'ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ഏക നടി ഞാനാണ്'; സ്വയം പ്രശംസിച്ച് കങ്കണ

ബോളിവുഡിലെ വിവാദങ്ങളുടെ റാണിയാണ് കങ്കണ രണാവത്. ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് കങ്കണ. ബോളിവുഡിലെ നടിമാരില്‍ മുന്‍നിരയിലുള്ള കങ്കണ തന്റെ പ്രകടനം കൊണ്ട് കൈയ്യടി നേടിയ താരമായിരുന്നു. എന്നാല്‍ സമീപകാലത്ത് താരം നടത്തിയ പല പ്രസ്താവനകളും താരത്തെ വലിയ വിവാദങ്ങളിലാണ് കൊണ്ടു ചാടിച്ചത്. ഇപ്പോഴിതാ പുതിയ വിവാദ പ്രസ്താവനയുമായി കങ്കണ എത്തിയിരിക്കുകയാണ്.

കങ്കണയെ താരപദവിയിലേക്ക് എത്തിച്ച ചിത്രമായിരുന്നു തനു വെഡ്‌സ് മനു. മാധവനായിരുന്നു നായകന്‍. കങ്കണയുടെ കരിയറിന്റെ ഗതി തന്നെ മാറ്റിയ ചിത്രമായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള കങ്കണയുടെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഇതിഹാസ താരം ശ്രീദേവിയോടാണ് കങ്കണ സ്വയം താരതമ്യം ചെയ്തിരിക്കുന്നത്.

Kangana Ranaut

എഡ്ജിയായ, ന്യൂറോട്ടിക് ആയ കഥാപാത്രങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഞാന്‍. ഈ സിനിമ എന്റെ കരിയറിന്റെ ഗതി തന്നെ മാറ്റിയെന്നാണ് തനു വെഡ്‌സ് മനുവിനെ കുറിച്ച് കങ്കണ പറയുന്നത്. കോമഡിയിലൂടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുകയായിരുന്നു. ക്യൂനിലൂടേയും ഡറ്റോയിലൂടേയും ഞാന്‍ എന്റെ കോമിക് ടൈമിംഗ് ശക്തപ്പെടുത്തിയെന്നും ഇതിലൂടെ ശ്രീദേവിയ്ക്ക് ശേഷം കോമഡി ചെയ്യുന്ന ആദ്യ നടിയായും താന്‍ മാറിയെന്നും കങ്കണ പറയുന്നു.

കങ്കണയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരത്തിന്റെ ആത്മപ്രശംസയെ സോഷ്യല്‍ മീഡിയ പരിഹസിക്കുകയാണ്. ഇതിന് മുമ്പും കങ്കണ സമാനമായ രീതിയില്‍ സ്വയം പുകഴ്ത്തിയിരുന്നു. ലോക സിനിമയില്‍ തന്റെ അത്ര റേഞ്ചുള്ള മറ്റൊരു നടിയില്ലെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. സ്വയം മെറില്‍ സ്ട്രീപ്പിനോട് താരതമ്യം ചെയ്യുകയും ചെയ്തു കങ്കണ.

ജിം ലുക്കിലും ഹോട്ട് ആയി ജാന്‍വി; വൈറല്‍ ചിത്രങ്ങള്‍

2011ലായിരുന്നു തനു വെഡ്‌സ് മനു പുറത്തിറങ്ങുന്നത്. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. പിന്നീട് 2015ല്‍ ഇതിന്റെ രണ്ടാം ഭാഗവുമെത്തി. രണ്ടാം ഭാഗത്തില്‍ ഇരട്ട റോളിലാണ് കങ്കണയെത്തിത്. തനു വെഡ്‌സ് മനുവിന്റെ പത്താം വാര്‍ഷികത്തില്‍ ഈ ചിത്രം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുമെന്നാണ് മാധവന്‍ പറഞ്ഞത്.

Recommended Video

Kangana Ranaut claims she's better at stunts than Tom Cruise

അതേസമയം കങ്കണയുടെ പുതിയ സിനിമയായ തലൈവി റിലീസിന് തയ്യാറെടുക്കുകയാണ്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിനായുള്ള തന്റെ മേക്കോവറിനെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കങ്കണ സ്വയം മെറില്‍ സ്ട്രീപ്പിനോട് താരതമ്യം ചെയ്തത്. പങ്കയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: kangana ranaut sreedevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X