For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹോദരന്മാരുടെ ശല്യം; വീട് വിട്ട് ഓടിപ്പോകാന്‍ തീരുമാനിച്ചതിനെക്കുറിച്ച് കങ്കണ

  |

  ബോളിവുഡിലെ വിവാദതാരമാണ് കങ്കണ റണാവത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലുള്ള കങ്കണയുടെ പല പ്രസ്താവനകളും വലിയ വിവാദമായി മാറിയിരുന്നു. താരത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ അവതാരകയായും വാര്‍ത്തകളില്‍ നിറയുകയാണ് കങ്കണ റണാവത്. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷോയില്‍ വച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

  വീണ്ടും ഡോക്ടറെ തെറി കൊണ്ട് മൂടി ജാസ്മിന്‍; ബിഗ് ബോസിനും കിട്ടി നല്ല ചീത്ത വിളി!

  തന്റെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നു കങ്കണയു വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് താന്‍ വീട്ടില്‍ നിന്നും ഓടിപ്പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നുവെന്നാണ് കങ്കണ പറയുന്നത്. ഷോയിലെ മത്സരാര്‍ത്ഥിയായ അഞ്ജലി അറോറ താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു കങ്കണ തന്റെ കഥയും വെളിപ്പെടുത്തിയത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനായി താന്‍ ട്യൂഷന്‍ ക്ലാസ് മിസ് ചെയ്തുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാല്‍ തന്നെ സഹോദരന്‍ കാണുകയും എല്ലാവരുടേയും മുന്നില്‍ വച്ച് കരണത്തടിക്കുകയും ച്യെതുവെന്നും ഇതോടെയാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അഞ്ജലി വെളിപ്പെടുത്തിയത്. ''ഞാന്‍ കരഞ്ഞു കൊണ്ട് അവനോട് പപ്പയോട് പറയരുതെന്ന് അപേക്ഷിച്ചു. പക്ഷെ അവന്‍ പറഞ്ഞു. പപ്പയും എന്റെ കരണത്തടിക്കുകയും എന്നെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പറഞ്ഞു. ഇതോടെയാണ് ഞാന്‍ ഫിനൈല്‍ കുടിച്ചത്. വാതില്‍ പൊളിച്ചാണ് സഹോദരന്‍ അകത്ത് കയറിയത്'' എന്നായിരുന്നു അഞ്ജലി പറഞ്ഞത്.

  ഈ സമയത്തായിരുന്നു കങ്കണ ഇടപെടുന്നത്. അഞ്ജലി ചെയ്തത് തെറ്റാണെന്നും തെറ്റായ സന്ദേശമാണ് നല്‍കുന്നതും ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും കങ്കണ പറഞ്ഞു. ''നീ പറയുന്ന അനുഭവം എനിക്ക് മനസിലാകും. നോര്‍ത്ത് ഇന്ത്യയില്‍ ഇങ്ങനൊരു സംസ്‌കാരമുണ്ട്. ഞാന്‍ അവിടെയാണ് വളര്‍ന്നത് എനിക്ക് മനസിലാകും'' എന്നും കങ്കണ പറഞ്ഞു. തന്റെ സഹോദരന്മാരുമായി പലപ്പോഴും വഴക്കുണ്ടാക്കേണ്ടി വന്നിട്ടുണ്ടെന്ന് കങ്കണ വെളിപ്പെടുത്തി. താന്‍ എവിടെ പോയിയെന്ന് സ്ഥിരമായി അവര്‍ വന്ന് തന്റെ പിതാവിനോട് പറഞ്ഞു കൊടുക്കുമായിരുന്നുവെന്നും ആര്‍ക്കൊപ്പം പോയിയെന്ന് പറയുമായിരുന്നുവെന്നും കങ്കണ പറയുന്നു.

  ''എന്റെ കസിന്‍ സഹോദരന്മാര്‍ കോളേജിന്റെ മുന്നില്‍ പോയി നില്‍ക്കുകയും പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും ചെയ്യുമായിരുന്നു. പക്ഷെ ഞങ്ങളുടെ കോളേജിന്റെ അടുത്ത് ഒരു ആണ്‍കുട്ടിയേയും വരാന്‍ സമ്മതിക്കില്ലായിരുന്നു. നീ ചെയ്തത് തെറ്റാണെന്ന് കരുതി നിന്റെ അച്ഛനും അമ്മയും സഹോദരനും ചെയ്തത് ശരിയാകില്ല. നീ ചെയ്തതും തെറ്റാണ്. നിന്റെ മാതാപിതാക്കള്‍ ചെയ്തത് പാസിവ് ഡോമിനേഷന്‍ ആണ്. നീ ജീവനോടെയിരിക്കുന്നത് ഭാഗ്യമാണ്'' എന്നായിരുന്നു കങ്കണ പറഞ്ഞത്.

  ''എട്ടാമത്തെ വയസിലാണ് വീടുവിട്ട് ഓടി പോകാന്‍ തീരുമാനിക്കുകയും അതിനായി ഞാന്‍ ബാഗ് പാക്ക് ചെയ്യുകയും ചെയ്യുന്നത്. എല്ലാവര്‍ക്കും അത്തരം ചിന്തയുണ്ടാകും. പക്ഷെ ഭീരുക്കള്‍ മാത്രമാണ് അങ്ങനെ ചെയ്യുക'' എന്നും കങ്കണ പറയുന്നു. അതേസമയം കങ്കണയുടെ പുതിയ സിനിമയായ ധാക്കഡ് റിലീസിന് ഒരുങ്ങുകയാണ്. ആക്ഷന്‍ ചിത്രമായ ധാക്കഡില്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് കങ്കണ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ ഗെറ്റപ്പുകളും ട്രെയിലറുമെക്കെ വൈറലായി മാറിയിരുന്നു. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. തലൈവിയാണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകള്‍ കങ്കണയുടേതായി പുറത്തിറങ്ങാനുണ്ട്. തേജസ്, ടിക്കു വെഡ്‌സ് ഷേരു തുടങ്ങിയ സിനിമകളാണ് കങ്കണയുടെ പുതിയ സിനിമകള്‍. അവതാരകയായി ചര്‍ച്ചയില്‍ ഇടം നേടികൊണ്ടിരിക്കുകയാണ് കങ്കണ ഇപ്പോള്‍.

  Read more about: kangana ranaut
  English summary
  Kangana Ranaut Reveals She Had Decided To Run Away From Home When She Was 8
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X