അവര്‍ ബൈക്കില്‍ എന്റെ കാറിന് പിന്നാലെ വന്നു; ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് കജോള്‍
സീരീസുകളുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് നടി കജോള്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സീരീസായ ദ ട്രയലിലൂടെയാണ് കജോളിന്റെ സീരീസ് എന്‍ട്രി. നേരത്തെ സിനിമകളിലൂടെ ഒടിടി ലോകത്ത് കജോള്‍ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ സിനിമാ ലോകത്ത് വളര്‍ന്നു വരുന്ന പാപ്പരാസി സ്വഭാവത്തിനെതിരെ തുറന്നടിക്കുകയാണ് കജോള്‍. പൊതു ഇടങ്ങളിലും, സ്വകാര്യത ലംഘിച്ചുമൊക്കെ താരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും മറ്റും നിയന്ത്രികണമെന്നാണ് കജോള്‍ പറയുന്നത്.
പാപ്പരാസികളാണ് ചിത്രങ്ങള്‍ എടുക്കപ്പെടുക എന്നത് തന്റെ ജോലിയുടെ ഭാഗമാണെന്ന കാര്യം താന്‍ മനസിലാക്കുന്നുണ്ടെന്നാണ് കജോള്‍ പറയുന്നത്. എന്നാല്‍ താരങ്ങള്‍ എവിടെ പോയാലും ഫോട്ടോഗ്രാഫര്‍മാര്‍ പിന്നാലെ കൂടുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും കജോള്‍ പറയുന്നു. തന്റെ അനുഭവമടക്കം പങ്കുവച്ചു കൊണ്ടാണ് തന്റെ വാദം മുന്നോട്ട് വെക്കുന്നത്.

''ഇത് വല്ലാതെയായെന്ന് തോന്നുന്നു. ഇതൊരു പെന്‍ഡുലം പോലെയാണ്. തുടങ്ങി വിട്ടതും മൊമന്റം കൂടി കൂടി വരികയാണ്. അതിന്റെ ഏറ്റവും ഉയരത്തിലാണ് ഇപ്പോഴുള്ളത്. അതിന് താഴേക്ക് വന്നേ പറ്റു. കാരണം. ഇതിനൊരു ബാലന്‍സ് വേണം. അതിനാല്‍ താഴേക്ക് വരുക തന്നെ ചെയ്യും'' എന്നാണ് മിസ് മാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കജോള്‍ പറയുന്നത്. പിന്നാലെയാണ് കജോള്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്.
''കഴിഞ്ഞ ദിവസം ഞാന്‍ ബാന്ദ്രയിലൂടെ പോവുകയായിരുന്നു. ഇവര്‍ എന്റെ കാര്‍ കണ്ടിട്ടുണ്ടാകണം. ഞാന്‍ ഷൂട്ടിന് പോയതല്ല, ഞാന്‍ പൊതു പരിപാടിയ്ക്ക് പോയതല്ല, ഞാന്‍ ഹോട്ടലിലോ റസ്‌റ്റോറന്റിലോ പോയതല്ല'' കജോള്‍ പറയുന്നു. ഇതൊരു സാധരണക്കാരനാണ് സംഭവിക്കുന്നതെങ്കില്‍ പൊലീസില്‍ കേസ് കൊടുക്കുമെന്നും കജോള്‍ പറയുന്നുണ്ട്.
''ഞാനൊരു താര ആയതിനാല്‍ എനിക്ക് പറയാം, നിങ്ങളെന്തിനാണ് എന്നെ പിന്തുടരുതെന്ന്. ഞാനൊരു താരം ആയതിനാല്‍ എനിക്കതില്‍ ഭീഷണി തോന്നേണ്ടതില്ല. ഞാനൊരു താരം ആയതിനാല്‍ ഏഴെട്ടു പേര്‍ ക്യാമറയുമായി അവിടെ നില്‍ക്കുകയാണ്. ഞാന്‍ എന്ത് ധരിച്ചിരിക്കുന്നുവെന്ന് നോക്കാതെ. എനിക്ക് സധാ ജാഗ്രത വേണം'' എന്നാണ് കജോള്‍ പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ തന്റെ വാഹനത്തെ പാപ്പരാസികള്‍ പിന്തുടര്‍ന്നതിനെക്കുറിച്ച് കജോള്‍ പറഞ്ഞിട്ടുണ്ട്.

ഈയ്യടുത്ത് നടി ആലിയ ഭട്ടും തന്റെ വിയോജിപ്പ് പങ്കുവച്ചിരുന്നു. ആലിയയുടെ വീടിന്റെ എതിര്‍വശത്തുള്ള വീടിന്റെ ടെറസില്‍ നിലയുറപ്പിച്ച പാപ്പരാസികള്‍ തന്റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതാണ് ആലിയയെ ചൊടിപ്പിച്ചത്. തങ്ങളുടെ ബാല്‍ക്കണിയിലിരിക്കുന്ന അനുഷ്‌ക ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയത് വിവാദമായിരുന്നു. നടന്‍ അര്‍ബാസ് ഖാനും ഇതേ വിഷയത്തെ അഡ്രസ് ചെയ്തിരുന്നു.
''ആളുകള്‍ക്ക് എത്തിക്‌സ് വേണം. ഇതൊരു സെലിബ്രിറ്റിയെ ബാധിക്കുമെന്ന് മനസിലാക്കി ഒരു നിയന്ത്രണ രേഖ വരയ്ക്കാനാകണം. ഞാന്‍ ഇത്തരം കവറേജുകള്‍ പ്രോത്സാഹിപ്പിക്കില്ല. കാര്‍ ഓടിക്കുമ്പോള്‍ വരെ നിറുത്തി ഫോട്ടോയെടുക്കുകയാണ്'' എന്നാണ് അര്‍ബാസ് പറഞ്ഞത്. അതേസമയം നിരവധി സിനിമകളാണ് കജോളിന്റേതായി പുറത്തിറങ്ങാനുള്ളത്. ലസ്റ്റ് സ്റ്റോറീസ് 2വിലും കജോള്‍ അഭിനയിച്ചിരുന്നു. സര്‍സമീന്‍, ദ പത്തി തുടങ്ങിയ സിനിമകളാണ് കജോളിന്റെ അണിയറയിലുള്ള സിനിമകള്‍.


Click it and Unblock the Notifications