കരീനയേക്കാള്‍ നല്ല ഐറ്റം ഡാന്‍സര്‍ ഞാനെന്ന് മല്ലിക; കളിയാക്കി ചിരിച്ച് കരണ്‍; ചിരിക്കണ്ട സത്യമെന്ന് ആരാധകര്‍
ബോളിവുഡിലെ പ്രമുഖനാണ് കരണ്‍ ജോഹര്‍. സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം ശക്തനായ കരണ്‍ ജോഹര്‍ വിചാരിച്ചാല്‍ ആരുടേയും കരിയര്‍ ഉയര്‍ത്താനും ഇല്ലാതാക്കാനും സാധിക്കും. ബോളിവുഡിലെ താരപുത്രന്മാരുടേയും പുത്രിമാരുടേയു ഗോഡ്ഫാദറായ കരണ്‍ ജോഹര്‍ അവതരിപ്പിക്കുകയും താരങ്ങളാക്കി മാറ്റുകയും ചെയ്ത താരങ്ങള്‍ നിരവധിയാണ്. കരീന കപൂര്‍ മുതല്‍ അനന്യ പാണ്ഡെ വരെ നീണ്ടു കിടക്കുന്നൊരു പട്ടിക തന്നെ അതിലുണ്ട്.
എന്നാല്‍ തന്റെ പ്രിയപ്പെട്ടവരെ എപ്പോഴും പുകഴ്ത്തുകയും അനാവശ്യമായി പൊക്കി പറയുകയും ചെയ്യുന്നുവെന്നും താരപുത്രന്മാരോ പുത്രിമാരോ അല്ലാത്തവരെ അപമാനിക്കുകയും കൡയാക്കുകയും ചെയ്യുന്നുവെന്ന വിമര്‍ശനവും കരണ്‍ നിരന്തരം നേരിടുന്നുണ്ട്. ഒരിക്കല്‍ കങ്കണ റണാവത് കോഫി വിത്ത് കരണില്‍ വച്ച് കരണ്‍ ജോഹറിനെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന് വിളിച്ചതൊക്കെ വലിയ വിവാദമായിരുന്നു.

നെപ്പോട്ടിസത്തിന്റെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്. താരകുടുംബങ്ങളുടെ അഡ്രസില്ലാതെ വരുന്ന പലരോടും കരണ്‍ ജോഹര്‍ പരസ്യമായി തന്നെ മോശമായി പെരുമാറിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ആരോപണവുമായൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കോഫി വിത്ത് കരണിന്റെ പഴയൊരു എപ്പിസോഡില്‍ നിന്നുമുള്ളതാണ് വീഡിയോ.
മല്ലിക ഷെറാവത്താണ് ഷോയില്‍ അതിഥിയായി എത്തിയത്. ബോള്‍ഡ് വേഷങ്ങളിലൂടേയും ഐറ്റം സോംഗുകളിലൂടേയും ഒരുകാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് മല്ലിക ഷെറാവത്ത്. മല്ലികയോട് പരിപാടിയുടെ ഭാഗമായി താന്‍ ചെയ്തിരുന്നുവെങ്കില്‍ കുറേക്കൂടി നന്നായേനെ എന്ന് തോന്നിയൊരു ഐറ്റം സോംഗ് ഏതാണെന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നതാണ ്‌വീഡിയോ. ഇതിന് മല്ലിക നല്‍കിയ മറുപടി യേ മേരാ ദില്‍ എന്നായിരുന്നു. ഡോണിലെ യേ മേരാ ദില്‍ എന്ന പാട്ടിലെത്തിയത് കരീന കപൂറായിരുന്നു.
മല്ലികയുടെ മറുപടി കരണ്‍ ജോഹറിന് പക്ഷെ പിടിച്ചില്ല. തന്റെ പ്രിയപ്പെട്ടവളായ കരീന അഭിനയിച്ച പാട്ടിനെക്കുറിച്ചാണ് മല്ലിക പറഞ്ഞത് എന്നത് തന്നെയായിരുന്നു കാരണം. നിനക്ക് കരീനയേക്കാളും നന്നായി ചെയ്യാനാകുമെന്നാണോ എന്ന് കരണ്‍ ചോദിച്ചു. അതെ എന്ന് ഉടനെ തന്നെ മല്ലികയും മറുപടി നല്‍കി. എന്തുകൊണ്ട് എന്നായിരുന്നു കരണിന്റെ പ്രതികരണം. കാരണം ഞാന്‍ കൂടുതല്‍ നല്ലതായി ചെയ്യും എന്നായിരുന്നു മല്ലികയുടെ മറുപടി. ഇത് കേട്ടതും മല്ലികയെ പരിഹസിക്കുന്ന തരത്തില്‍ കരണ്‍ ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് മല്ലികയെ പിന്തുണച്ചും കരണിനെ വിമര്‍ശിച്ചുമെത്തുന്നത്. മല്ലികയെ വിമര്‍ശിക്കുന്നവര്‍ ഗുരുവിലെ മല്ലികയുടെ മയ്യാ മയ്യാ മറന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മറ്റേത് നടി ചെയ്ത ഐറ്റം സോംഗിനേക്കാളും നന്നായി അത് ചെയ്യാന്‍ മല്ലികയ്ക്ക് സാധിക്കുമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. കരീനയേക്കാള്‍ നന്നായി മല്ലികയ്ക്ക് ചെയ്യാനാകുമെന്നത് സത്യമാണെന്നാണ് ആരാധകരുടെ വാദം.
ഈ മനുഷ്യന്‍ എന്തിനാണ് കരീനയേയും ആലിയയേയും ഇത്ര പൊക്കിപ്പിടിക്കുന്നതെന്ന് മനസിലാകുന്നില്ല. അവര്‍ നല്ല കഴിവുള്ളവരാണ്. പക്ഷെ ഒരുനാള്‍ അവരേക്കാള്‍ കഴിവുള്ളവര്‍ വരുമെന്നത് വസ്തുതയാണ്, കരണ്‍ ജോഹറിന് ആലിയയോടും കരീനയോടും ഒബ്‌സെഷനാണ്, മല്ലികയോട് എന്തുകൊണ്ട് എന്നൊരു ചോദ്യം ചോദിക്കാന്‍ തോന്നിയ ധൈര്യം അപാരം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.


Click it and Unblock the Notifications











