വിമാനം തകര്‍ന്ന് ഞാന്‍ മരിച്ചെന്ന് ഒരാള്‍ അമ്മയെ വിളിച്ച് പറഞ്ഞു; ഭയപ്പെടുത്തുന്ന അനുഭവം പങ്കിട്ട് കജോള്‍

ബോളിവുഡിലെ ഐക്കോണിക് നായികയാണ് കജോള്‍. ആരാധകര്‍ ഒരിക്കലും മറക്കാന്‍ സാധ്യതയില്ലാത്ത നിരവധി സിനിമകള്‍ കജോള്‍ സമ്മാനിച്ചിട്ടുണ്ട്. തന്റെ അഭിനയം കൊണ്ട് കജോള്‍ മനോഹരമാക്കിയ കഥാപാത്രങ്ങളും രംഗങ്ങളും നിരവധിയാണ്. താര കുടുംബത്തില്‍ നിന്നുമാണ് കജോള്‍ സിനിമയിലെത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കജോളിന് സാധിച്ചിരുന്നു.

സിനിമാ താരങ്ങളുടെ ജീവിതം എപ്പോഴും ഗോസിപ്പുകള്‍ നിറഞ്ഞതാണ്. ഒരിക്കല്‍ തന്റെ പേരില്‍ പ്രചരിച്ചൊരു വ്യാജ വാര്‍ത്തയെക്കുറിച്ച് സംസാരിക്കുകയാണ് കജോള്‍. താന്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ടുവെന്നും അതില്‍ താന്‍ മരിച്ചുവെന്നൊരു കിംവദന്തി തന്റെ അമ്മയെ തേടിയെത്തിയതിനെക്കുറിച്ചാണ് കജോള്‍ സംസാരിക്കുന്നത്. നടി തനൂജയാണ് കജോളിന്റെ അമ്മ.

Kajol

തന്നെക്കുറിച്ച് സ്ഥിരമായി വ്യാജ മരണ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെന്നാണ് കജോള്‍ പറയുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ അതിഥിയായി എത്തിയതായിരുന്നു കജോള്‍. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും തന്റെ വ്യാജമരണ വാര്‍ത്ത പ്രത്യക്ഷപ്പെടാറുണ്ടെന്നാണ് കജോള്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

''എനിക്കിത് ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയ്ക്കും മുമ്പും ഇതൊക്കെ സംഭവിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാള്‍ വീട്ടിലേക്ക് വിളിച്ച് അമ്മയോട് ഞാന്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവെന്ന് പറഞ്ഞു. അന്ന് സോഷ്യല്‍ മീഡിയയും ഫോണുമൊന്നുമില്ല. അമ്മയ്ക്ക് സത്യം അറിയാന്‍ കാത്തിരിക്കേണ്ടി വന്നു. പലവട്ടം ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഈയ്യടുത്തും ഞാന്‍ മരിച്ചതായി ഒരു വീഡിയോ വൈറലായിരുന്നു. ഇത് അലോസരപ്പെടുത്തുന്നതാണ്'' എന്നാണ് കജോള്‍ പറഞ്ഞത്.

താന്‍ ഒരിക്കലും തന്നെക്കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കാറില്ലെന്നാണ് കജോള്‍ പറയുന്നത്. ഗൗരവ്വമുള്ള എന്തെങ്കിലും വാര്‍ത്തയാണെങ്കില്‍ തന്റെ സുഹൃത്തുക്കള്‍ തനിച്ച് അയച്ചു തരാറാണ് പതിവെന്നാണ് കജോള്‍ പറയുന്നത്. ''എനിക്ക് ഒരിക്കലും എന്നെക്കുറിച്ച് ഗൂഗിള്‍ ചെയ്തു നോക്കേണ്ടി വന്നിട്ടില്ല. മോശം വാര്‍ത്തയാണെങ്കില്‍ ആരെങ്കിലും അത് എനിക്ക് ഫോര്‍വേഡ് ചെയ്ത് തരും. എന്താണെന്ന് അറിയാനാണ്'' എന്നും കജോള്‍ പറയുന്നുണ്ട്.

Kajol

1992 ല്‍ പുറത്തിറങ്ങിയ ബേഖുദിയിലൂടെയാണ് കജോള്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നാലെ വന്ന ബാസീഗറിലൂടെയാണ് കജോള്‍ താരമാകുന്നത്. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തിലെ നായകന്‍. ഈ ചിത്രത്തിലൂടെയാണ് ഷാരൂഖ്-കജോള്‍ ജോഡിയും പിറന്നു. ഇന്ന് ബോളിവുഡിലെ എക്കാലത്തേയും മികച്ച ജോഡികളില്‍ ഒന്നായിട്ടാണ് ഇരുവരേയും കണക്കാക്കുന്നത്. ബിഗ് സ്‌ക്രീനിന് പുറമെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമായി മാറിയിരിക്കുകയാണ് കജോള്‍.

അതേസമയം ദോ പത്തിയാണ് കജോളിന്റെ പുതിയ സിനിമ. കജോള്‍ പൊലീസ് വേഷത്തിലെത്തിയ സിനിമ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി സനോണാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കൃതി ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കജോളിന്റെ അഭിനയവും കയ്യടി നേടുന്നുണ്ട്. അതേസമയം കജോളിന് ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. താരത്തിന്റേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

More from Filmibeat

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X