കങ്കണ റണാവത് വീണ്ടും പ്രണയത്തില്‍; വിദേശ യുവാവിന്റെ കരം പിടിച്ച് താരസുന്ദരി; വിവാഹം ഉടന്‍?
ബോളിവുഡിലെ മുന്‍നിര നായികയാണ് കങ്കണ റണാവത്. തന്റെ അഭിനയ മികവു കൊണ്ട് എത്രത്തോളം കയ്യടി നേടിയിട്ടുണ്ടുവോ അതത്ര തന്നെ വിവാദങ്ങള്‍ തന്റെ പ്രസ്താവനകൡലൂടെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട് കങ്കണ. പലപ്പോഴും കങ്കണ നടത്തിയ പ്രസ്താവനകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചിട്ടുണ്ട്. തീവ്രവലതുപക്ഷ നിലപാടുകളുടെ പേരില്‍ പലപ്പോഴായി കങ്കണയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കങ്കണയുടെ നാവിന് വിലങ്ങിടാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ബന്ധിതരാകുന്ന ഘട്ടം വരെ ഉണ്ടായിട്ടുണ്ട്.
കങ്കണയുടെ ഓണ്‍ സ്‌ക്രീനിലെ ജീവിതം പോലെ തന്നെ ചര്‍ച്ചയായി മാറാറുള്ളതാണ് കങ്കണയുടെ വ്യക്തിജീവിതവും. കങ്കണയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. പ്രണയ തകര്‍ച്ചകള്‍ക്കെല്ലാം ഒടുവില്‍ കഴിഞ്ഞ കുറേക്കാലമായി കങ്കണ സിംഗിളായിരുന്നു. എന്നാല്‍ ഇപ്പോഴിതാ കങ്കണ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മുപ്പത്തിയാറുകാരിയായ കങ്കണ വീണ്ടും പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകളുടെ ഉറവിടം കഴിഞ്ഞ ദിവസം പുറത്ത് വന്നൊരു ചിത്രമാണ്. കഴിഞ്ഞ ദിവസം കങ്കണയെ ഒരു പുരുഷനൊപ്പം കണ്ടതാണ് താരം പ്രണയത്തിലാണോ എന്ന സംശയം ജനിപ്പിച്ചിരിക്കുന്നത്. ഇതേ യുവാവിന്റെ കരം പിടിച്ച് മുംബൈയിലെ ഒരു സലൂണില്‍ നിന്നും പുറത്ത് വരുന്ന കങ്കണയുടെ ചിത്രവും വൈറലായി മാറുകയാണ്. വിദേശിയാണ് കങ്കണയുടെ കാമുകന്‍. താരത്തിനൊപ്പമുള്ള യുവാവിന്റെ പേര് അടക്കമുള്ള വിവരങ്ങള്‍ തേടി അലയുകയാണ് സോഷ്യല്‍ മീഡിയ.
മുമ്പൊരിക്കല്‍ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ കങ്കണ പങ്കുവച്ചിരുന്നു. താനൊരു സാധാരണ കുടുംബമാണ് ആഗ്രഹിക്കുന്നതെന്നാണ് കങ്കണ പറഞ്ഞത്. താന്‍ കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും കങ്കണ അന്ന് പറഞ്ഞിരുന്നു.
''ഏതൊരു പെണ്‍കുട്ടിയും വിവാഹം കഴിക്കുന്നതിനെക്കുറിച്ചും കുടുംബമുണ്ടാക്കുന്നതിനെക്കുറിച്ചും സ്വപ്‌നം കാണും. ഞാന്‍ കുടുംബത്തിന് പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ്. വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനും ആഗ്രഹമുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹമുണ്ടാകും. അത് പ്രണയവും അറേഞ്ച്ഡുമായ വിവാഹവമായിരിക്കും'' എന്നാണ് കങ്കണ പറഞ്ഞത്.
അതേ അഭിമുഖത്തില്‍ തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചും കങ്കണ സംസാരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കങ്കണ ആദിത്യ പഞ്ചോലി, അധ്യായന്‍ സുമന്‍, ഹൃത്വിക് റോഷന്‍ എന്നിവരുമായി പ്രണയത്തിലായിരുന്നു.

''റിലേഷന്‍ഷിപ്പുകളില്‍ എല്ലായിപ്പോഴും വിജയം അസാധ്യമാണ്. ചെറുപ്പത്തില്‍ തന്നെ അത് നേടാന്‍ സാധിച്ചില്ലെങ്കില്‍ ഭാഗ്യമാണ്. എനിക്കത് സംഭവിച്ചു. ഞാനതിനായി എല്ലാം നല്‍കാന്‍ തയ്യാറായിരുന്നു. എന്റെ ഒരുപാട് വര്‍ഷങ്ങള്‍ അതിനായി മാറ്റി വെക്കുമായിരുന്നു. ഭാര്യത്തിന് ആ റിലേഷന്‍ഷിപ്പുകളൊന്നും വിജയിച്ചില്ല. എനിക്ക് തോന്നുന്നത് ദൈവം എന്നെ സംരക്ഷിക്കുകയായിരുന്നു എന്നാണ്. ജീവിതത്തില്‍ വൈകിയാണ് ഈ ബോധം വരുന്നത്'' എന്നാണ് കങ്കണ പറഞ്ഞത്.
തേജസ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജമായിരുന്നു. ഇന്ദിരാ ഗാന്ധിയായി കങ്കണ എത്തുന്ന എമര്‍ജന്‍സിയാണ് അണിയറയിലുള്ള പുതിയ സിനിമ. കങ്കണ തന്നെയാണ് ഈ സിനിമയുടെ സംവിധാനവും. കരിയറിലെ തുടര്‍ പരാജയങ്ങളില്‍ നിന്നും തിരിച്ചു വരാനുള്ള ശ്രമത്തിലാണ് കങ്കണ ഇപ്പോള്‍.


Click it and Unblock the Notifications