിലേക്ക് തിരിയുകയാണെന്നുമായിരുന്നു പിതാവ് പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ജൂഹി ചൗള

സൂപ്പര്‍നായികയായിരുന്നു ജൂഹി ചൗള ഇപ്പോഴും അഭിനയത്തില്‍ സജീവമാണ്. 1995 ല്‍ ജെയ് മെഹ്ത്തയെ വിവാഹ കഴിച്ച ജൂഹിയ്ക്ക് രണ്ട് മക്കളാണുള്ളത്. അഭിനയത്തിന് പുറമെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമ കൂടിയാണ് ജൂഹി. ഈയ്യടുത്ത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യമായി എത്തിയും ജൂഹി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ ഏക് ലഡ്ക്കി കോ ദേക്കാ തോ ഐസാ ലഗ ആണ് ജൂഹിയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. ഷര്‍മാജി നംകീന്‍ ആണ് പുതിയ സിനിമ.

Read more about: juhi chawla
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X