കങ്കണ വിവാഹിതയാകുന്നു! വരന്‍ ബിസിനസുകാരന്‍; ഡിസംബറില്‍ നിശ്ചയം; വിവാഹ തിയ്യതിയും പുറത്ത്
ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. തന്റെ പ്രതിഭ കൊണ്ട് നേടിയ കയ്യടികളോളം തന്നെ തന്റെ പ്രസ്താവനകളിലൂടെ വിമര്‍ശനങ്ങളും കങ്കണ നേരിട്ടിട്ടുണ്ട്. ബോളിവുഡിലെ പിന്നാമ്പുറ കളികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് കങ്കണ തുടക്കകാലത്ത് കയ്യടി നേടുന്നത്. അന്ന് താരത്തെ പിന്തുണയ്ക്കാന്‍ സോഷ്യല്‍ മീഡിയയിലും മറ്റുമൊക്കെ ധാരാളം പേരുണ്ടായിരുന്നു. എന്നാല്‍ പിന്‍കാലത്ത് തന്റെ തീവ്ര വലതുപക്ഷ നിലപാടുകളിലൂടെ കടുത്ത ആരാധകരെ പോലും വിമര്‍ശകരാക്കി മാറ്റുകയായിരുന്നു കങ്കണ.
ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തന്റെ പ്രസ്താവനകളിലൂടെ കങ്കണ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. താരത്തിന്റെ നിയന്ത്രണമില്ലാത്ത ആരോപണങ്ങളും പ്രതികരണങ്ങളും കാരണം ഒടുവില്‍ കങ്കണയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെയുള്ള കങ്കണയുടെ പ്രസ്താവനകള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ കങ്കണയുടെ പേര് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. എന്നാല്‍ ഇത്തവണ കങ്കണ നടത്തിയ പ്രസ്താവനയിലൂടെയല്ലെന്ന് മാത്രം. ബോളിവുഡിലെ വിവാദ നായകനായ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ ആണ് ഇത്തവണ പ്രസ്താവനയുമായി എത്തിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെക്കുറിച്ചടക്കം നടത്തിയ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് കെആര്‍കെ. ഇതിന്റെ പേരില്‍ കോടതി കയറേണ്ടിയും വന്നിട്ടുണ്ട്.
ഇപ്പോഴിതാ കങ്കണയെക്കുറിച്ചുള്ള കെആര്‍കെയുടെ പ്രസ്താവന ചര്‍ച്ചയായി മാറുകയാണ്. പതിവ് പോലെ എക്‌സിലൂടെയാണ് (ട്വിറ്റര്‍) കെആര്‍കെയുടെ പ്രസ്താവന. കങ്കണ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഡിസംബറിലാണ് വിവാഹ നിശ്ചയമെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തിരിക്കുന്നത്. ''ബ്രേക്കിംഗ് ന്യൂസ്: 2023 ഡിസംബറില്‍ ഒരു ബിസിനസുകാരനുമായുള്ള കങ്കണ റണാവത്തിന്റെ വിവാഹ നിശ്ചയം നടക്കും. 2024 ഏപ്രിലിലായിരിക്കും അവരുടെ വിവാഹം. മുന്‍കൂര്‍ ആശംസകള്‍'' എന്നായിരുന്നു കെആര്‍കെയുടെ പ്രസ്താവന.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുന്ന ആളാണ് കെആര്‍കെ. ഇത്തരത്തില്‍ മുമ്പും ഇയാള്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ കെആര്‍കെയുടെ പ്രസ്താവനകളെ ആരും വാര്‍ത്തയില്‍ ഇടം നേടാനുള്ള ശ്രമം എന്നതിലുപരിയായി പരിഗണിക്കാറില്ല. കങ്കണയെക്കുറിച്ചു നടത്തിയ പ്രസ്താവനയേയും അങ്ങനെയാണ് സോഷ്യല്‍ മീഡിയ കാണുന്നത്. എന്തായാലും കങ്കണ ഇതിനോട് പ്രതികരിക്കുമെന്നും അപ്പോള്‍ വ്യക്തമായി അറിയാമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് കെആര്‍കെയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 'യോഗ്യനായ ഒരേയൊരാള്‍ സല്ലു ഭായ് തന്നെയാണ്, ചിലപ്പോല്‍ ഇയാള്‍ തന്നെയാകും. ഇവര്‍ നല്ല മാച്ചാണ്'' എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. തന്റെ പ്രണയത്തെക്കുറിച്ച് കങ്കണ പൊതുവേദികൡ സംസാരിക്കാറില്ല. താരത്തിന്റെ പ്രതികരണത്തിനായും സത്യാവസ്ഥ അറിയുന്നതിനുമായി കാത്തിരിക്കുകയാണ് ആരാധകര്‍.
അതേസമയം ചന്ദ്രമുഖി 2 ആണ് കങ്കണയുടെ പുതിയ സിനിമ. സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നാഗവല്ലിയായാണ് കങ്കണയെത്തുന്നത്. രാഘവ ലോറന്‍സാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ടീസര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ദാക്കഡ് ആണ് കങ്കണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തേജസ്, എമര്‍ജന്‍സി എന്നീ സിനിമകളാണ് കങ്കണയുടേതായി അണിയറയിലുള്ളത്.


Click it and Unblock the Notifications