വിവാഹേതര ബന്ധങ്ങളെ ന്യായീകരിച്ച് കാജോളും ട്വിങ്കിളും; അജയ്‌ക്കും അക്ഷയ്‌ക്കും ഭാര്യമാരുടെ മൗനാനുവാദം?

ആമസോൺ പ്രൈം ടോക്ക് ഷോയായ ടു മച്ചിന്റെ ഏറ്റവും പുതിയ എപ്പിസോഡ് പുറത്തിറങ്ങിയതിനെ തുടർന്ന്, വിവാദത്തിലായിരിക്കുകയാണ് നടിമാരായ കാജോളും ട്വിങ്കിൾ ഖന്നയും. സംവിധായകൻ കരൺ ജോഹറും, ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും പങ്കെടുത്ത എപ്പിസോഡാണ് അതിന് കാരണം. രസകരമായിട്ടാണ് തുടങ്ങിയതെങ്കിലും, വിവാഹബന്ധങ്ങളിലെ അവിശ്വസ്തതയെക്കുറിച്ചുള്ള ഒരു സംഭാഷണം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടതിനെത്തുടർന്ന് വിമർശനങ്ങൾ ഉയർന്നു വരികയാണ്.

'ഇത് അല്ലെങ്കിൽ അത്' എന്ന സെഗ്‌മെന്റിനിടെ, വിവാഹത്തിന് പ്രണയം മതിയോ അതോ മനപൊരുത്തമാണോ കൂടുതൽ പ്രധാനം എന്നായിരുന്നു ട്വിങ്കിളിന്റെ ചോദ്യം. പ്രണയത്തിന് അനുകൂലമായി ജാൻവിയും കാജോളും വാദിച്ചപ്പോൾ, പൊരുത്തമില്ലാതെ ബന്ധങ്ങൾക്ക് നിലനിൽക്കാനാവില്ലെന്ന് കാജോൾ ഊന്നിപ്പറഞ്ഞു. ഇതിനിടെ, വൈകാരികവും ശാരീരികവുമായ വിശ്വാസവഞ്ചന എന്ന വിഷയം ട്വിങ്കിൾ എടുത്തിട്ടതോടെ ചർച്ച വിവാദമായി.

Janhvi  Karan Johar  Kajol  and Twinkle
Photo Credit: Amazon Prime Video

ശോഭനയുടെ നടക്കാതെ പോയ വിവാഹമോ, 'ഭർത്താവാകാനിരുന്ന മുറച്ചെറുക്കൻ'; വിവാഹവാർത്ത വന്നു, പക്ഷെ...

വൈകാരികമായ വിശ്വാസവഞ്ചന ശാരീരികമായതിനേക്കാൾ മോശമാണോ എന്ന് ചോദിച്ചപ്പോൾ, രണ്ടും അംഗീകരിക്കാനാവില്ലെന്നും, വിവാഹബന്ധത്തിൽ ഏതു തരത്തിലുള്ള വഞ്ചനയായാലും അത് ആ ബന്ധത്തിന്റെ തകർച്ചയിലേക്ക് എത്തുമെന്നും ജാൻവി വാദിച്ചു. പക്ഷെ, ട്വിങ്കിൾ കളിയായി ആ വാദത്തെ തള്ളിക്കളഞ്ഞു, "ഒരു രാത്രി കഴിഞ്ഞാൽ അന്ന് നടന്നതും അവിടെ തീരും," എന്ന് പറഞ്ഞു. ജീവിത പങ്കാളി ശാരീരികമായി നടത്തുന്ന വിശ്വാസവഞ്ചനയെക്കുറിച്ച് ക്ഷമിക്കാവുന്നതേയുള്ളു എന്ന് പറഞ്ഞു കൊണ്ട് കാജോളും ആ ചർച്ചയിൽ ചേർന്നതോടെ രംഗം വഷളായി.

ഈ ക്ലിപ്പ് റെഡ്ഡിറ്റിലേക്ക് എത്തിയതോടെ, അവിടെ പ്രേക്ഷകർ കാജോളിന്റെയും ട്വിങ്കിളിന്റെയും അഭിപ്രായങ്ങളിൽ നിരാശ പ്രകടിപ്പിച്ചു. പലരും അവരെ "വഞ്ചന സാധാരണവൽക്കരിക്കുന്നു" എന്നും "ഭർത്താക്കന്മാരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്നു" എന്നും ആരോപിച്ചു. ഒരു പ്രേക്ഷകൻ എഴുതി: "കാജോളും ട്വിങ്കിളും അവരവരുടെ ഭർത്താക്കന്മാരായ അജയ് ദേവ്ഗണിന്റെയും, അക്ഷയ് കുമാറിന്റെയും പ്രവൃത്തികളെ പരസ്യമായി അംഗീകരിക്കുന്നു". മറ്റൊരാൾ അഭിപ്രായപ്പെട്ടു: "ഇത്രയധികം വഞ്ചിക്കപ്പെട്ടതിൽ വളരെ സങ്കടമുണ്ട്, അത് അവരുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ ഭാഗമായി അവർ സ്വീകരിച്ചു."

Ajay Devgn  Kajol  Twinkle  Akshay Kumar
Photo Credit: Filmibeat

"വർഷങ്ങളായി ഭർത്താവിന്റെ വഞ്ചനയെ നേരിടാൻ ട്വിങ്കിളിനും കാജോളിനും ശാരീരിക അവിശ്വസ്തത ശരിയാണെന്ന് സ്വയം പറയേണ്ടി വന്നത് എത്ര ദയനീയമാണ്," മൂന്നാമത്തെ ഉപയോക്താവ് കൂട്ടിച്ചേർത്തു. അറിയാത്തവർക്കായി - കജോളിന്റെ ഭർത്താവായ അജയ് ദേവ്ഗണും, ട്വിങ്കിൾ ഖന്നയുടെ ഭർത്താവായ അക്ഷയ് കുമാറും പ്രശസ്ത ബോളിവുഡ് താരങ്ങളാണ്. ഇരുവർക്കും നിരവധി വിവാഹേതര ബന്ധങ്ങളും, അന്യ സ്ത്രീകളുമായി വഴിവിട്ട അടുപ്പങ്ങളും ഉള്ളതായി പല വട്ടം ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവരുടെയും ഭാര്യമാരുടെ പുതിയ പ്രസ്താവനകളിൽ നിന്നും, അവർക്ക് ഇതേ കുറിച്ച് നല്ല ധാരണയുടെന്നത് വ്യക്തമാണ്.

അതിനിടെ, ജാൻവി കപൂറിന്റെ വിശ്വാസവഞ്ചനയോടുള്ള നിലപാടിനെ അഭിനന്ദിച്ചും പലരും രംഗത്തെത്തി. "ജാൻവി ജീവിതത്തിലുടനീളം ആ നിലപാട് നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ശിഖർ പഹാരിയയുമായുള്ള അവരുടെ പ്രണയ ബന്ധം വളരെ ശക്തമാണെന്ന് തോന്നുന്നു," ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.

ഈ എപ്പിസോഡിൽ ജാൻവി കരൺ ജോഹറിനോട് ഒരു കളിയായ വെല്ലുവിളിയും ഉയർത്തിയിരുന്നു. പ്രശസ്ത സംവിധായകനോട് ഒരു അപകീർത്തികരമായ സത്യവും ഒരു നുണയും പങ്കുവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, അത് ഏതാണെന്ന് ഊഹിക്കാമെന്ന് ജാൻവി പറഞ്ഞു. "എനിക്ക് 26 വയസ്സുള്ളപ്പോൾ എന്റെ കന്യകാത്വം നഷ്ടപ്പെട്ടു, നിങ്ങളുടെ കുടുംബത്തിലെ ഒരാളുമായി ഞാൻ അടുത്ത ബന്ധം പുലർത്തിയിട്ടുണ്ട്," തന്റെ ട്രേഡ്‌മാർക്കായ സത്യസന്ധമായ ശൈലിയിൽ കരൺ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തൽ താരത്തിനെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്.

More from Filmibeat

Read more about: kajol ajay devgan akshaykumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X