എന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉള്ളൊരു നടിയെ ഈ ഭൂമിയില്‍ കാണിച്ച് തരാമോ? വെല്ലുവിളിച്ച് കങ്കണ

ട്വിറ്ററിലൂടെ ട്വിറ്ററിനെ തന്നെ വെല്ലുവിളിച്ചടക്കം നിത്യേനെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് കങ്കണ റണാവത്. പല പ്രമുഖ താര‍ങ്ങള്‍ക്കെതിരേയും കങ്കണ ട്വിറ്റര്‍ യുദ്ധം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡും കടന്ന് ഹോളിവുഡിനെ തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് കങ്കണ. ലോക സിനിമയിലെ പ്രതിഭാധനരായ താരങ്ങളായ മെര്‍ലിന്‍ സ്ട്രീപിനേയും ഗാള്‍ ഗഡോട്ടിനേയുമാണ് ലക്ഷ്യം വച്ചാണ് ഇത്തവണ കങ്കണയുടെ ട്വീറ്റ്.

Recommended Video

Kangana Ranaut claims she's better at stunts than Tom Cruise

തന്റെ പുതിയ സിനിമകളായ ധാക്കഡ്, തലെെവി എന്നിവയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടായിരുന്നു കങ്കണയുടെ വരവ്. മറ്റൊരാളായി മാറാനുള്ള തന്റെ കഴിവിനെ അഭിനന്ദിക്കുകയായിരുന്നു കങ്കണ. ഈ ഭൂമിയില്‍ തന്നെ തന്റെ റേഞ്ച് ഉളള മറ്റൊരു നടിയില്ലെന്ന് കങ്കണ പറയുന്നു.

Kangana Ranaut

തനിക്ക് മെര്‍ലിന്‍ സ്ട്രീപിനെ പോലെ ലെയറുകളുള്ള കഥാപാത്രം ചെയ്യാനും ഗാള്‍ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും വഴങ്ങുമെന്ന് കങ്കണ പറയുന്നു. രണ്ട് സിനിമകളില്‍ നിന്നുമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ ഈ താരതമ്യം ചെയ്യല്‍ പക്ഷെ അവിടെ കൊണ്ടും നിന്നില്ല. അടുത്ത ട്വീറ്റില്‍ ഒരുപടി കൂടി കടന്നു കങ്കണ.

ഈ പ്രപഞ്ചത്തില്‍ തന്റെ അത്ര ബുദ്ധിയും റേഞ്ചുമുള്ള മറ്റൊരു നടിയെ കാണിച്ചു തന്നാല്‍ തന്റെ അഹങ്കാരം അവസാനിപ്പിക്കാമെന്നായിരുന്നു കങ്കണയുടെ വെല്ലുവിളി. അതുവരെ തനിക്ക് അഭിമാനത്തിന്റെ ആഢംബരം ആസ്വദിക്കാമെന്നും കങ്കണ കുറിച്ചു. എന്നാല്‍ കങ്കണയുടെ ട്വീറ്റിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തി. മെറില്‍ സ്ട്രീപുമായുള്ള താരതമ്യത്തെ ചോദ്യം ചെയ്ത് ചിലരെത്തി. ഇവര്‍ക്കും കങ്കണ മറുപടി നല്‍കുന്നുണ്ട്.

എന്തിനാണ് വെള്ളക്കാരെ ആരാധിക്കുന്നതെന്നായിരുന്നു കങ്കണയുടെ മറുപടി. അവരുടെ സിനിമകളുടെ ബജറ്റും പ്രായ വ്യത്യാസവും മാറ്റി വെക്കാം. എന്നാല്‍ അവര്‍ക്ക് ധാക്കഡോ തലെെവിയെ ചെയ്യാനാകുമോ എന്നാണ് കങ്കണ ചോദിക്കുന്നത്. ക്വീന്‍, തനു, ഫാഷന്‍, പങ്ക ഇതിലേതെങ്കിലും ഒന്ന് ചെയ്യാനാകുമോ എന്നും കങ്കണ ചോദിക്കുന്നു. കങ്കണയുടെ വെല്ലുവിളി സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്. താരം നടത്തിയ താരതമ്യത്തെ വിമർശിച്ചു കൊണ്ടും പരിഹസിച്ചു കൊണ്ടും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ കർഷക സമരത്തിനെതിരായ കങ്കണയുടെ ട്വീറ്റും വിമർശനത്തിന് ഇടയാക്കിയിരുന്നു. പോപ് ഗായിക റിയാനയ്ക്കെതിരേയും നേരത്തെ കങ്കണ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.

More from Filmibeat

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X