മദ്യപിച്ച് ലക്കുകെട്ട് ഷാരൂഖിന്റെ വീട്ടിലേക്ക് കയറി ചെന്നു; പിന്നെ സംഭവിച്ചത് പറഞ്ഞ് കപില്‍ ശര്‍മ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബോളിവുഡ് ആരാധകര്‍ക്കും സുപരിചിതനായ താരമാണ് കപില്‍ ശര്‍മ. കൊമേഡിയനായ കപില്‍ ശര്‍മയുടെ ദ കപില്‍ ശര്‍മ ഷോ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റ്. ഷോയില്‍ അതിഥികളായി എത്തുന്നത് ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ്. രസകരമായ ഒരുപാട് കഥകള്‍ താരങ്ങളില്‍ കപിലിന്റെ പരിപാടിയില്‍ തുറന്ന് പറയാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ കപില്‍ ശര്‍മ തന്റെ പുതിയ സ്റ്റാന്റ് അപ്പുമായി എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലാണ് കപിലിന്റെ സ്റ്റാന്റ് അപ്പിലേക്കുള്ള നാളുകള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ്. അയാം നോട്ട് ഡണ്‍ യെറ്റ് എന്നാണ് കപിലിന്റെ ഷോയുടെ പേരില്‍.

ഷോയില്‍ തന്റെ ജീവിതത്തിലെ രസകരമായ ഒരുപാട് കഥകള്‍ കപില്‍ വെളിപ്പെടുത്തുന്നുണ്ട്. ബോളിവുഡിന്റെ സൂപ്പര്‍ താരമായ ഷാരൂഖ് ഖാന്റെ വീട്ടിലെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കാതെ കടന്നു ചെന്ന കഥയും കപില്‍ വെളിപ്പെടുത്തുന്നുണ്ട്. രസകരമായ കഥ സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി മാറുകയാണ്. ആ കഥ വിശദമായി വായിക്കാം തുടര്‍ന്ന്.

ഞാന്‍ കുറച്ച് മദ്യപിച്ചിരുന്നു

മദ്യപിച്ച അവസ്ഥയിലായിരുന്നു കപില്‍ ഷാരൂഖിന്റെ വീട്ടിലേക്ക് ചെന്നത്. തന്റെ കസിന് വേണ്ടിയായിരുന്നു കപില്‍ അങ്ങനെ ചെയ്തത്. ''ലണ്ടനില്‍ നിന്നും എന്റെ ഒരു കസിന്‍ വന്നിരുന്നു. ഞാന്‍ കുറച്ച് മദ്യപിച്ചിരുന്നു. അവള്‍ പറഞ്ഞു അവള്‍ക്ക് ഷാരൂഖ് ഖാന്റെ വീട് മന്നത്ത് കാണണമെന്ന്. അതിനെന്താ പ്രശ്‌നം ഞാന്‍ കാണിച്ചു താരമല്ലോ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ അവളേയും കൂട്ടി ഷാരൂഖ് ഖാന്റെ വീട്ടിലേക്ക് ചെന്നു. ആ സമയത്ത് ഷാരൂഖ് ഖാന്റെ വീട്ടിലൊരു സിനിമ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. ഞാന്‍ ഗേറ്റിലെ സെക്യൂരിറ്റി ഓഫീസറോട് ഗേറ്റ് തുറക്കാന്‍ ആവശ്യപ്പെട്ടു. പ്രശസ്തി ഉപയോഗിക്കുകയായിരുന്നു ഞാന്‍. എന്നെ കണ്ടപ്പോള്‍ അവര്‍ ഗേറ്റ് തുറന്നു തരികയായിരുന്നു. ഞങ്ങളെ ക്ഷണിച്ചിട്ടുണ്ടെന്നായിരുന്നു അവര്‍ കരുതിയത്'' എന്നായിരുന്നു കപില്‍ പറഞ്ഞത്.

ഷാരൂഖ് അകത്തുണ്ട്

''അകത്തേക്ക് ചെന്നതും എനിക്ക് മനസിലായി ഞാന്‍ ചെയ്തത് തെറ്റാണെന്ന്. കാറില്‍ നിന്നും ഇറങ്ങിയെങ്കിലും ഞാന്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു. പോകാന്‍ നോക്കുമ്പോഴേക്കും ഷാരൂഖ് ഖാന്റെ മാനേജര്‍ വരികയായിരുന്നു. നിങ്ങളാണോ, അകത്തേക്ക് വരൂ, ഷാരൂഖ് ഖാന്‍ അകത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ മൂന്ന് മണിയാണ് സമയം. ഞാന്‍ ഷോര്‍ട്ട്‌സ് ആയിരുന്നു ധരിച്ചിരുന്നത്. പാന്‍ ചവച്ച്, മദ്യ ലഹരിയിലായിരുന്നു ഞാന്‍. വാതില്‍ തുറന്നപ്പോള്‍ ഗൗരി ഖാനെ കണ്ടു. ഷാരൂഖ് ഖാന്‍ ആകും എന്നെ ക്ഷണിച്ചതെന്നായിരുന്നു അവര്‍ കരുതിയത്. ഷാരൂഖ് അകത്തുണ്ടെന്ന് അവര്‍ പറഞ്ഞു'' കപില്‍ പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നീ കേറി വരുമോ

എങ്ങനെയാണ് ഷാരൂഖ് ഖാന്‍ പ്രതികരിച്ചതെന്നും കപില്‍ ശര്‍മ പറയുന്നുണ്ട്. ''അദ്ദേഹം വീട്ടിലും എസ്ആര്‍കെയാണ്. സിനിമയിലേത് പോലെ തന്നെ ഡാന്‍സ് കളിക്കുകയായിരുന്നു. ഞാന്‍ ആകെ അമ്പരന്നു പോയി. ഞാന്‍ അകത്തേക്ക് ചെന്ന് മാപ്പ് പറഞ്ഞു. പാര്‍ട്ടി ഏതാണ്ട് തീര്‍ന്നിരുന്നു. കുറച്ച് പേര്‍ ഒഴികെ ബാക്കിയെല്ലാവരും പോയിരുന്നു. സോറി, എന്റെ കസിന് നിങ്ങളുടെ വീട് കാണണമെന്ന് പറഞ്ഞതു കൊണ്ട് വന്നതാണെന്ന് പറഞ്ഞു. തുറന്നു തന്നത് കൊണ്ട് കേറി പോന്നതാണെന്ന് പറഞ്ഞപ്പോള്‍ എന്റെ ബെഡ് റൂമിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടാലും നീ കേറി വരുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാന്‍ ക്ഷണിക്കാതെ വന്നതായിരുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ നേരം അവിടെ നിന്നതും ഞാനായിരുന്നു'' എന്നാണ് കപില്‍ കൂട്ടിച്ചേര്‍ക്കുന്നത്. ഷാരൂഖ് ഖാന്‍ തന്നെയും കസിനേയും വേണ്ട രീതിയില്‍ സത്ക്കരിച്ചുവെന്നും കപില്‍ പറയുന്നു.

More from Filmibeat

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X