ചേച്ചിയായിട്ടും കജോളിനോട് മിണ്ടാറില്ല, ഞങ്ങളെ അടുപ്പിച്ചത് കുടുംബത്തിലെ ദുരന്തങ്ങള്‍: റാണി മുഖര്‍ജി

ബോളിവുഡിലെ ഐക്കോണിക് നായികമാരാണ് കജോളും റാണി മുഖര്‍ജിയും. ഇരുവരും കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതിന് പുറമെ ബന്ധുക്കളുമാണ് കജോളും റാണിയും. ഇരുവരും കസിന്‍സാണ്. ദുര്‍ഗ പൂജയ്ക്കും മറ്റും കുടുംബ സമേതം ഇരുവരും പങ്കെടുക്കാറുമുണ്ട്. എന്നാല്‍ തുടക്കകാലത്ത് തങ്ങളുടെ ഓഫ് സ്‌ക്രീന്‍ ബന്ധത്തെക്കുറിച്ച് കജോളും റാണിയും സംസാരിക്കാറുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ കജോളും റാണിയും ഒരുമിച്ച് എത്തിയിരുന്നു. കരണ്‍ ജോഹറിന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളാണ് കജോളും റാണിയും. പരിപാടിയ്ക്കിടെ തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ചും പരസ്പരമുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെ കജോളും റാണിയും സംസാരിക്കുന്നുണ്ട്. കുച്ച് കുച്ച് ഹോത്താ ഹേയുടെ ചിത്രീകരണത്തിനിടെ കജോളുമായി അധികം സംസാരിക്കാതിരുന്നതിനെക്കുറിച്ചും റാണി മുഖര്‍ജി സംസാരിക്കുന്നുണ്ട്.

Kajol

തുടക്കകാലത്ത് താന്‍ കജോളുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല എന്ന് റാണി തുറന്ന് പറയുന്നുണ്ട്. താനും റാണിയും തമ്മിലുണ്ടായിരുന്ന അകല്‍ച്ച സ്വാഭാവികമായിരുന്നുവെന്നാണ് കജോള്‍ പറഞ്ഞത്. ഇരുവരുടേയും പ്രൊഫഷണല്‍ ജീവിതത്തിന് അതില്‍ ബന്ധമൊന്നുമില്ലെന്നും കജോള്‍ പറയുന്നുണ്ട്. അതേസമയം താനും കജോളും താമസിച്ച ഇടങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയാണ് തങ്ങളുടെ ബന്ധത്തിലുണ്ടായിരുന്ന അകല്‍ച്ചയുടെ കാരണമായി റാണി പറഞ്ഞത്.

''ഞങ്ങള്‍ക്ക് കുട്ടിക്കാലം മുതലേ അറിയാം. എനിക്ക് ഇവര്‍ എന്നും എന്റെ കാജോള്‍ ദീദിയാണ്. തുടക്കത്തില്‍ കുറിച്ച് ബുദ്ധിമുട്ടായിരുന്നു. എനിക്ക് തോന്നുന്നത് ഞങ്ങള്‍ അകന്നാണ് വളര്‍ന്നത് എന്നതുകൊണ്ടാകാം എന്നാണ്. കജോള്‍ ദീദി ടൗണിലും ഞങ്ങള്‍ ജൂഹുവിലുമാണ് താമസിച്ചിരുന്നത്. അതുകൊണ്ടുണ്ടായിരുന്ന അകല്‍ച്ചയാണ്'' എന്നാണ് റാണി മുഖര്‍ജി പറഞ്ഞത്.

അതേസമയം കജോളിന്റെ സഹോദരി തനിഷയും താനും വളരെ അടുപ്പമുള്ളവരാണെന്നും റാണി പറയുന്നുണ്ട്. എന്നാല്‍ കജോളിന് തങ്ങളുടെ കുടുംബത്തിലെ ആണ്‍കുട്ടികളുമായിട്ടായിരുന്നു അടുപ്പം കൂടുതലെന്നും റാണി പറയുന്നുണ്ട്. 'ഞാനും തനിഷയുമായിരുന്നു കൂട്ട്. ഇപ്പോഴും അതങ്ങനെ തന്നെയാണ്. പക്ഷെ കജോള്‍ ദീദി എന്നും ആണ്‍കുട്ടുകളോടായിരുന്നു കൂട്ടുകൂടിയിരുന്നത്. എന്റെ സഹോദരനടക്കും കുടുംബത്തിലെ എല്ലാ ആണ്‍കുട്ടികളുമായും നല്ല കൂട്ടാണ്'' എന്നാണ് റാണി പറഞ്ഞത്.

അതേസമയം താന്‍ കജോളിന്റെ അച്ഛന്‍ ഷോമു മുഖര്‍ജിയുമായി എന്നും നല്ല അടുപ്പത്തിലായിരുന്നുവെന്നാണ് റാണി പറയുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് തങ്ങള്‍ക്കിടയിലെ ബന്ധം ശക്തമാകുന്നതെന്നും റാണി പറയുന്നുണ്ട്.

Kajol

''ഞങ്ങളുടെ അച്ഛന്മാര്‍ മരിച്ച ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. കുടുംബങ്ങളില്‍ സംഭവിക്കാറുള്ളത് പോലെ തന്നെ. ഷോമു കാക്ക എപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരുമായിരുന്നു. അതിനാല്‍ ഞാന്‍ അദ്ദേഹവുമായി നല്ല അടുപ്പമായിരുന്നു. കുടുംബത്തില്‍ മോശം സമയം വരുമ്പോള്‍ എല്ലാവരും കൂടുതല്‍ അടുക്കുമല്ലോ അങ്ങനെയാണ് ഞങ്ങള്‍ അടുത്തതെന്ന് തോന്നുന്നു'' എന്നാണ് റാണി പറഞ്ഞത്.

അതേസമയം, ലസ്റ്റ് സ്റ്റോറീസിലാണ് കജോളിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത്. സര്‍സമീന്‍, ദോ പത്തി എന്നിവയാണ് കജോളിന്റെ പുതിയ സിനിമകള്‍. ഇതിനിടെ ദ ട്രയലിലൂടെ കജോള്‍ ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിരുന്നു. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അധികം വൈകാതെ റാണി മുഖര്‍ജിയും ഒടിടിയിലേക്ക് കടന്നുവരുമെന്നാണ് കരുതപ്പെടുന്നത്.

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X