സെല്‍ഫിയ്ക്കിടെ കാജല്‍ അഗര്‍വാളിന്റെ അരക്കെട്ടില്‍ പിടിച്ച് ആരാധകന്‍; തട്ടിമാറ്റി നടി! താരങ്ങളോട് എന്തും ആകാമോ

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും മാത്രമല്ല ബോളിവുഡിലും കാജല്‍ അഗര്‍വാള്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം മഗദീരയിലൂടെയായിരുന്നു കാജല്‍ താരമാകുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2022 ലായിരുന്നു കാജല്‍ വിവാഹിതയാകുന്നത്. ഏറെനാളത്തെ പ്രണയത്തിന് ശേഷാണ് ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെ കാജല്‍ വിവാഹം കഴിച്ചത്.

വിവാഹ ശേഷവും കാജല്‍ അഭിനയത്തില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലും കാജല്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ കാജല്‍ അഗര്‍വാളുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഹൈദരബാദില്‍ നടന്നൊരു പരിപാടിക്കിടെ കാജലിന് ആരാധകരില്‍ ഒരാളില്‍ നിന്നും കാജലിന് മോശം അനുഭവമുണ്ടാവുകയായിരുന്നു.

Kajal Aggarwal

ഹൈദരാബാദില്‍ ഒരു ഉദ്ഘാടന പരിപാടിയ്ക്ക് എത്തിയതായിരുന്നു കാജല്‍. താരത്തെ കാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരു ആരാധകന്‍ സെല്‍ഫിയെടുക്കാനായി അടുത്തെത്തുകയായിരുന്നു. കാജല്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രം എടുക്കുന്നതിനിടെ ഇയാള്‍ കാജലിന്റെ താരത്തോട് ചേര്‍ന്നു നില്‍ക്കുകയും അരക്കെട്ടില്‍ കൈ വെക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.

ആരാധകന്റെ അതിരുകടന്ന പെരുമാറ്റത്തില്‍ അസ്വസ്ഥയായ കാജല്‍ ഉടനെ തന്നെ ഇയാളെ തട്ടി മാറ്റുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കാജലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. താരമാണെന്ന് കരുതി, അവരുടെ സ്വകാര്യതയ്ക്ക് വിലയില്ലാതെയാകുന്നില്ലെന്നും ഒരാളെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് അതിക്രമമാണെന്നുമാണ് താരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

പൊതു ഇടത്ത് വച്ച് ആരാധകരില്‍ നിന്നുമുണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വരുന്ന നടിമാരില്‍ അവസാനത്തെ പേരാണ് കാജല്‍ അഗര്‍വാളിന്റേത്. സംഭവത്തോട് കാജല്‍ ഔദ്യോഗികമായി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇത്തരം സംഭവങ്ങള്‍ നടക്കാതെ പരിപാടിയുടെ സംഘാടകര്‍ സൂക്ഷിക്കണമെന്നും താരങ്ങളുടെ സുരക്ഷിതത്വം അവരുടെ ഉത്തരവാദിത്തമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Kajal Aggarwal

മുംബൈക്കാരിയായ കാജല്‍ അഗര്‍വാളിന്റെ അരങ്ങേറ്റം ബോളിവുഡിലൂടെയായിരുന്നു. ക്യൂന്‍ ഹോ ഗയാ നാ ആയിരുന്നു ആദ്യ സിനിമ. പക്ഷെ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. പിന്നാലെ ലക്ഷ്മി കല്യാണത്തിലൂടെ തെലുങ്കിലെത്തി. അധികം വൈകാതെ പഴനിയിലൂടെ തമിഴിലുമെത്തി. തെലുങ്കിലും തമിഴിലും സൂപ്പര്‍ നായികയായി മാറാന്‍ കാജല്‍ അഗര്‍വാളിന് അധികം സമയം വേണ്ടി വന്നിരുന്നില്ല. പിന്നീട് സിങ്കത്തിലൂടെ ബോളിവുഡിലേക്ക് മടങ്ങി വന്ന് വിജയം നേടാനും കാജലിന് സാധിച്ചു.

മഗധീര, ആര്യ 2, ഡാര്‍ലിംഗ്, നാന്‍ മഹാന്‍ അല്ല, സിങ്കം, ബിസിനസ്മാന്‍, മാട്രാന്‍, തുപ്പാക്കി, നായക്, സ്‌പെഷ്യല്‍ 26, ജില്ല, ടെമ്പര്‍, മാരി തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയാണ്. വിവാഹ ശേഷം കാജല്‍ അഭിനയം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം അഭിനയത്തില്‍ സജീവമായി തന്നെയുണ്ട്. ഭഗവന്ത് കേസരിയാണ് കാജലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇന്ത്യന്‍ 2, ഉമ, സത്യഭാമ എന്നീ സിനിമകളാണ് കാജലിന്റേതായി അണിയറയിലുള്ളത്. സോഷ്യല്‍ മീഡിയയിലും കാജല്‍ സജീവമായി തന്നെയുണ്ട്.

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X