ഇത്ര അഭിനയിക്കണ്ട, അരക്കെട്ട് ഇട്ടിളക്കിയാ മതി! സൂപ്പര്‍ താരം പറഞ്ഞെന്ന് കങ്കണ; എന്നാലത് സല്‍മാന്‍ തന്നെ!

ബോളിവുഡിലെ മുന്‍നിര നായികയാണ് കങ്കണ റണാവത്. ഒന്നിലധികം തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടി. ഗ്യാങ്സ്റ്റര്‍ മുതല്‍ ദാക്കഡ് വരെ നിരവധി നീണ്ടു നില്‍ക്കുന്ന കങ്കണയുടെ കരിയര്‍ ഓണ്‍ സ്‌ക്രീനിലെ മികച്ച പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വിവാദങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടാറുള്ളതാണ്. വിവാദങ്ങളുടെ പ്രിയ തോഴിയാണ് കങ്കണ. തന്റെ പ്രസ്താവനകളിലൂടെ എന്നും കങ്കണ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ കങ്കണയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആരോ കുത്തിപ്പൊക്കിയിരിക്കുകയാണ്. ബോളിവുഡിലെ ഒരു സൂപ്പര്‍ താരത്തെക്കുറിച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലാണ് വീഡിയോയിലുള്ളത്. തന്നോട് ഒരു സൂപ്പര്‍ താരം പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തുകയാണ് വീഡിയോയില്‍ കങ്കണ. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ഒരു നടന്‍ തന്നോട് ഇത്ര നന്നായി അഭിനയിക്കേണ്ടതില്ല എന്ന് പറഞ്ഞുവെന്നാണ് കങ്കണ പറയുന്നത്.

Kangana Ranaut

''ഈ ഇന്‍ഡസ്ട്രിയില്‍ പെണ്ണുങ്ങള്‍ക്ക് വലിയ സ്ഥാനമൊന്നുമില്ല. രണ്ട് പാട്ട് ചെയ്യ്, കുറച്ച് അരക്കെട്ട് ഇളക്ക്. രണ്ട് ഡയലോഗ് പറയൂ. അതും നിന്നോട് പറഞ്ഞാല്‍ മാത്രം. എന്നിട്ട് സൈഡിലേക്ക് മാറി നില്‍ക്കൂ. ബേസിക്കലി സുന്ദരിയായി നില്‍ക്കൂ'' എന്നാണ് ഒരു താരം തന്നോട് പറഞ്ഞതായി കങ്കണ പറയുന്നത്. കൂടാതെ ഇതേ നടന്‍ തന്നെ കങ്കണ ഒരു സിനിമയില്‍ പുറത്തെടുത്ത അഭിനയത്തിന്റെ അത്രയും അഭിനയം താന്‍ തന്റെ നൂറ് സിനിമകളില്‍ പോലും ചെയ്തിട്ടില്ലെന്നും പറഞ്ഞുവെന്നും കങ്കണ പറയുന്നുണ്ട്.

''നിങ്ങളില്‍ നിന്നും ഇത്രയൊക്കയേ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് പറഞ്ഞു. ഇത്രയും അഭിനയിക്കണ്ട ആവശ്യമെന്താണ്? നീ ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ അത്ര ഞാന്‍ എന്റെ 100 സിനിമയില്‍ മൊത്തത്തില്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹം വലിയൊരു സൂപ്പര്‍ താരമാണ്'' എന്നും കങ്കണ പറയുന്നു. വീഡിയോ വൈറലായതോടെ ആരാണ് ആ സൂപ്പര്‍ താരം എന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. എന്നാല്‍ അധികമൊന്നും ആലോചിക്കുക പോലും ചെയ്യാതെ സോഷ്യല്‍ മീഡിയ അതിനുള്ള ഉത്തരവും പറയുന്നുണ്ട്.

കങ്കണയോട് ഇങ്ങനെ പെരുമാറിയത് സാക്ഷാല്‍ സല്‍മാന്‍ ഖാന്‍ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇല്ലെങ്കിലും സല്‍മാന്‍ ഖാന്‍ അല്ലാതെ മറ്റൊരാളും ഇങ്ങനെ പറയാന്‍ സാധ്യതയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആ വാക്കുകളില്‍ തന്നെ അത് സല്‍മാന്‍ ഖാന്റേതാണെന്ന് വ്യക്തമാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Kangana Ranaut

അതേസമയം അന്നത്തെ കങ്കണയില്‍ നിന്നും ഇന്നത്തെ കങ്കണയിലേക്ക് എത്തുമ്പോള്‍ താരത്തിന് വന്ന മാറ്റങ്ങളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. മികച്ച സിനിമകള്‍ തിരഞ്ഞെടുത്തിരുന്ന, നിലപാടുകളുണ്ടായിരുന്ന കങ്കണയായിരുന്നു അന്ന്. എന്നാല്‍ ഇന്നാകാട്ടെ തന്റെ തീവ്ര നിലപാടുകളുടേയും രാഷ്ട്രീയത്തിന്റേയും പേരില്‍ വിവാദ റാണിയായി മാറിയിരിക്കുകയാണ് കങ്കണ. കങ്കണയുടെ പ്രസ്താവനകളുടെ പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പോലും താരത്തിനെതിരെ നടപടിയെടുക്കേണ്ടി വന്നു.

2006 ല്‍ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ ബോളിവുഡില്‍ അരങ്ങേറുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റായി. കങ്കണയുടെ പ്രകടനവും കയ്യടി നേടി. പിന്നീട് കങ്കണയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ക്വീന്‍, തനു വെഡ്‌സ് മനു, പങ്ക, തുടങ്ങി കങ്കണ കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. നാല് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും നേടി. ചന്ദ്രമുഖി 2 ആണ് കങ്കണയുടെ പുതിയ സിനിമ.

Read more about: kangana ranaut salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X