ആലിയയോട് അസൂയയാണോ എന്ന് കളിയാക്കിയ കരണിന്റെ മുഖത്ത് കിട്ടിയ അടി; കൃതിയുടെ വീഡിയോ വൈറല്‍
ഇന്നലെയായിരുന്നു 69-ാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുഷ്പയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായപ്പോള്‍ ആലിയ ഭട്ടും കൃതി സനോണും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടുകയായിരുന്നു. സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കി ഗംഗുബായ് കത്ത്യാവാഡിയിലൂടെയാണ് ആലിയ മികച്ച നടിയായത്. മിമിയിലെ പ്രകടനമാണ് കൃതിയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി എത്തുകയാണ് സിനിമാ ലോകവും ആരാധകരും. ഇതിനിടെ കരണ്‍ ജോഹറിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7ലെ ഒരു എപ്പിസോഡില്‍ നിന്നുമുള്ളതാണ് വൈറലാകുന്ന വീഡിയോ. കൃതി സനോണ്‍ അതിഥിയായി എത്തിയ എപ്പിസോഡില്‍ നിന്നുമുള്ള വീഡിയോയാണ് വൈറലാകുന്നത്. കൃതിയ്‌ക്കൊപ്പം നടന്‍ ടൈഗര്‍ ഷ്രോഫും അതിഥിയായി എത്തിയിരുന്നു.

സംസാരത്തിനിടെ കരണ്‍ ജോഹര്‍ ആലിയ ഭട്ടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. കൃതി സനോണിനോട് ആലിയ ഭട്ട് രാജ്യത്തിലെ ഏറ്റവും മികച്ച നടിയാണെന്നും അതില്‍ അസൂയ തോന്നുന്നുണ്ടോ എന്നുമായിരുന്നു കരണ്‍ ജോഹര്‍ കൃതിയോട് ചോദിച്ചത്. ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തുകയും കരണിനെതിരെ ട്രോള്‍ പൂരം തന്ന നടന്നിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്.
''നിന്റെ സമകാലികരോട് അസൂയയും മത്സരവുമൊക്കെ തോന്നാറുണ്ടോ. എനിക്ക് ഇപ്പോഴത്തെ എന്നേക്കാള്‍ മെച്ചപ്പെടണമെന്നും ആലിയയേക്കാളും നന്നാകണമെന്നും എല്ലാവരേക്കാളും നന്നായി പെര്‍ഫോം ചെയ്യണമെന്നും തോന്നിയിട്ടുണ്ടോ? രാജ്യത്തിലെ ഏറ്റവും മികച്ച നടി ആലിയ ഭട്ട് ആണെന്നൊരു സംസാരമുണ്ട്. അത് അംഗീകരിക്കുകയോ അവിടേക്ക് നിങ്ങള്‍ക്ക് എത്തണമെന്നോ തോന്നുന്നുണ്ടോ?'' എന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം.
അതേസമയം കരണ്‍ ജോഹറിന്റെ ചോദ്യത്തിന് കൃത്യമായി തന്നെ കൃതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. മറ്റേതൊരു നടിയേയും പോലെ മറ്റൊരു നടി നന്നായി അഭിനയിക്കുമ്പോള്‍ എനിക്ക് പ്രചോദനം ലഭിക്കുമെന്നായിരുന്നു കൃതി പറഞ്ഞത്.
''തീര്‍ച്ചയായും എനിക്ക് തോന്നാറുണ്ട്. നല്ല അഭിനയം കാണുമ്പോള്‍ കൂടുതല്‍ നന്നാകാന്‍ പ്രചോദനം ലഭിക്കും'' എന്നായിരുന്നു കൃതിയുടെ മറുപടി. ഉടനെ തന്നെ ഗംഗുബായി കത്ത്യാവാഡിയിലെ ആലിയയെ പോലെ എന്ന് കരണ്‍ പറയുന്നുണ്ട്. അതേ, ഞാനും അതുപോലൊരു അവസരം ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് മിമി ഒരു അവസരം നല്‍കി. ഞാനതിനായി ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസം എനിക്കുണ്ട് എന്നായിരുന്നു കൃതിയുടെ മറുപടി.

ഈ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അന്ന് കൃതിയെ ചെറുതാക്കി കാണിക്കാനായിരുന്നു കരണ്‍ ജോഹര്‍ ശ്രമിച്ചത്. ഇന്ന് അതേ ആലിയയ്‌ക്കൊപ്പം കൃതി അവാര്‍ഡ് പങ്കിട്ടിരിക്കുകയാണ്. രണ്ടു പേരുടേയും പ്രകടനങ്ങളും അന്ന് ചര്‍ച്ച ചെയ്യപ്പെട്ടതും. ഇതെല്ലാം ചൂണ്ടിക്കാണിച്ച് ഇപ്പോള്‍ കരണ്‍ ജോഹറിനെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ. കരണ്‍ അവസരം കിട്ടുമ്പോഴെല്ലാം ആലിയ മികച്ച നടിയാണെന്ന് പറയാന്‍ ശ്രമിക്കുന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ബോളിവുഡിലെ നെപ്പോ കിഡ് ആയ ആലിയ മികച്ച നടിയാകുമ്പോള്‍ കൂടെ പുരസ്‌കാരം പങ്കിടുന്നത് ഔട്ട് സൈഡറായി കൃതി സനോണ്‍ ആണെന്നതും രസകരമായൊരു വസ്തുതയാണ്. ബോളിവുഡിലെ താരുകുടംബങ്ങളുടെ വേരുകളോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് കൃതി സനോണ്‍ കടന്നു വരുന്നതും സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. മോഡലിംഗിലൂടെ സിനിമയിലെത്തിയ കൃതിയുടെ തുടക്കം തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു. പിന്നീടാണ് ബോളിവുഡിലെത്തുന്നത്.


Click it and Unblock the Notifications











