അവര്‍ ഞങ്ങളുടെ പിന്നാലെ വന്നു, ഞാനാകെ ഭയന്നു പോയി; ദുരനുഭവം തുറന്ന് പറഞ്ഞ് കജോള്‍
ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് കജോള്‍. താരകുടുംബത്തില്‍ നിന്നുമാണ് കജോള്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കജോളിന് സാധിച്ചു. ബോളിവുഡിലെ ഐക്കോണിക് വിജയങ്ങളായി മാറിയ നിരവധി സിനിമകളില്‍ കജോള്‍ നായികയായി നിറഞ്ഞാടിയിട്ടുണ്ട്. ഇന്നും അഭിനയത്തില്‍ സജീവമായി തുരുകകയാണ് കജോള്‍. ഇപ്പോഴിതാ ഒടിടി സീരീസ് ലോകത്തും സാന്നിധ്യം അറിയിക്കുകയാണ് കജോള്‍.
ഈയ്യടുത്ത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ദ ട്രയലിലൂടെയാണ് കജോള്‍ ഒടിടിയില്‍ എന്‍ട്രി നടത്തിയത്. എന്നാല്‍ നേരത്തെ തന്നെ സിനിമകളിലൂടെ ഒടിടി ലോകത്ത് കജോള്‍ സാന്നിധ്യം അറിയിച്ചിരുന്നു. അതേസമയം മുമ്പൊരിക്കല്‍ സിനിമാ ലോകത്തെ പാപ്പരാസി സംസ്‌കാരത്തിനതിരെ കജോള്‍ നടത്തിയ തുറന്നു പറച്ചില്‍ വാര്‍ത്തയായി മാറിയിരുന്നു. തങ്ങളുടെ ജോലിയുടെ ഭാഗമാണ് പാപ്പരാസികള്‍ ചിത്രമെടുക്കുന്നത്. എന്നാല്‍ താരങ്ങളെ എല്ലായിടത്തും പിന്തുടരുന്നത് ശരിയല്ലെന്നാണ് കജോള്‍ പറയുന്നത്.

''ഇത് വല്ലാതെയായെന്ന് തോന്നുന്നു. ഇതൊരു പെന്‍ഡുലം പോലെയാണ്. തുടങ്ങി വിട്ടതും മൊമന്റം കൂടി കൂടി വരികയാണ്. അതിന്റെ ഏറ്റവും ഉയരത്തിലാണ് ഇപ്പോഴുള്ളത്. അതിന് താഴേക്ക് വന്നേ പറ്റു. കാരണം. ഇതിനൊരു ബാലന്‍സ് വേണം. അതിനാല്‍ താഴേക്ക് വരുക തന്നെ ചെയ്യും'' എന്നാണ് മുമ്പൊരിക്കല്‍ മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറഞ്ഞത്. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും കജോള്‍ പറയുന്നുണ്ട്.
''കഴിഞ്ഞ ദിവസം ഞാന്‍ ബാന്ദ്രയിലൂടെ പോവുകയായിരുന്നു. ഇവര്‍ എന്റെ കാര്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ ഷൂട്ടിന് പോയതല്ല, ഞാന്‍ പൊതു പരിപാടിയ്ക്ക് പോയതല്ല, ഞാന്‍ ഹോട്ടലിലോ റസ്റ്റോറന്റിലോ പോയതല്ല'' എന്നാണ് കജോള്‍ പറഞ്ഞത്. ഇതൊരു സാധരണക്കാരനാണ് സംഭവിക്കുന്നതെങ്കില്‍ പൊലീസില്‍ കേസ് കൊടുക്കുമെന്നും കജോള്‍ തുറന്നു പറഞ്ഞിരുന്നു.

''ഞാനൊരു താര ആയതിനാല്‍ എനിക്ക് പറയാം, നിങ്ങളെന്തിനാണ് എന്നെ പിന്തുടരുതെന്ന്. ഞാനൊരു താരം ആയതിനാല്‍ എനിക്കതില്‍ ഭീഷണി തോന്നേണ്ടതില്ല. ഞാനൊരു താരം ആയതിനാല്‍ ഏഴെട്ടു പേര്‍ ക്യാമറയുമായി അവിടെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ധരിച്ചിരിക്കുന്നുവെന്ന് നോക്കാതെ. എനിക്ക് സധാ ജാഗ്രത വേണം'' എന്നാണ് കജോള്‍ പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ തന്റെ വാഹനത്തെ പാപ്പരാസികള്‍ പിന്തുടര്‍ന്നതിനെക്കുറിച്ച് കജോള്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം കജോള്‍ മാത്രമല്ല പാപ്പരാസി കള്‍ച്ചറിനെതിരെ തുറന്ന് അടിച്ചിട്ടുള്ളത്. ഒരിക്കല്‍ നടി ആലിയ ഭട്ടും സംസാരിച്ചിരുന്നു. തന്റെ വീടിന്റെ എതിര്‍വശത്തുള്ള വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നു കൊണ്ട് തന്റേയും കുഞ്ഞിന്റേയും സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയതിനെതിരെയാണ് ആലിയ രംഗത്തെത്തിയത്. കൂടാതെ തങ്ങളുടെ ബാല്‍ക്കണിയിലിരിക്കുന്ന അനുഷ്‌ക ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയതും് വിവാദമായിരുന്നു.


Click it and Unblock the Notifications