എന്നെ കാണാന്‍ ആരും വരണ്ട; മകള്‍ ജനിച്ചപ്പോള്‍ എല്ലാവരേയും അകറ്റിയ കജോള്‍; കാരണമിത്‌

ബോളിവുഡിന്റെ ഐക്കോണിക് നായികയാണ് കജോള്‍. താരകുടുംബത്തില്‍ നിന്നുമാണ് കജോള്‍ സിനിമയിലെത്തുന്നത്. സൂപ്പര്‍ നായികയായിരുന്ന തനൂജയുടെ മകളാണ് കജോള്‍. നടി റാണി മുഖര്‍ജിയും സംവിധായകന്‍ അയാന്‍ മുഖര്‍ജിയും അടക്കം നിരവധി താരങ്ങളും ഫിലിംമേക്കേഴ്‌സുമുണ്ട് കജോളിന്റെ കുടുംബത്തില്‍. ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോളിന്റെ അരങ്ങേറ്റം. പിന്നാലെ വന്ന ബാസീഗര്‍ എന്ന ചിത്രത്തിലൂടെയാണ് കജോള്‍ താരമായി മാറുന്നത്.

ഷാരൂഖ് ഖാന്‍-കജോള്‍ ജോഡി ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ബാസീഗര്‍. എന്നാല്‍ ഈ ചിത്രത്തില്‍ ഷാരൂഖിന്റേത് വില്ലന്‍ വേഷമായിരുന്നു. പിന്നാലെ വന്ന ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെ എക്കാലത്തേയും ഹിറ്റ് ജോഡിയായി കജോളും ഷാരൂഖും മാറി. ഇരുവര്‍ക്കും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Kajol

കജോള്‍ കയ്യടി നേടിയ നിരവധി സിനിമകളുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്ന കജോള്‍ ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ്. നടന്‍ അജയ് ദേവ്ഗണ്‍ ആണ് കജോളിന്റെ ഭര്‍ത്താവ്. ഇരുവരും ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. താരവിവാഹം വലിയ വാര്‍ത്തയായി മാറുകയും ചെയ്തു. ഇപ്പോഴിതാ കജോളിന്റേയും അജയ് ദേവ്ഗണിന്റേയും മകളും സിനിമയിലേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് മക്കളാണ് കജോളിനും അജയ് ദേവ്ഗണിനും. മകള്‍ നിസയാണ് മൂത്തത്. മകന്‍ യുഗ് ആണ് രണ്ടാമത്തെ മകന്‍. സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ് നിസ ഇന്ന്. താരപുത്രിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പാര്‍ട്ടി ആനിമല്‍ ആയ നിസ ബോളിവുഡിലെ വലിയ പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. വിദേശത്ത് പഠിക്കുകയാണ് നിസ ഇപ്പോള്‍.

മുമ്പൊരിക്കല്‍ തന്റെ മകള്‍ ജനിച്ചപ്പോഴുണ്ടായ രസകരമായൊരു അനുഭവം കജോള്‍ തുറന്നു പറഞ്ഞിരുന്നു. താന്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ എല്ലാവരേയും തന്നെ കാണാന്‍ വരേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു എന്നാണ് കജോള്‍ പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ തുറന്നു പറച്ചില്‍.

'' എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ മെസേജ് അയച്ചു. കരണിനും മനീഷിനുമെല്ലാം മെസേജ് അയച്ചു. എന്നോട് ശരിക്കും സ്‌നേഹം ഉണ്ടെങ്കില്‍ എന്നെ അടുത്ത ആറ് മാസത്തേക്ക് എന്നെ വെറുതെ വിടണം. എന്നെ വന്ന് കാണരുത്. എന്നോട് വന്ന് ഹലോ പറയാന്‍ നില്‍ക്കരുത്. എനിക്ക് നിങ്ങളെ കാണണ്ട'' എന്നാണ് കജോള്‍ പറയുന്നത്. എന്നാല്‍ താന്‍ അങ്ങനെ പറയാന്‍ കാരണം അഹങ്കാരമോ സുഹൃത്തുക്കളോടുള്ള ദേഷ്യമോ അല്ലെന്നാണ് കജോള്‍ വിശദമാക്കുന്നത്.

Kajol

ആദ്യത്തെ ആറ് മാസം താന്‍ കുഞ്ഞിനെക്കുറിച്ച് മാത്രം ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് കജോള്‍ പറഞ്ഞത്. കുട്ടിയുണ്ടാകുമ്പോള്‍ മുതിര്‍ന്നവരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കാണാന്‍ വരും. അതോടെ പുതിയ മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ധം കൂടുകയും മകള്‍ക്ക് അര്‍ഹമായ ശ്രദ്ധ കിട്ടാതെ പോയേക്കുമെന്ന ചിന്തയുമാണ് താന്‍ അങ്ങനെ പറയാന്‍ കാരണമെന്നാണ് കജോള്‍ പറയുന്നത്.

അതേസമയം സിനിമയില്‍ മാത്രമല്ല ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് കജോള്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ദോ പത്തിയിലാണ് കജോളിനെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. സര്‍സമീന്‍ ആണ് പുതിയ സിനിമ. പിന്നാലെ മഹാരാഗ്ണി, മാ എന്നീ സിനിമകളും കജോളിന്റേതായി അണിയറയിലുണ്ട്.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X