തടിച്ചിയെന്നും കറുത്തവളെന്നും വിളിച്ചു, കണ്ണാടിയില്‍ നോക്കാന്‍ തുടങ്ങിയത് പോലും 32-ാം വയസില്‍: കജോള്‍

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് കജോള്‍. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ മുതല്‍ കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, ഫന തുടങ്ങി ഒരുപാട് സൂപ്പര്‍ ഹിറ്റുകളില്‍ കജോള്‍ നായികയായി എത്തി കയ്യടി നേടിയിട്ടുണ്ട്. ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റ് ജോഡികളിലൊന്നാണ് കജോളും ഷാരൂഖ് ഖാനും. തന്റെ വ്യത്യസ്തമായ അഭിനയ ശൈലിയാണ് കജോളിന് താരമാക്കുന്നത്.

ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും തീര്‍ത്തും വ്യത്യസ്തയാണ് കജോള്‍. തനിക്ക് പറയാനുള്ളത് മറയില്ലാതെ പറയുന്ന വ്യക്തിത്വമാണ് കജോളിന്റേത്. അതുകൊണ്ട് തന്നെ ആരാധകര്‍ക്കും എന്നും കജോളിന്റെ വാക്കുകള്‍ കേള്‍ക്കാനിഷ്ടമാണ്. അഭിമുഖങ്ങളിലൊക്കെ യാതൊരു മറയുമില്ലാതെയാണ് കജോള്‍ സംസാരിക്കുക.

Kajol

താര കുടുംബത്തില്‍ നിന്നുമാണ് കജോള്‍ സിനിമയിലെത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കജോളിന് സാധിച്ചിട്ടുണ്ട്. അതേസമയം കരിയറില്‍ ഒരുപാട് വെല്ലുവിളികളേയും കജോൡന് നേരിടേണ്ടി വന്നിട്ടുണ്ട്. നിറത്തിന്റേയും തടിയുടേയും പേരില്‍ കരിയറിലുടിനീളം കജോള്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് കജോള്‍.

കറുത്തവളെന്നും തടിച്ചിയെന്നും തന്നെ വിളിച്ചിരുന്നുവെന്നാണ് കജോള്‍ പറയുന്നത്. ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കജോള്‍ മനസ് തുറക്കുന്നത്. ആ പ്രതികരണങ്ങനെ താന്‍ നേരിട്ടതെങ്ങനെയാണ് കജോള്‍ പറയുന്നത്.

''സത്യത്തില്‍ ഞാനതിനെ ശരിക്കും നേരിട്ടുവെന്ന് പറയാനാകില്ല. ഞാന്‍ അതെല്ലാം ഒരു പെട്ടിയില്‍ അടച്ച് മാറ്റിവെക്കുകയായിരുന്നു. എന്നെക്കുറിച്ച് പറയുന്നവരേക്കാളൊക്കെ ഒരുപാട് ബുദ്ധിമതിയാണ് ഞാനെന്ന് ഞാന്‍ കരുതി. ഞാന്‍ കൂള്‍ ആണ്. എന്നെ മനസിലാകുന്നവര്‍ക്ക് മനസിലാകും. പറ്റുന്നവര്‍ക്ക് എന്നെ കാണാനാകും. അത് വേണ്ട എന്നാണെങ്കില്‍ അത് അവരുടെ തിരഞ്ഞെടുപ്പാണ്'' എന്നായിരുന്നു കജോള്‍ പറഞ്ഞത്.

തനിക്ക് പല പേരും അക്കാലത്തുണ്ടായിരുന്നുവെന്നും കജോള്‍ പറയുന്നുണ്ട്. താന്‍ കണ്ണട ധരിക്കുന്നതിനെ പോലും ആളുകള്‍ കുറ്റം പറഞ്ഞിരുന്നതായാണ് കജോള്‍ പറയുന്നത്. ''ഒരുപാട് ടാഗുകള്‍ കിട്ടിയിരുന്നു. അവള്‍ കറുത്തിട്ടാണ്, അവള്‍ തടിച്ചിയാണ്, അവള്‍ എപ്പോഴും കണ്ണട വെക്കുന്നു. എനിക്ക് കാണാത്തത് കൊണ്ടാണത്. എനിക്ക് എല്ലായിടത്തും കണ്ണട വെക്കണം'' എന്നാണ് കജോള്‍ പറയുന്നത്. എന്നാല്‍ താന്‍ ചെയ്യുന്നത് ശരിയാണെന്നൊരു ചിന്ത തനിക്കുണ്ടായിരുന്നുവെന്നാണ് കജോള്‍ പറയുന്നത്.

തനിക്ക് പരാജയങ്ങളേക്കാള്‍ കൂടുതല്‍ ഹിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് താന്‍ ശരിയായ പാതയിലായിരുന്നു എന്ന് താന്‍ ചിന്തിച്ചുവെന്നാണ് കജോള്‍ പറയുന്നത്. ''എന്നോട് ഒരുപാട് പേര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ ചിന്തിച്ചത് ഞാന്‍ നന്നായിട്ടാണല്ലോ പോകുന്നത് എന്നാണ്. അതുകൊണ്ട് അവര്‍ പറയുന്നതൊന്നും ഞാന്‍ കാര്യമാക്കിയെടുത്തില്ല'' എന്നാണ് കജോള്‍ പറയുന്നത്.

Kajol

അതേസമയം ഇരുണ്ട നിറമാണെങ്കിലും താന്‍ കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നുവെന്നാണ് കജോള്‍ പറയുന്നത്. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് ഞാന്‍ കണ്ണാടിയല്‍ ശരിക്കും എന്നെ നോക്കാന്‍ പോലും തുടങ്ങിയതെന്നും ഞാന്‍ ഭംഗിയുള്ളവളാണെന്നും സ്വയം പറയാന്‍ തുടങ്ങിയതെന്നാണ് കജോള്‍ പറയുന്നത്. അങ്ങനെ താന്‍ താനായി തുടര്‍ന്നു. ഒടുവില്‍ സമയമെടുത്തിട്ടാണെങ്കിലും കളിയാക്കലും ബോഡി ഷെയ്മിംഗും കൊണ്ട് തന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞുവെന്നാണ് കജോള്‍ പറയുന്നത്.

താന്‍ ആരെന്ന് ലോകം അംഗീകരിച്ചുവെന്നാണ് കജോള്‍ പറയുന്നത്. 1992ലാണ് കജോള്‍ ബോളിവുഡില്‍ അരങ്ങേറുന്നത്. 17-ാം വയസിലാണ് നായികയായി എത്തുന്നത്. ബാസിഗറിലൂടെയാണ് നായികയാവുന്നത്. പിന്നെ കജോളിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സലാം വെങ്കിയാണ് കജോളിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ലസ്റ്റ് സ്റ്റോറീസ് 2, സര്‍സമീന്‍ എന്നിവയാണ് കജോളിന്റേതായി അണിയറയിലുള്ള സിനിമകള്‍.

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X