ഇനിയും എത്രനാള്‍ നീയിങ്ങനെ കരയും? ഹൃത്വിക് റോഷന്‍ അച്ഛന്റെ പിന്നില്‍ ഒളിക്കുന്നു: കങ്കണ
ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അറിയാത്തവരുണ്ടാകില്ല. ഇരുവരും പ്രണയത്തിലാണെന്നും പിന്നീട് പിരിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നാലെ കണ്ടത് ബോളിവുഡിലെ എക്കാലത്തേയും വലിയ വിവാദങ്ങളിലൊന്നാണ്. ഹൃത്വിക്കിനെതിരെ അമ്പരപ്പിക്കുന്ന ആരോപണങ്ങളാണ് അന്ന് കങ്കണ ഉന്നയിച്ചത്. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടേയും വിവാദം ചര്‍ച്ചയായി മാറാറുണ്ട്.
താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നു, പിന്നീട് പിരിഞ്ഞുവെന്നും കങ്കണ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഹൃത്വിക് ഇത് നിഷേധിച്ചു. ഉടനെ തെളിവായി തങ്ങള്‍ക്കിടയിലുണ്ടായ ഇ-മെയില്‍ ചാറ്റുകളുടെ വിവരങ്ങള്‍ കങ്കണ പുറത്തു വിട്ടു. ഇതോടെ ഹൃത്വിക് കോടതിയെ സമീപിക്കുകയായിരുന്നു. താനെന്ന വ്യാജേനെ മറ്റാരോ ആണ് ചാറ്റിംഗ് നടത്തിയതെന്നാണ് ഹൃത്വിക് പറഞ്ഞത്.

സംഭവം കേസായതോടെ കങ്കണ ഹൃത്വിക്കിനെതിരെ രംഗത്തെത്തി. ജീവിതത്തില്‍ മൂവ് ഓണ്‍ ചെയ്യാന്‍ പറ്റാത്തവനാണ് ഹൃത്വിക് എന്നായിരുന്നു കങ്കണയുടെ പരിഹാസം. ''അവന്റെ കണ്ണീര്‍ കഥകള്‍ വീണ്ടും തുടങ്ങി. ഞങ്ങളുടെ പ്രണയം തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാടി. പക്ഷെ മൂവ് ഓണ്‍ ആകാനെ മറ്റൊരു സ്ത്രീയെ ഡേറ്റ് ചെയ്യാനോ അവന്‍ തയ്യാറായിട്ടില്ല. ഞാന്‍ ജീവിതത്തില്‍ വീണ്ടും പ്രതീക്ഷ കണ്ടെത്താന്‍ തുടങ്ങിയപ്പോഴും അവന്‍ പഴയ നാടകം ആരംഭിച്ചു. ഹൃത്വിക് റോഷന്‍, ഒരു ചെറിയ അഫെയറിന്റെ പേരില്‍ എത്രനാള്‍ ഇങ്ങനെ കരയും?'' എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.
മറ്റൊരിക്കല്‍ മാധ്യമങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കങ്കണ പറഞ്ഞത് ഹൃത്വിക്കിന് സ്വന്തമായി പ്രശ്‌നങ്ങളെ നേരിടാനാകില്ല എന്നാണ്. ''എന്തുകൊണ്ടാണ് ഇന്ത്യന്‍ പുരുഷന്മാര്‍ അവനവന് വേണ്ടി സംസാരിക്കാത്തത്. അയാള്‍ക്ക് 43 വയസുണ്ട്. പക്ഷെ എന്തിനാണ് എപ്പോഴും അവന്റെ അച്ഛന്‍ വന്ന് രക്ഷപ്പെടുത്തുന്നത്. എത്രനാള്‍ അച്ഛന്റെ പിന്നില്‍ ഒളിക്കും. അവന്‍ മുതിര്‍ന്ന വ്യക്തിയാണ്. സ്വന്തം വിവാദങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ പറ്റും. ഇത് വളരെ ചെറിയൊരു വിവാദമാണ്. എന്തിനാണ് എപ്പോഴും മക്കള്‍ക്ക് വേണ്ടി അച്ഛന്മാര്‍ വരുന്നത്. എനിക്ക് മനസിലാകുന്നില്ല'' എന്നാണ് കങ്കണ പറഞ്ഞത്.

അന്നത്തെ വാദ പ്രതിവാദങ്ങളില്‍ ആരുടെ ഭാഗത്താണ് വസ്തുത എന്നത് ഇന്നും ആരാധകര്‍ക്ക് അറിവില്ലാത്ത കാര്യമാണ്. എന്തായാലും കങ്കണയുമായുള്ള വിവാദത്തെ അതിജീവിച്ച ഹൃത്വിക് റോഷന്‍ ജീവിതത്തില്‍ വീണ്ടും പ്രണയം കണ്ടെത്തിയിരിക്കുകയാണ്. നടിയും ഗായികയുമായ സബ ആസാദാണ് ഹൃത്വിക്കിന്റെ കാമുകി. ഇരുവരും ഒരുമിച്ച് പരിപാടികളിലും മറ്റുമെത്തുന്നത് പതിവാണ്. ഹൃത്വിക്കിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് സബയ്ക്കുള്ളത്. ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സുസെയ്ന്‍ ഖാനുമായുള്ള വിവാഹ മോചന ശേഷം ഹൃത്വിക് ആദ്യമായാണ് താന്‍ പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നത്.
അതേസമയം കങ്കണയ്ക്ക് കരിയറില്‍ ഇത് തിരിച്ചടികളുടെ സമയമാണ്. അവസാനം പുറത്തിറങ്ങിയ ദാക്കഡ് ഉള്‍പ്പടെയുള്ള സിനിമകള്‍ തീയേറ്ററില്‍ അമ്പേ പരാജയപ്പെട്ടു. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ എത്തുന്ന എമര്‍ജന്‍സിയാണ് പുതിയ സിനിമ. ചിത്രത്തിന്റെ സംവിധാനവും കങ്കണ തന്നെയാണ്. ഇപ്പോഴിതാ നിര്‍മ്മാതാവിന്റെ കുപ്പായവും അണിയുകയാണ് കങ്കണ. ടിക്കു വെഡ്‌സ് ഷേരുവാണ് കങ്കണ നിര്‍മ്മിക്കുന്ന സിനിമ. നവാസുദ്ദീന്‍ സിദ്ധീഖി നായനകനായ ചിത്രത്തില്‍ അവ്‌നീത് കൗര്‍ ആണ് നായിക. പിന്നാലെ തേജസ് എന്ന ചിത്രവും കങ്കണയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications











