For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖിനെ കല്യാണം കഴിക്കാമായിരുന്നില്ലേ? കജോളിന്റെ മറുപടിയ്ക്ക് ആരും കൈയ്യടിക്കും!

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട, ഇന്നും ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡിയാണ് ഷാരൂഖ് ഖാനും കജോളും. ബാസീഗര്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച ഷാരൂഖും കാജോളും തൊട്ടടുത്ത സിനിമയായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗയിലൂടെ ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് ജോഡിയായി മാറുകയായിരുന്നു. ഇന്നും സ്‌ക്രീനിലെ ഏതൊരു ജോഡിയും വിലയിരുത്തപ്പെടുന്നത് ഷാരൂഖിനേയും കജോളിനേയും താരതമ്യം ചെയ്താണ്.

  മനംകവര്‍ന്ന ചുരുളന്‍മുടിക്കാരി; മറീനയുടെ സ്റ്റൈലന്‍ ചിത്രങ്ങള്‍ കാണാം

  സ്‌ക്രീനിലെ ഈ മിന്നും ജോഡി ജീവിതത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. സിനിമാ മേഖലയില്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഷാരൂഖ് എന്ന് പലവട്ടം കജോള്‍ പഞ്ഞിട്ടുണ്ട്. സമാനമായ രീതിയില്‍ കജോളുമായിട്ടുള്ള സൗഹൃദത്തെക്കുറിച്ച് ഷാരൂഖും വാചാലനായിട്ടുണ്ട്. ഇന്ന് കജോളാണിന്റെ ജന്മദിനാണ്. തങ്ങളുടെ പ്രിയനായികയ്ക്ക് ആരാധകര്‍ ആശംസകള്‍ നേരുകയാണ്. ഈ സാഹചര്യത്തില്‍ ഇവരുടെ സൗഹൃദവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  മുമ്പൊരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആസ്‌ക്ക് മി എനിത്തിംഗ് സെഷനിലൂടെ കജോള്‍ മറുപടി നല്‍കിയിരുന്നു. പലര്‍ക്കും ചോദിക്കാനുണ്ടായിരുന്നത് ഷാരൂഖിനെക്കുറിച്ചായിരുന്നു. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ ആരാധകര്‍ക്ക് ചോദിക്കാനുണ്ട്. ചിലര്‍ അതിരുകടന്ന് ഷാരൂഖിനെ കല്യാണം കഴിക്കാത്തതിനെക്കുറിച്ച് വരെ ചോദിക്കുന്നുണ്ട്. രസകരമായ ആ ചോദ്യോത്തരങ്ങളിലേക്ക്.

  അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഷാരൂഖ് ഖാനെ വിവാഹം കഴിക്കുമായിരുന്നുവോ എന്നായിരുന്നു ഒരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ഇതിന് കജോള്‍ നല്‍കിയ മറുപടി, പ്രെപ്പോസ് ചെയ്യേണ്ട് പുരുഷന്‍ ആണെന്നല്ലേ എന്നായിരുന്നു. സഹനടന്‍ എന്ന നിലയില്‍ ഷാരൂഖിനേയും അജയ് ദേവ്ഗണിനേയും തിരഞ്ഞെടുക്കാനായിരുന്നു മറ്റൊരാള്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. സാഹചര്യം അനുസരിച്ചിരിക്കും എന്നായിരുന്നു ഇതിന് കജോള്‍ നല്‍കിയ ഉത്തരം.

  ഷാരൂഖുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് പറയാന്‍ പറഞ്ഞപ്പോല്‍ ജീവിതകാലത്തേക്കുള്ള സുഹൃത്ത് എന്നായിരുന്നു കജോള്‍ നല്‍കിയ മറുപടി. ഷാരൂഖ് ഖാനെ ഒരു വാക്കില്‍ വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് കജോള്‍ നല്‍കിയ മറുപടി ഐക്കോണിക് എന്നായിരുന്നു. ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ആയ ജോഡികളിലൊന്നാണ് ഷാരൂഖും കജോളും. ഇരുവരും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്ര വിജയം നേടിയ സിനിമയാണ്. പിന്നീട് കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  അതുകൊണ്ട് ഇരുവരേയും വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ ആഗ്രഹിക്കുന്നുണ്ട് പലരും. അതേക്കുറിച്ചും ചിലര്‍ ചോദിച്ചിരുന്നു. എന്നാല്‍ ഷാരൂഖിനോട് ചോദിക്കൂവെന്നായിരുന്നു കജോള്‍ നല്‍കിയ ഉത്തരം. രണ്ടു താരങ്ങളും വിവാഹിതരാണ്. തന്റെ കോളേജ് കാലം മുതലേയുള്ള പ്രണയിനിയായ ഗൗരിയെയാണ് ഷാരൂഖ് വിവാഹം കഴിച്ചത്. നടന്‍ അജയ് ദേവ്ഗണിനെയാണ് കജോള്‍ വിവാഹം കഴിച്ചത്. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 1999 ലായിരുന്നു വിവാഹം. തന്റെ ആദ്യത്തെ ക്രഷ് ആരെന്ന ചോദ്യത്തിന് അയാളെയാണ് താന്‍ വിവാഹം കഴിച്ചതെന്നായിരുന്നു കജോളിന്റെ മറുപടി.

  Also Read: ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  ത്രിഭംഗയിലാണ് കജോള്‍ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമാണ് ത്രിഭംഗ. ചിത്രത്തിലെ പ്രകടനം പ്രശംസ നേടിയിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ ഇടവേളയെടുത്ത കജോള്‍ പിന്നീട് തിരികെ വരികയായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തന്നെ കജോളുണ്ട്. സിനിമകള്‍ തമ്മില്‍ ഗ്യാപ്പുണ്ടെങ്കിലും ഓരോ ചിത്രത്തിലേയും പ്രകടനം കൊണ്ട് കജോള്‍ ഇപ്പോഴും വിസ്മയിപ്പിക്കുകയാണ്.

  Read more about: kajol
  English summary
  Kajol Gives Reply To A Fan Who Asked If She Would Have Married Shahrukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X