For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ പലഹാരത്തില്‍ ആര്‍ത്തവ രക്തം കലര്‍ത്തുന്ന ദുര്‍മന്ത്രവാദി; ആരോപണത്തെക്കുറിച്ച് കങ്കണ

  |

  ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടിയിട്ടുള്ള താരമാണ് കങ്കണ റണാവത്. എന്നാല്‍ ജീവിതത്തില്‍ കങ്കണയെ തേടിയെത്തുന്നത് വിവാദങ്ങളാണ്. തന്റെ വിവാദ പ്രസ്താവനകളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയാറുണ്ട് കങ്കണ. താരം പറഞ്ഞ സാമൂഹ്യവിരുദ്ധമായ പ്രസ്താവനകള്‍ മൂലം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പോലും താരത്തിനെതിരെ നടപടി സ്വീകരിക്കുകയുണ്ടായിട്ടുണ്ട്.

  Also Read: കത്രീനയുടെ വഴിയെ ഹന്‍സികയും! വിവാഹ വേദിയായി കൊട്ടാരം തിരഞ്ഞെടുത്ത് ഹന്‍സിക

  തന്റെ കരിയറില്‍ ഒരുപാട് വിവാദങ്ങളില്‍ കങ്കണയുടെ പേരില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. കങ്കണയുടെ പ്രണയങ്ങളും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. ഇപ്പോഴിതാ കങ്കണ പങ്കുവച്ചൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്റെ പേരിലുണ്ടായ പഴയൊരു വിവാദത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് കങ്കണ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ. വിശദമായി വായിക്കാം തുടര്‍ന്ന്.

  കങ്കണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. ''2016 ല്‍ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ തന്റെ ആര്‍ട്ടിക്കിളില്‍ എഴുതി ഞാന്‍ ദുര്‍മന്ത്രവാദം ചെയ്യുന്നതിന്റെ തെളിവുകള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്. ഞാന്‍ എന്റെ ആര്‍ത്തവ രക്തം പലഹാരത്തില്‍ കലര്‍ത്തി മറ്റുള്ളവര്‍ക്ക് ദിപാവലി സമ്മാനമായി നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു'' എന്നാണ് കങ്കണ പറയുന്നത്.

  Also Read: സൂര്യയും ജ്യോതികയും പ്രണയത്തിലാണെന്ന് ആ സിനിമയ്ക്കിടെ അറിഞ്ഞു; ജ്യോതിക പറഞ്ഞതിനെക്കുറിച്ച് ലെെല

  ''ഹഹ ആ നാളുകള്‍ രസകരമായിരുന്നു. സിനിമാ പശ്ചാത്തലമില്ലാതെ, വിദ്യഭ്യാസമില്ലാതെ, മാര്‍ഗ്ഗനിര്‍ദ്ദേശികളില്ലാതെ, ഏജന്‍സിയോ ഗ്രൂപ്പോ കാമുകനോ സുഹൃത്തോ ഇല്ലാതെ ഞാന്‍ ടോപ്പിലെത്തുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍ അവരെല്ലാം ചേര്‍ന്ന് എനിക്കെതിരെ ദുര്‍മന്ത്രവാദം എന്ന കഥയുണ്ടാക്കുകയായിരുന്നു'' എന്നായിരുന്നു കങ്കണ പറഞ്ഞത്.

  ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. സദ്ഗുരുവിന്റെ വീഡിയോയാണ് താരം പങ്കുവച്ചത്. വീഡിയോയില്‍ സ്ത്രീകളെ മന്ത്രവാദികളെന്ന് ആരോപിച്ച് ചുട്ടുകൊല്ലുമായിരുന്നു രണ്ട് നൂറ്റാണ്ട് മുമ്പെന്ന് അദ്ദേഹം പറയുന്നതാണുള്ളത്. ''നിങ്ങള്‍ക്ക് സൂപ്പര്‍ പവറുണ്ടെങ്കില്‍ മന്ത്രവാദിയെന്ന് വിളിക്കും. എന്നേയും മന്ത്രവാദിയെന്ന് വിളിച്ചു. പക്ഷെ എന്നെ ചുട്ടുകൊല്ലാന്‍ ഞാന്‍ സമ്മതിച്ചില്ല. പകരം ഞാന്‍ ഹഹഹ. ഞാന്‍ ശരിക്കുമൊരു മന്ത്രവാദിയായിരിക്കണം, അബ്ര ക ഡബ്ര'' എന്നും കങ്കണ കുറിക്കുന്നുണ്ട്.

  നേരത്തെ കങ്കണയ്‌ക്കെതിരെ മന്ത്രവാദ ആരോപണവുമായി കാമുകനും രംഗത്തെത്തിയിരുന്നു. താരത്തിന്റെ മുന്‍ കാമുകനായ നടന്‍ അധ്യായന്‍ സുമന്‍ ആണ് ആരോപണം ഉന്നയിച്ചത്. കങ്കണ ദുര്‍മന്ത്രവാദം ചെയ്യാറുണ്ടെന്നും തന്നെ തന്റെ ആര്‍ത്തവ രക്തം കുടിപ്പിച്ചുവെന്നുമായിരുന്നു അധ്യായന്റെ വെളിപ്പെടുത്തല്‍. ഇരുവരും 2008 മുതല്‍ 2009 വരെ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ കങ്കണ നിരസിക്കുകയായിരുന്നു.

  ''ആളുകള്‍ എന്നെ പേരുകള്‍ വിളിക്കുമ്പോഴോ എന്റെ ആര്‍ത്തവ രക്തത്തെക്കുറിച്ച് സംസാരിക്കുമ്പോഴോ എനിക്ക് പ്രശ്‌നമില്ല. പക്ഷെ അതിനെ വൃത്തികേടെന്ന് പറയുന്നത് ശരിയല്ല. അതില്‍ വൃത്തികേടായി ഒന്നുമില്ല. പ്രത്യുത്പാദനം നടത്താനുള്ള എന്റെ ശേഷിയുടെ തെളിവാണത്. പുരുഷന്റെ ബോഡി ഫ്‌ള്യുയിഡിന്റെ കാര്യത്തില്‍ വൃത്തികേടായി തോന്നാന്‍ ഒന്നുമില്ലെങ്കില്‍ സ്ത്രീയുടെ കാര്യത്തിലും ഒട്ടും വൃത്തികേടില്ല'' എന്നായിരുന്നു ഇതിനോട് കങ്കണയുടെ പ്രതികരണം.

  അതേസമയം ദാക്കഡ് ആണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. തേജസ് ആണ് കങ്കണയുടെ പുറത്തിറങ്ങാനുള്ള സിനിമ. സര്‍വേഷ് മെവാറയാണ് സിനിമയുടെ സംവിധാനം. പിന്നാലെ കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ എമര്‍ജന്‍സിയും അണിയറയിലുണ്ട്. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായാണ് കങ്കണയെത്തുന്നത്. മഹിമ ചൗധരിയും ചിത്രത്തിലൂടെ മടങ്ങി വരുന്നുണ്ട്.

  Read more about: kangana ranaut
  English summary
  Kangana Ranaut Recalls Being Called A Witch By Media As They Could Not Believe Her Being On Top
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X