ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ്

ബോളിവുഡ് താരം കങ്കണ റണാവത്തിന് കൊവിഡ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കങ്കണ തനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. താന്‍ ക്വാറന്റീനിലാണെന്നും ഉടനെ തന്നെ തിരികെ വരുമെന്നും കങ്കണ അറിയിച്ചു.

കുറച്ച് ദിവസങ്ങളായി ക്ഷീണവും ചെറിയ കണ്ണില്‍ ചെറിയ നീറ്റലും അനുഭവിച്ചിരുന്നു. ഹിമാചലിലേക്ക് പോകാനിരിക്കുകയായിരുന്നു. അതിനാല്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു. ഇന്ന് റിസള്‍ട്ട് വന്നു. കൊവിഡ് പോസിറ്റീവാണ്. സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിട്ടുണ്ട്. വൈറസ് എന്റെ ശരീരത്തില്‍ പാര്‍ട്ടി നടത്തുകയാണെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ എനിക്കറിയാം. ഞാനതിനെ തകര്‍ക്കും എന്നായിരുന്നു കങ്കണ കുറിച്ചത്.

Kangana Ranaut

അതേസമയം കൊറോണ വൈറസിനെ പേടിക്കരുതെന്നും നമ്മളെ പരാജയപ്പെടുത്താന്‍ സമ്മതിക്കരുതെന്നും കങ്കണ ആരാധകരോടായി ആവശ്യപ്പെട്ടു. ഇത് ചെറിയൊരു പനി മാത്രമാണെന്നും വല്ലാണ്ട് പ്രചരണം കൊടുത്ത് ആളുകള്‍ പേടിച്ചെന്നും കങ്കണ പറയുന്നുണ്ട്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

എന്നും വിവാദങ്ങളിലെ താരമായ കങ്കണ ഈയ്യടുത്തും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബംഗാളില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള കങ്കണയുടെ ട്വീറ്റായിരുന്നു വിവാദമായത്. പ്രധാന മന്ത്രി നരേന്ദ്രമോദിയോട് തന്റെ 2000ങ്ങളിലെ വിരാട രൂപം കൈകൊണ്ട് മംമ്തയെ പാഠം പഠിപ്പിക്കാനായിരുന്നു കങ്കണ ആവശ്യപ്പെട്ടത്. പിന്നാലെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് ന്നന്നേത്തുമായി സസ്‌പെന്റ് ചെയ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.

മേക്കപ്പില്ലാതെ എത്തി മനസ് കവര്‍ന്ന് തമന്ന; എന്തൊരഴക്!

Recommended Video

Kangana Ranaut claims she's better at stunts than Tom Cruise

ധ്വാനിച്ചിരിക്കുന്ന തന്റെ ചിത്രത്തോടൊപ്പമായിരുന്നു കങ്കണ തനിക്ക് കൊവിഡ് പോസിറ്റീവായ വാര്‍ത്ത പങ്കുവച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 401078 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. കേരളത്തില്‍ ഇന്ന് മുതല്‍ 16-ാം തിയ്യതി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X