നന്നായിക്കോ, ഇല്ലേല്‍ വീട്ടില്‍ കയറി തല്ലും! കാസനോവയ്ക്കും ഭാര്യയ്ക്കുമെതിരെ വീണ്ടും കങ്കണ

ബോളിവുഡിലെ വിവാദ താരമാണ് കങ്കണ റണാവത്. തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളിലൂടെ കയ്യടി നേടിയിട്ടുള്ള കങ്കണ ഓഫ് സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ സ്ഥിരം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞ ദിവസം ബോളിവുഡിലെ ഒരു താരവും താരത്തിന്റെ പത്‌നിയായ നടിയും ചേര്‍ന്ന് തന്നെ പിന്തുടരുന്നതായി കങ്കണ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ സംഭവുമായി ബന്ധപ്പെട്ട് പുതിയൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് കങ്കണ.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. ഇന്നലെ രാത്രി മുതല്‍ തന്നെ ആരും പിന്തുടരുകയോ സംശയാസ്പദമായ നീക്കങ്ങളോ ഇല്ലെന്നാണ് കങ്കണ പറയുന്നത്. അധികം വൈകാതെ തന്നെ കങ്കണയുടെ വാക്കുകള്‍ വാര്‍ത്തയായി മാറുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു കങ്കണയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

വീട്ടില്‍ കയറി അടിക്കും

''എന്നെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അറിയുവാന്‍ വേണ്ടി പറയുകയാണ്, ഇന്നലെ മുതല്‍ സംശയാസ്പദമായതൊന്നും കാണുന്നില്ല. ക്യാമറയോ ക്യാമറയില്ലാതയോ ആരും എന്നെ പിന്തുടരുന്നില്ല. ചിലര്‍ക്ക് അടി കിട്ടിയാലേ പഠിക്കുകയുള്ളൂ. ഇതിനൊക്കെ പിന്നിലുള്ളവര്‍ക്കും എനിക്ക് ഭ്രാന്താണെന്ന് കരുതുന്നവര്‍ക്കും എനിക്കൊരു സന്ദേശം നല്‍കാനുണ്ട്. നന്നായിക്കോളൂ, ഇല്ലെങ്കില്‍ വീട്ടില്‍ കയറി അടിക്കും. നിങ്ങള്‍ എനിക്ക് ഭ്രാന്താണെന്നല്ലേ പറയുന്നത്, പക്ഷെ എനിക്ക് എത്രത്തോളം ഭ്രാന്തിയാകാന്‍ ആകുമെന്ന് അറിയില്ല'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

കാസനോവ

ബോളിവുഡിലെ ഒരു കാസനോവ തന്റെ പിന്നാലെയുണ്ടെന്നായിരുന്നു കങ്കണ പറഞ്ഞഥ്. ഇതിന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യയാണന്നും കങ്കണ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയായിരുന്നു കങ്കണയുടെ ആരോപണം. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു കങ്കണയുടെ ആരോപണം.


താന്‍ എവിടെ പോയാലും തന്നെ ഒരാള്‍ പിന്തുടരുകയും ചാരപ്രവൃത്തി നടത്തുകയും ചെയ്യുന്നുവെന്നാണ് കങ്കണ ആരോപിച്ചത്. റോഡില്‍ മാത്രമല്ല, താമസിക്കുന്ന സ്ഥലത്തിന്റെ പാര്‍ക്കിങ് ഏരിയയിലും വീടിന്റെ ടെറസിലും വരെ ക്യാമറ പിടിപ്പിച്ച് തന്റെ നീക്കങ്ങള്‍ പകര്‍ത്തുകയാണെന്നും കങ്കണ കുറിപ്പിലൂടെ ആരോപിച്ചിരുന്നു.

ഈയ്യടുത്ത് അമ്മയായ നടി

എന്റെ വാട്സാപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും വ്യക്തിജീവിതത്തിലെ ചില വിവരങ്ങള്‍ പോലും ചോര്‍ന്നതായി ഉറപ്പുണ്ട്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു എന്നും കങ്കണ ആരോപിക്കുന്നുണ്ട്. സിനിമാ മേഖലയില്‍ നിന്നുള്ള അറിയപ്പെടുന്ന സ്ത്രീലമ്പടനും കാസനോവയുമാണ് അദ്ദേഹമെന്നും കങ്കണ പറയുന്നുണ്ട്.

നിര്‍മ്മാതാവാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെ പോലെ വസ്ത്രം ധരിക്കാനും എന്റെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാളിപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ് എന്നും കങ്കണ പറഞ്ഞിരുന്നു. എന്റെ സഹോദരന്റെ വിവാഹസത്ക്കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരിയാണ് അവള്‍ സ്വന്തം വിവാഹത്തിന് പോലും ധരിച്ചിരുന്നത്. ഈയ്യടുത്ത് അമ്മയായ നടിയാണെന്നും താരം പറയുന്നുണ്ട്.

കങ്കണ ഉദ്ദേശിച്ചത്

ഇതോടെ കങ്കണ ഉദ്ദേശിച്ചത് രണ്‍ബീര്‍ കപൂറിനേയും ആലിയ ഭട്ടിനേയും ആണോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്.സഹോദരന്റെ വിവാഹസത്കാരത്തിന് കങ്കണ ധരിച്ചത് പോലെ വെള്ളയും ഗോള്‍ഡന്‍ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ വിവാഹത്തിന് ധരിച്ചിരുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഈയ്യടുത്തായിരുന്നു ആലിയ അമ്മയായതും. ഇതെല്ലാം കണക്ട് ചെയ്ത് കങ്കണ ആരോപണം ഉന്നയിച്ചത് രണ്‍ബീറിനും ആലിയയ്ക്കുമെതിരെയാണെന്നാണ് ചിലരുടെ നിഗമനം.

പ്രതികരിച്ചിട്ടില്ല

എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങളൊന്നും ലഭ്യമല്ല. മുമ്പും ഇത്തരം ആരോപണങ്ങളുമായി ബോളിവുഡിലെ പല പ്രമുഖര്‍ക്കെതിരേയും കങ്കണ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ കങ്കണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും നടപടിയെടുത്തിട്ടുണ്ട്. എന്തായാലും താരത്തിന്റെ പുതിയ ആരോപണങ്ങള്‍ ബോളിവുഡിനെ എങ്ങനെയായിരിക്കും ബാധിക്കുക എന്നത് കണ്ടറിയണം. സംഭവത്തോട് രണ്‍ബീറും ആലിയയും പ്രതികരിച്ചിട്ടില്ല.

More from Filmibeat

Read more about: kangana ranaut കങ്കണ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X