പങ്കാളിയ്ക്ക് കല്യാണം ഇഷ്ടമല്ല, ഞാന്‍ വിവാഹമോചിത; കല്യാണം കഴിക്കാതെ അമ്മയായതിനെപ്പറ്റി കല്‍ക്കി

തന്റെ അഭിനയമികവിലൂടെ കയ്യടി നേടിയ താരമാണ് കല്‍ക്കി കേക്ല. സിനിമയ്ക്ക് പുറമെ ഒടിടി ലോകത്തും കല്‍ക്കി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കല്‍ക്കി സുപ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച സീരീസാണ് മെയ്ഡ് ഇന്‍ ഹെവന്‍. സീരീസിന്റെ രണ്ടാം സീസണ്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് കല്‍ക്കി മനസ് തുറന്നത് വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

ഈയ്യടുത്താണ് താരം അമ്മയായത്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചപ്പോള്‍ നേരിടേണ്ടി വന്നപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ക്കാണ് കല്‍ക്കി മറടി നല്‍കുന്നത്. വിവാഹിതയാകും മുമ്പായിരുന്നു കല്‍ക്കി അമ്മയായത്. വിവാഹം കഴിക്കാതിരിക്കുക എന്നത് താന്‍ ആലോചിച്ചെടുത്ത തീരുമാനമെന്നാണ് കല്‍ക്കി പറയുന്നത്.

Kalki Koechlin

മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കി മനസ് തുറന്നത്. നേരത്തെ സംവിധായകന്‍ അനുരാഗ് കശ്യപും കല്‍ക്കിയും വിവാഹം കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ പങ്കാളിയും വിവാഹത്തില്‍ താല്‍പര്യപ്പെടുന്ന ആളല്ലെന്നാണ് കല്‍ക്കി പറയുന്നത്. ''ഞാന്‍ നേരത്തെ വിവാഹ മോചിതയാണ്. അവനും വിവാഹത്തില്‍ താല്‍പര്യമില്ല. അതിനാല്‍ ഞങ്ങള്‍ വിവാഹം കഴിക്കുന്നില്ലെന്ന് തീരുമാനിച്ചു. പക്ഷെ ഞങ്ങള്‍ ഒരുമിച്ചാണ് താമസിക്കുന്നത്'' എന്നാണ് കല്‍ക്കി പറയുന്നത്.

ഗോവയിലാണ് കല്‍ക്കിയും കുടുംബവും താമസിക്കുന്നത്. ജോലിയ്ക്കായി താന്‍ മുംബൈയിലേക്ക് വരാറാണ് പതിവ്. അത്തരം സന്ദര്‍ശനങ്ങള്‍ താന്‍ പരമാവധി വേഗത്തില്‍ തീര്‍ത്ത് മകളുടെ അടുത്തേക്ക് മടങ്ങുമെന്നാണ് കല്‍ക്കി പറയുന്നത്. തന്റെ മകള്‍ പച്ചപ്പും, തുറസായ ഇടങ്ങളുമുള്ള ഒരിടത്ത് വളരണം എന്ന ആഗ്രഹത്തെ തുടര്‍ന്നാണ് താന്‍ ഗോവയിലേക്ക് താമസം മാറ്റിയതെന്നാണ് നേരത്തെ കല്‍ക്കി പറഞ്ഞത്.

ഗായ് ഹര്‍ഷ്‌ബെര്‍ഗ് ആണ് കല്‍ക്കിയുടെ ഭര്‍ത്താവ്. ഇസ്രായലിലേക്ക് നടത്തിയൊരു യാത്രയ്ക്കിടെയാണ് ഗായും കല്‍ക്കിയും കണ്ടുമുട്ടുന്നത്. ഇരുവരും ജോലിയുടെ ഭാഗമായി യാത്രകള്‍ നടത്തുന്നവരാണ്. ജോലിയില്ലാത്തപ്പോള്‍ രണ്ടു പേരും ഗോവയിലേക്ക് തിരികെ വരുമെന്നാണ് കല്‍ക്കി പറയുന്നത്. കല്‍ക്കിയുടെ സുഹൃത്തിന്റെ അതേ സംഗീത സ്‌കൂളിലാണ് ഗായും പഠിച്ചത്. ഇസ്രായേലിലേക്കുള്ള യാത്രയില്‍ കല്‍ക്കിയുടേയും സംഘത്തിന്റേയും അവിടുത്തെ കോണ്ടാക്ടുകളില്‍ ഒരാളായിരുന്നു ഗായ്.

അതേസമയം കഴിഞ്ഞ ദിവസം തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചുള്ള കല്‍ക്കിയുടെ വാക്കുകള്‍ വാര്‍ത്തയായി മാറിയിരുന്നു. ഒമ്പതാം വയസില്‍ വീട്ടിലെ ജോലിക്കാരനില്‍ നിന്നുമാണ് കല്‍ക്കിയ്ക്ക് ചൂഷണം നേരിടേണ്ടി വന്നത്. എന്നാല്‍ താന്‍ നേരിട്ടത് അതിക്രമമാണെന്ന് തിരിച്ചറിയാന്‍ പോലു വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നാണ് കല്‍ക്കി പറഞ്ഞത്.

Kalki Koechlin

മെയ്ഡ് ഇന്‍ ഹെവന്‍ 2വിന്റെ റിലീസ് തിരക്കുകളിലാണ് കല്‍ക്കി ഇപ്പോള്‍. സീരീസിന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. ശോഭിത ധൂലിപാലയും അര്‍ജുന്‍ മാതൂറും പ്രധാന വേഷങ്ങളിലെത്തുന്ന സീരീസില്‍ കല്‍ക്കി, ജിം സാര്‍ബ്, ശശാങ്ക് അറോറ, ശിവാനി രഘുവംശി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. രണ്ടാം സീസണില്‍ മൃണാല്‍ ഠാക്കൂര്‍, രാധിക ആപ്‌തെ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സീരീസിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

ഗോള്‍ഡ്ഫിഷ് ആണ് കല്‍ക്കിയുടെ പുതിയ സിനിമ. ദീപ്തി നേവല്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് ഗോള്‍ഡ്ഫിഷ്. അമ്മയെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്ന മകളുടെ കഥയാണ് സിനിമ പറയുന്നത്. ഓഗസ്റ്റ് 25 നാണ് സിനിമയുടെ റിലീസ്.

More from Filmibeat

Read more about: kalki koechlin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X