ദീപികയ്ക്ക് സ്വയം നോക്കാനറിയാം! നിന്നെ ഇങ്ങോട്ട് വിട്ടത് അവരുടെ പിആര്‍ ടീമല്ലേ? മാധ്യമ പ്രവര്‍ത്തകനോട് കങ്കണ

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്. നിത്യേനെ ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദ പ്രസ്താവനയുടെ പേരില്‍ കങ്കണ വാര്‍ത്തകൡ ഇടം പിടിക്കാറുണ്ട്. തീവ്രമായ പ്രതികരണങ്ങളും വിദ്വേഷ പ്രചരണവുമൊക്കെ കങ്കണയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ കങ്കണയുടെ പ്രതികരണം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ആള്‍ട്ട് ബാലാജിയും എംഎക്‌സ് പ്ലയറും ചേര്‍ന്ന് അവതരിപ്പിക്കുന്ന പുതിയ ഷോ ആയ ലോക്ക് അപ്പ് ബാഡാസ് ജയിലിന്റെ ലോഞ്ചിംഗ്. കങ്കണയായിരുന്നു പരിപാടിയുടെ അവതാരക. ഇതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സംഭവം.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗെഹരായിയാന്‍. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ചര്‍ച്ചയായി മാറുകയായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളിലാണ് ദീപിക ഇപ്പോള്‍. ഇതിനിടെ പ്രൊമോഷന്‍ പരിപാടികളില്‍ ദീപിക ധരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കം കുറവാണെന്ന് പറഞ്ഞു കൊണ്ട് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അനാവശ്യ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു കങ്കണയുടെ പ്രതികരണം.

ദീപികയുടെ വസ്ത്രത്തെ ചൊല്ലി

മാധ്യമ പ്രവര്‍ത്തകരുമായുള്ള ഇന്ററാക്ഷനിടെയായിരുന്നു ഒരാള്‍ കങ്കണയോട് ദീപികയുടെ വസ്ത്രത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകളില്‍ അഭിപ്രായം ആരാഞ്ഞത്. എന്നാല്‍ താന്‍ വന്നിരിക്കുന്നത് ദീപികയെ പോലെ സ്വന്തമായി ശബ്ദമുള്ള സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാനല്ലെന്നും തന്നെ സംരക്ഷിക്കാന്‍ ദീപികയ്ക്ക് സാധിക്കുമെന്നുമായിരുന്നു കങ്കണ പറഞ്ഞത്. ''നോക്കൂ, ഞാന്‍ വന്നത് സ്വയം പ്രതിരോധിക്കാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാനാണ്. അവള്‍ക്ക് സ്വയം പ്രതിരോധിക്കാനാകും. അവള്‍ക്ക് ആ പ്രിവിലേജുണ്ട്. അതിനുള്ള വേദിയുമുണ്ട്. എനിക്ക് ഇവിടെ അവളുടെ സിനിമയെ പ്രോമോട്ട് ചെയ്യാന്‍ സാധിക്കില്ല. നിങ്ങള്‍ ഇരിക്കൂ'' എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

ഗെഹരായിയാന്‍

അതേസമയം താന്‍ ഗെഹരായിയാന്‍ എന്ന സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ ശ്രമിക്കുകയല്ലെന്നും ചോദ്യം ചോദിച്ചയാള്‍ തന്നെയാണ് സിനിമയുടെ പേര് ആദ്യം പരാമര്‍ശിച്ചതെന്നും കങ്കണ ചൂണ്ടിക്കാണിച്ചു. ''നിങ്ങളാണ് സിനിമയുടെ പേര് പറഞ്ഞത്. വരാന്‍ പോകുന്ന സിനിമയുടെ പേര് നിങ്ങളാണ് പരാമര്‍ശിച്ചത്. ആ സിനിമയുടെ പിആര്‍ ടീം ആയിരിക്കാം തീര്‍ച്ചയായും നിങ്ങളെ ഇന്നിവിടേക്ക് വിട്ടത്. ഞങ്ങള്‍ അത്ര പാവങ്ങളാണെന്ന് കരുതരുത്'' എന്നായിരുന്നു കങ്കണയുടെ വാക്കുകള്‍. ഇത് ദീപികയുടെ ഗെഹരായിയായന്‍ പ്രൊമോഷനെക്കുറിച്ചോ ദീപികയുടെ വസ്ത്രത്തെക്കുറിച്ചോ സംസാരിക്കാനുള്ള വേദിയല്ലെന്നും അതേ കുറിച്ച് മറ്റൊരു വേദിയില്‍ വച്ച് താന്‍ സംസാരിക്കാന്‍ തയ്യാറാണെന്നും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു കങ്കണ റണാവത്.

 അപ്രതീക്ഷിതമായി

നേരത്തെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപികയെ ചോദ്യം ചെയ്തപ്പോള്‍ താരത്തിനെതിരെ നിരന്തരം രംഗത്തെത്തിയിരുന്നു കങ്കണ റണാവത്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കങ്കണയുടെ പ്രതികരണം തീര്‍ത്തും അപ്രതീക്ഷിതമായി മാറിയിരിക്കുകയാണ് ആരാധകരെ സംബന്ധിച്ചിടത്തോളം. തലൈവിയാണ് കങ്കണയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വേഷമായിരുന്നു കങ്കണ അവതരിപ്പിച്ചത്. ധാക്കഡ് ആണ് കങ്കണയുടെ റിലീസ് കാത്തു നില്‍ക്കുന്ന പുതിയ സിനിമ.

Recommended Video

Kapp movie pooja ceremony | Alwyn Antony | Mathew Thomas | FilmiBeat Malayalam
റിലീസ്

അതേസമയം ശകുന്‍ ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെഹരായിയാന്‍. ദീപിക പദുക്കോണിനൊപ്പം അനന്യ പാണ്ഡെ, സിദ്ധാന്ത് ചതുര്‍വേദി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തീവ്രമായ പ്രണയത്തെക്കുറിച്ചും അവിഹിത ബന്ധങ്ങളേയും കുറിച്ചുമൊക്കെയാണ് സിനിമ സംസാരിക്കുന്നത്. ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക് കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. ഈ മാസം പതിനൊന്നാം തീയ്യതിയാണ് സിനിമയുടെ റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുക. പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: kangana ranaut deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X